30000 രൂപ വിലവരുന്ന സ്മാർട്ഫോണുകൾ വെറും 4000 രൂപയ്ക്കു. സത്യാവസ്ഥ എന്ത്

ഈ ലോക്‌ഡൗൺ കാലത്തു നമ്മൾ എല്ലാവരും പൊതുവെ കേൾക്കുന്ന ഒന്നാണല്ലോ നിരവധി സ്മാർട്ഫോണുകൾ വളരെ വിലക്കുറവിൽ ലഭിക്കുന്നു എന്നത്. ഈ ഒരു വാർത്ത കേട്ട ഉടൻ തന്നെ ഭൂരിഭാഗം പേരും ഫോണുകൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കാറുണ്ട്. അതിനായി പണം അധികം ചിലവഴിക്കാറുമുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്നത് പലർക്കും ഇന്ന് അറിയില്ല. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാതെ ഇതിൽച്ചെന്ന് പെടുന്നവർ നിരവധിയാണ്.

30000 രൂപയൊക്കെ വില വരുന്ന ഫോണുകൾ വെറും 4000, 5000 രൂപയ്ക്കു ലഭിക്കുന്നു എന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്നത് ഇത് തികച്ചും ഫേക്ക് ആണ് എന്നുള്ളതാണ്. ഇപ്പോൾ അടുത്തിടെയായി വന്നിരിക്കുന്ന ഒരു പുതിയ വെബ്‌സൈറ്റിൽ ഇത്തരം ഫോണുകൾ വളരെ കുറഞ്ഞ വിലക്ക് ലഭിക്കുന്നത്. ഇത്തരം വെബ്സൈറ്റുകൾ മുന്നേ കുറെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ അടുത്തിടെ ഇറങ്ങിയ ഈസി ഫോൺ എന്ന വെബ്‌സൈറ്റിൽ ഇത് കാണാൻ ഇടയുണ്ടായത്.

മറ്റുള്ള ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ അവയുടെ ബ്രാൻഡ്‌നെയിം മാത്രം മാറ്റം വരുത്തി ക്രിപ്റ്റോൺ എന്ന പേരിൽ ആണ് ഈ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുന്നത്. അതായതു മാർക്കെറ്റിൽ അവൈലബിൾ ആയിട്ടുള്ള ഫോണുകൾ പേരുമാത്രം മാറ്റി അതൊരു ഫേക്ക് സൈറ്റിൽ ഇട്ടു ജനങ്ങളെ വിഡ്ഢിതരാക്കുന്നു. ഇത്തരം പരസ്യങ്ങളും വമ്പിച്ച ഓഫറുകളും നമ്മുടെ ഫേസ്ബുക്കിൽ അടക്കം കണ്ടു അതിൽ പെട്ടുപോകുന്നവരും ഉണ്ട്.

ഈ ഒരു കമ്പനി തുടങ്ങിയിരിക്കുന്നത് യൂ എസ് ബേസ്‌ഡ് കമ്പനി ആണ്. അതുകൊണ്ട് നിങ്ങൾ ഈ ഒരു അഡ്രസ്സിലേക്ക് പേയ്മെന്റ് ചെയ്‌താൽ നിങ്ങൾക്ക് ആവശ്യമുള്ള ഒരു പ്രോഡക്റ്റും ഡെലിവറി ഉണ്ടാകില്ല. പേയ്മെന്റ് ചെയ്‌ത്‌ കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളെ അവർ ബ്ലോക്ക് ചെയ്യുകയും ചെയ്യും. പിന്നെ യാതൊരു വിധ കോണ്ടാക്റ്റും ലഭ്യമാകില്ല. നിങ്ങളുടെ പണം നഷ്ടമായി പോകുകയും ചെയ്യും. നിങ്ങൾക്ക് പരാതി നൽകാനോ ഒന്നിനും സാധിക്കുകയില്ല.

ഈ ഒരു സൈറ്റിൽ ഹെൽപ് ഓപ്ഷനും എല്ലാ സപ്പോർട്ടും കാണിക്കുന്നുണ്ടെങ്കിലും അതൊന്നും ലഭ്യമാകില്ല എന്നതാണ് പരമാർത്ഥം. കാരണം യാതൊരു വിധത്തിലുള്ള പേയ്‌മെന്റുകളൊന്നും ഈ ഒരു സൈറ്റിലേക്ക് നടത്തണ്ട. സ്മാർട്ഫോൺ പ്രൊഡക്ഷൻസ് നിർത്തിവെച്ചേക്കുന്ന ഈ ഒരു അവസരത്തിൽ അതിനെ മുതലെടുക്കുവാൻ വേണ്ടി മാത്രമാണ് ഈ ഒരു വെബ്സൈറ്റ്.ഈ ഒരു ഫേക്ക് ആയിട്ടുള്ള സൈറ്റിനെക്കുറിച്ചും അതിൽ ചെന്നെത്തിപ്പെട്ടാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടാതാലയി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു.

 

Leave a Reply