അടിപൊളി ഗാഡ്‌ജെറ്റുകൾ ആമസോണിൽ നിന്നും

ഇന്ന് നിരവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നമുക്കിടയിൽ ഉണ്ട്. അതിൽ പ്രധാനമായും എടുത്തു പറയാവുന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ എന്നത് ഫ്ലിപ്കാർട്ടും ആമസോണും ആണ്. മറ്റുള്ള സൈറ്റുകളെ അപേക്ഷിച്ചു ഗുണമേന്മ ഉറപ്പുവരുത്തുന്നതും വിശ്വസിക്കാവുന്നതുമായ ഒരു സൈറ്റാണ് ആമസോൺ. ആമസോണിൽ നിന്ന് നിരവധി പ്രൊഡക്ടുകൾ ലഭ്യമാണ്. അത്തരത്തിൽ ലഭ്യമാകുന്ന ഏതാനും കുറച്ചു ഗാഡ്‌ജെറ്റുകളെ കുറിച്ച് പരിചയപ്പെടാം. ഈപ്പറയുന്ന എല്ലാ ഗാഡ്‌ജെറ്റുകൾക്കും വളരെ മിതമായ വില മാത്രമേയുള്ളൂ എന്നത് മനസ്സിലാക്കേണ്ടുന്ന ഒന്ന് തന്നെയാണ്.

ഒന്നാമതായി പരിചയപ്പെടുത്തുന്നത് ഒരു ബോട്ടിൽ ഓപ്പണറാണ്. നിരവധി പ്രത്യേകതകളും ഒരു ബ്രാൻഡഡ് ഷെയ്പ്പിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ബോട്ടിൽ ഓപ്പൺ ചെയ്തതിനു ശേഷം ഒരു ഗൺ രൂപത്തിൽ ഇതിന്റെ ക്യാപ്പിനെ ഗൺ ചെയ്യാവുന്നതാണ്. വളരെ സിംപിൾ ആയി തന്നെ ബോട്ടിലിന്റെ ക്യാപ്പിനെ റിമൂവ് ചെയ്യാവുന്നതാണ്. അടുത്തതായി സ്മാർട്ഫോൺ ഉപയോഗിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായിട്ടുള്ള ഒരു ഗാഡ്ജെറ്റാണ്. സ്പൈ ലെൻസ് എന്നാണ് ഈ ഒരു പ്രൊഡക്ടിന്റെ പേര്.

സ്പൈ ലെൻസ് നമ്മുടെ സ്മാർട്ഫോണിന്റെ ക്യാമെറയിൽ ഫിക്സ് ചെയ്‌തു വെക്കുക. ശേഷം ക്യാമെറ ഓപ്പൺ ചെയ്‌തു ആഗ്രഹിക്കുന്നവരുടെ ഫോട്ടോ അവർ അറിയാതെ തന്നെ നമ്മുടെ ഫോണിൽ പകർത്താവുന്നതാണ്. തൊട്ടടുത്തിരിക്കുന്ന ആളുടെ ഫോട്ടോ അവർ അറിയാതെ നമ്മുടെ ഫോണിൽ ഈ സ്പൈ ലെൻസിന്റെ സഹായത്താൽ എടുക്കാവുന്നതാണ്. അതുപോലെ തന്നെ സ്മാർട്ഫോൺ ഉപഭോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായ ഒരു ഗാഡ്ജെറ്റാണ് വാട്ടർ പ്രൂഫ് മൊബൈൽ കവർ. സ്മാർട്ഫോൺ ഏതു സാഹചര്യത്തിൽ കൊണ്ട് നടക്കാനും വളരെ സുരക്ഷിതമായിട്ടിരിക്കാനും ഈ ഒരു കവർ സഹായിക്കുന്നു.

 

Leave a Reply