ഗൂഗിൾ പിക്സെലിന്റെ ഏറ്റവും ലേറ്റസ്റ്റ് മോഡൽ 4A

സ്മാർട്ഫോണുകളിൽ വെച്ച് ഏറ്റവും ലക്ഷ്വറി ബ്രാൻഡായ ഒന്നാണല്ലോ ഗൂഗിൾ പിക്സെൽ. ഐഫോൺ ബ്രാൻഡുകളോടെ കിടപിടിക്കാൻ കഴിയുന്ന തരത്തിലുള്ള സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് വിപണിയിലെത്തിക്കുന്ന ഒരു സ്മാർട്ഫോൺ ബ്രാൻഡാണ് ഗൂഗിൾ പിക്സെൽ. ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ ഒർജിനൽ പ്ലാറ്റ് ഫോമാണ് ഗൂഗിൾ പിക്സെലിന്റെ സ്മാർട്ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. അതായതു പ്യുർ ആൻഡ്രോയിഡ് സിസ്റ്റം സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ഇന്റർഫേസ് ഈ സ്മാർട്ഫോണുകളിൽ വാഗ്ദാനം ചെയ്യുന്നു.

ഗൂഗിൾ പിക്സലിന്റെ നിരവധി മോഡലുകളിലും സീരീസുകളിലും ഉള്ള സ്മാർട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണികളിൽ ലഭ്യമാണ്. ഓരോ വർഷംതോറും നിരവധി മോഡലുകളിൽ ഉള്ള സ്മാർട്ഫോണുകളാണ് ഗൂഗിൾ പിക്സെൽ പുറത്തിറക്കുന്നത്. ഈ സ്മാർട്ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഒർജിനൽ ആയിട്ടുള്ള ആൻഡ്രോയിഡ് സിസ്റ്റം നൽകിയിരിക്കുന്നു എന്നത്. ഗൂഗിളിന്റെ ഏറ്റവും ലേറ്റസ്റ്റ് മോഡലായ ഉടൻ ലോഞ്ചു ചെയ്യാനിരിക്കുന്ന ഗൂഗിൾ പിക്സെൽ 4A എന്ന മോഡലിനെക്കുറിച്ചു നമുക്ക് പരിചയപ്പെടാം.

5.81 ഇഞ്ചും, 1080 x 2340 പിക്സെൽ റെസൊല്യൂഷനും ആണ് സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. കൂടാതെ 16 മില്യൺ കളറുകളുടെ കോമ്പിനേഷനും ക്രമീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും ലേറ്റസ്റ്റ് പതിപ്പായ ആൻഡ്രോയിഡ് 10 ആണ് ഫോണിന്റെ പ്രവർത്തനങ്ങൾക്ക് വേഗത നൽകുന്നത്. ഈ സ്മാർട്ഫോണിന്റെ നല്ല പെർഫോമൻസിനു കരുത്തേകുന്നത് സ്നാപ്പ് ഡ്രാഗന്റെ ക്വാൽകോം SDM730 പ്രോസസ്സർ ആണ്. പ്രധാനമായും രണ്ടു വേരിയന്റുളിലായാണ് സ്മാർട്ഫോൺ വിതരണത്തിന് എത്തുന്നത്. 64GB 4GB റാമും, 128GB 4GB റാമും ആണ് നൽകിയിരിക്കുന്ന രണ്ടു വേരിയന്റുകൾ.

12.2 മെഗാപിക്സെൽ ക്യാമെറായാണ് മെയിൻ ക്യാമെറക്കായി സജ്ജീകരിച്ചിരിക്കുന്നത്. കൂടെ ഒരു വൈഡ് ആംഗിൾ ലെൻസും, LED ഫ്ലാഷ് ലൈറ്റും നൽകിയിരിക്കുന്നു. മികച്ച രീതിയിലുള്ള 4k വീഡിയോ സപ്പോർട്ടിങ്ങും കൊടുത്തിരിക്കുന്നു. സെൽഫികൾക്കായി 8 മെഗാപിക്സെലും , 24mm വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. അൺലോക്ക് ചെയ്യുവാനായി ഫിംഗർ പ്രിന്റ് സംവിധാനവും കൊണ്ട് വന്നിട്ടുണ്ട്. 3080 mAh ബാറ്ററി ആണ് ഫോണിന് കരുത്തേകുന്നത്. ലേറ്റസ്റ്റ് ടെക്നോളജിയായ 18 വാട്സിന്റെ ഫാസ്റ്റ് ചാർജിങും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പുതുതായി ഇറങ്ങാൻ ഇരിക്കുന്ന ഈ സ്മാർട്ഫോണിന് കമ്പനി അവകാശപ്പെടുന്ന വില 39,000 രൂപയാണ്.

Leave a Reply