സ്നേഹിതനേ : അവസാന ഭാഗം

രചന – ഷിനു ഷെറിൻ

“ഡോക്ടർ അര്ജന്റ…പേഷ്യന്റിനെ ഓപ്പറേഷൻ തിയെറ്ററിലേക്ക് കയറ്റിയിട്ടുണ്ട്…ആക്‌സിഡന്റ് ആയിരുന്നു….”

പെട്ടന്ന് കേട്ട ന്യൂസിൽ ഡോക്ടർ നവ്യ ബാഗ് എടുത്ത് ഹോസ്പിറ്റലിലേക്ക് ചെന്നു…

ഓപ്പറേഷൻ തിയേറ്റർ എന്നെഴുതിയ ഡോർ തള്ളി തുറന്ന് ഉള്ളിലേക്ക് കയറി…

ബെഡിൽ ബോധം മറഞ്ഞു കിടക്കുന്ന പെൺകുട്ടിയെ ഒന്ന് നോക്കിയ ശേഷം തനിക്ക് വിളിച്ച ഡോക്ടർ അർജുനിന്റെ അടുത്തേക്ക് ചെന്നു

“ആഹ് ഡോക്ടർ…ഇപ്പൊ എത്തിച്ചേ ഒള്ളൂ…വണ്ടി ഇടിച്ചവർ തന്നെയാ കൊണ്ട് വന്നേ…ഓപ്പറേഷൻ ചെയ്യാൻ ബ്ലഡ്‌ ക്ലീൻ ചെയ്തോണ്ടിരുന്നപ്പോയാണ് ഓവർ ആയിട്ട് ബ്ലീഡിങ് കണ്ടത്…അപ്പൊ ഒരു സംശയത്തിൽ വിളിച്ചതാണ്…”

കേട്ട ഷോക്കിൽ പെട്ടന്ന് അടുത്തുള്ള നേഴ്സിനെ എല്ലാം വിളിച്ചു നോക്കിയപ്പോഴാണ് സങ്കടകരമായ ആ വാർത്ത ഞാൻ അറിഞ്ഞത്…

“യെസ് ഡോക്ടർ അർജുൻ….she was pregnant…but…” എല്ലാം മനസ്സിലായേന്ന പോലെ അർജുൻ തലയാട്ടി…

“നോക്കി നിൽക്കാൻ സമയം ഇല്ല…വേണ്ടപെട്ടവരെ പെട്ടന്ന് അറിയിക്കണം…ആരെങ്കിലും വരുന്ന വരെ വെയിറ്റ് ചെയ്‌താൽ ഈ കുട്ടിന്റെ ജീവനാണ് ആപത്ത്…സൊ ഫാസ്റ്റ്…” വേണ്ടുന്ന നിർദ്ദേശം കൊടുത്ത് ഡോക്ടർ പുറത്തോട്ട് ഇറങ്ങി…

പുറത്ത് ഒരു ആണും പെണ്ണും ഇരിക്കുന്നത് കണ്ട് അവരെ അടുത്തേക്ക് ചെന്നു…

“ഇപ്പൊ കൊണ്ട് വന്ന കേസിന്റെ…”

“അതെ…ഞങ്ങളെ വണ്ടിയ ഇടിചെ..”

“ആഹ്…ഓക്കേ..പെട്ടന്ന് ഓപ്പറേഷൻ വേണം…ആ കുട്ടിയുടെ മൊബൈലോ മറ്റോ കയ്യിലുണ്ടേൽ..”

“അതൊക്കെ ആ നഴ്സിന്റെ കയ്യിൽ മുന്നേ കൊടുത്തതാ…” പേടിയോടെ അവര് പറഞൊപ്പിച്ചു…

“മ്മ്…പേടിക്കണ്ട…ആ കുട്ടിയുടെ ആരെങ്കിലും വരുവോളം നിങ്ങൾ ഇവിടെ വേണം….”

അത്രയും പറഞ്ഞു നേഴ്സിന്റെ അടുത്ത് പോയി ഫോൺ വാങ്ങി കാൾ ലിസ്റ്റിലെ അവസാന നമ്പറിലേക്ക് വിളിച്ചു….

••••••••••••••••••••••••••••••••••••••••••

ഫോൺ എടുത്ത് വീണ്ടും അവളെ നമ്പറിലേക്ക് വിളിച്ചപ്പോയും സ്വിച്ച് ഓഫ്‌ എന്ന് കേട്ടതും ടെൻഷൻ കേറി അവിടുന്ന് ഇറങ്ങി കാറിൽ കയറി അവളെ കോളേജിലേക്ക് പോകാൻ വേണ്ടി തുടങ്ങുമ്പോഴാണ് ഫോൺ റിങ് ചെയ്തത്….

“എവിടെയാ ലില്ലി നീ..എത്ര തവണയായി വിളിക്കുന്നു…”

“സോറി…mr കാശിയല്ലേ…ഇവിടെ ആക്‌സിഡന്റ് പറ്റി ഒരാളെ ഓപ്പറേഷന് വേണ്ടി കയറ്റിയിട്ടുണ്ട്…അയാളുടെ ഫോൺ ആണിത്…”

നടുക്കത്തോടെയാണ് ഞാൻ ആ വാർത്ത കേട്ടത്…

എന്റെ പെണ്ണ്…!!!

ഹോസ്പിറ്റലിൽ ഡീറ്റൈൽസും മറ്റും അറിഞ്ഞു ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു ഞാൻ വേഗം കാർ എടുത്തു…

ടെൻഷൻ ആയിട്ട് ഓടിക്കാൻ കൂടി കഴിയുന്നില്ലായിരുന്നു…

എത്ര തവണ ഞാൻ അവളോട് പറയുന്നതാ സൂക്ഷിച്ചും കണ്ടും ഓടിക്കണമെന്ന്…കേൾക്കില്ല പെണ്ണ്…

കേശ്വാലിറ്റിയിൽ അന്വേഷിച്ചു ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോ മനസ്സ് അവളുടെ അടുത്തേക്ക് എന്നെക്കാൾ മുന്നേ പാഞ്ഞു പോയി…

എത്ര വേഗത്തിൽ നടന്നിട്ടും എത്താത പോലെ…

തിയേറ്ററിന് മുന്നിൽ നിൽക്കുന്ന രണ്ട് പേരെ കണ്ടതും അടുത്തേക്ക് ചെന്ന് കാര്യം അന്വേഷിച്ചു…അവരുടെ കാർ ആണ് ലില്ലിയേ ഇടിച്ചതെന്നും അവര് തന്നെയാണ് ലില്ലിയേ ഇവിടെ എത്തിച്ചതും കൂടെ ഓപ്പറേഷൻ നടന്ന് കൊണ്ടിരിക്കാണ് എന്നും പറഞ്ഞു…

ടെൻഷനോടെ ഞാൻ തലങ്ങും വിലങ്ങും നടന്നു…

ഏറെ നേരത്തിനു ശേഷം ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും ഞാൻ ധൃതിയിൽ അവരെ അടുത്തെതി..എന്നെ ഒന്ന് നോക്കിയ ശേഷം അവിടെ ബാക്കി നിന്ന രണ്ട് പേരോടും പോയ്‌കൊള്ളാൻ പറഞ്ഞു…

“കാശി…”

“യെസ് ഡോക്ടർ…അവൾക്കിപോ..”

“വരൂ…നമ്മുക്ക് റൂമിലിരുന്നു സംസാരിക്കാം..”

അവരുടെ പിറകെ വെച് പിടിക്കുമ്പോ മനസ്സ് കുലിഷിതമായിരുന്നു…അവൾക്ക് എങ്ങനെ ഉണ്ടെന്ന് കേൾക്കാതെ ഒരു സമാധാനവും ഉണ്ടാവില്ലേന്ന് ഞാൻ ഉറപ്പിച്ചു…

“സീ കാശി…പേഷ്യന്റ് ഇപ്പൊ ആൾറൈറ്റ് ആണ്…വീഴ്ചയിൽ തല കല്ലിലോ മറ്റോ ഇടിച്ചതു കാരണം ആണെന്ന് തോന്നുന്നു തലയുടെ സൈഡിൽ ചെറിയ മുറിവുണ്ട്…പിന്നെ കൈടെ മുട്ടിൽ അത്യാവശ്യം വലിയ രീതിയിൽ തന്നെ ഒരു പൊട്ടുണ്ട്…കാലിൽ ചെറിയൊരു ചതവും കാണുന്നുണ്ട്…ആൾക്ക് ബോധം വന്നാലേ നടക്കാൻ പറ്റുമോ ഇല്ലേ എന്നറിയോള്ളൂ…dont worry…may be അതൊരു രണ്ടാഴ്ചക്കുള്ളിൽ ശെരിയാവും…

Then….the most important bad news is….”

അത്രയും പറഞ്ഞു ഡോക്ടർ ഒന്ന് നിർത്തി…ഇത്രയും നേരം ശാന്തമായ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി…

“The baby is no more…!!!!”

“Whaat…???” അറിയാതെ ഞാൻ അലറി ചോദിച്ചു പോയി….

“Cool down…കുറച്ചു ശക്തമായ വീഴ്ചയാണെന്ന് തോന്നുന്നു..പിന്നെ 6 വീക്സെ ആയിട്ടോള്ളൂ..കൊണ്ട് വന്നപ്പോ ഓവർ ബ്ലീഡിങ് ആയിരുന്നു…ഡ്യൂട്ടിയിൽ ആയിരുന്ന മെയിൽ ഡോക്ടർ സംശയം തോന്നിയിട്ടാണ് എന്നെ വിളിച്ചത്…ഇവിടെ എത്തിയതിനു ശേഷം ആണെങ്കിൽ അത് അബോർട്ട് ആയി പോകാതെ ഞങ്ങൾ ശ്രദ്ധിചെനെ…പക്ഷെ അതിന് മുന്നേ തന്നെ…”

ഡോക്ടർ കാരണങ്ങൾ എന്റെ മുന്നിൽ നിരത്തി….പക്ഷെ സത്യത്തിൽ അതിൽ ഒന്നുമല്ലായിരുന്നു എന്റെ ശ്രദ്ധ…

എന്റെയും അവളുടെയും പ്രണയത്തിൻ അടയാളം..!!
ഞങ്ങളുടെ കുഞ്ഞ്…!!

പുഞ്ചിരിക്കുന്ന ഒരു കുരുന്നു മുഖം ഓർമയിൽ തെളിഞ്ഞു…
അവൾ ഒരു വാക്ക് പോലും ഇതിനെ കുറിച് പറഞ്ഞില്ലല്ലോ…എന്തിനാ മറച്ചു വെച്ചേ…

സങ്കടം വന്നു…

ഇതായിരിക്കുമോ ഇന്ന് പറയാൻ വന്നേ…

ഒന്നും പറയാതെ ഞാൻ അവിടെന്ന് എണീറ്റു…അവളെ കെട്ടിപിടിച്ചു പൊട്ടി കരയണം എന്നുണ്ട്…നിറയെ വേദന നൽകിയ ആ വയറിൽ അമർത്തി ചുംബിച്ചു ആശ്വാസിപ്പിക്കണം എന്നുണ്ട്…

വാതിൽ തുറന്നതും മുന്നിൽ തന്നെ നിൽക്കുന്ന ചേട്ടനെ കണ്ട് ഞാനൊന്ന് ഞെട്ടി…
മുഖഭാവം കണ്ടപ്പോ ഒന്നും കേട്ടില്ലേന്ന് മനസ്സിലായി…

സംഭവങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു….അവൾ പ്രെഗ്നന്റ് ആയിരുന്നു എന്നതടക്കം…ആരെങ്കിലും ഒന്ന് സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി…

പ്രതീക്ഷിച്ചു പോലെ ചേട്ടൻ ചേർത്ത് നിർത്തി തോളിൽ തലോടി കൊണ്ടിരുന്നു…

പ്രെഗ്നൻസിയുടെ കാര്യം ആരെയും അറിയിക്കെണ്ടന്ന് പ്രതേകം ഓർമ പെടുത്തിയ ശേഷം ഞാൻ അവളെ കാണാൻ ചെന്നു…

കണ്ണടച്ച് കിടക്കുന്ന അവളെ കണ്ട് ചങ്ക് തകർന്ന് പോയി…താൻ സ്നേഹത്തോടെ താടി ഉരസി കളിക്കാറുള്ള ആ കവിളുകൾ ഇന്ന്
വീർത്തിരിക്കുന്നു…

താൻ പ്രണയത്തോടെ ചുംബിക്കാറുള്ള ചുണ്ടുകളിൽ ചോര പൊട്ടി മുറിവായിരിക്കുന്നു…

ആ മുഖതേക്ക് നോക്കാൻ കഴിയാതെ ഞാൻ കണ്ണുകളടചു…ഒരിറ്റു കണ്ണുനീർ ഒഴുകി…

പതിയെ ആ കൈകളിൽ ഒന്ന് തലോടി ഡ്രസ്സ്‌ ഉയർത്തി നോക്കി…

പ്രണയത്തോടെയും അതിലുപരി കുസൃതിയോടെയും മാത്രം നോക്കി കണ്ട വയറിൽ സങ്കടത്തൊടെ ഞാൻ മുഖം ചേർത്ത് ചുംബിച്ചു…

പതിയെ വളരെ പതുക്കെ അവിടെ തല വെച്ചു കിടന്നു…

എന്നാലും എന്നോട് പറഞ്ഞില്ലല്ലൊ പെണ്ണെ…ഞാൻ വേണ്ടെന്ന് പറയും എന്ന് കരുതിയിട്ടാണോ…എനിക്ക് സന്തോഷമല്ലേ…

നമ്മുടെ കുഞ്ഞല്ലേ…അത്രയും പ്രണയത്തോടെ ഞാൻ നിനക്ക് തന്നതല്ലേ…

കുറച്ചു കഴിഞ്ഞപ്പോയെക്കും സംഭവം അറിഞ്ഞു വീട്ടിൽ നിന്ന് എല്ലാവരും എത്തിയിരുന്നു…
അവരെ ഒക്കെ ഒരുവിധം ആശ്വാസിപ്പിച്ചിരുത്തി…

അമ്മയും ഏട്ടത്തിയും അച്ചുവും ഇതുവരെ കരച്ചിൽ നിർത്തിയിട്ടില്ല…

അമ്മക്ക് പെട്ടന്ന് സങ്കടം വരുന്ന ടൈപ്പ് ആണ്….ഇതൊക്കെ കൊണ്ടാണ് ആ മീര അമ്മയെ പറ്റിക്കാൻ ഓരോ ആത്മഹത്യക്കൊണ്ട് ഇറങ്ങിയതും…

അവരെ ഇടയിൽ നിൽക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ അവളുടെ അടുത്തായിരുന്നു…

••••••••••••••••••••••••••••••••••••

ഒരു കൈ അകലെ ദൂരത്തിൽ നിൽക്കുന്നൊരു രൂപം…കണ്ണുകൾ കലങ്ങിയിരിക്കുന്നു…നോട്ടം എന്റെ ഉദരത്തിലേക്കും…

എന്തിനോ വേണ്ടി എന്റെ ചുണ്ടുകളും വിതുമ്പുന്നു…

പെട്ടന്ന് ഓർത്ത പോലെ ഞാനും വയറിലോട്ട് നോക്കി…വീർത്തു ഉന്തി നിന്ന വയറിൽ നിന്ന് ചോര ഒലിക്കുന്നു…

ഞെട്ടി ഞാൻ മുന്നിലോട്ട് നോക്കി…മുന്നിലുള്ള രൂപം തെളിഞ്ഞു വന്നു….അടുത്ത് നിന്നും അകലേക്ക്‌ പോകുന്നു…

അതെന്റെ കാശിയേട്ടനല്ലേ…

ഏട്ടാ…!! അലറി വിളിക്കാൻ നോക്കി…ശബ്ദം വരുന്നില്ല…തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു…

എന്റെ വിളി കാത്ത് നിൽക്കുന്ന പോലെ…സർവ വേദനയും സഹിച് സങ്കടം കൊണ്ട് ഞാൻ അലറി…

കാശിഏട്ടാ….!!!

പതിയെ തളർന്നു വീണു…ആരോ കവിളിൽ പതുക്കെ അടിക്കുന്നു…

കണ്ണ് തുറക്കാൻ ആവതും ശ്രമിച്ചു കഴിഞ്ഞില്ല…വീണ്ടും കാണാൻ തോന്നി ആ മുഖം…

അത്രയും പ്രണയത്തൊടെ വാശിയോടെ കണ്ണുകൾ പതിയെ തുറന്നു…

മൂടൽ അടഞ്ഞ പോലെ തോന്നി…തല പൊട്ടി പൊളിയും പോലെ…കൈകൾ കൊണ്ട് തടവാൻ കൈ ഉയർത്തിയതും അസഹനീയമായ വേദന…

എല്ലാം കൊണ്ടും തളർന്ന പോലെ…ആരെങ്കിലും ഒന്ന് സഹായിക്കാൻ വന്നെങ്കിൽ…

“ഇഷാനി…are you ok..cool…അധികം സ്‌ട്രെയിൻ എടുക്കണ്ട…” അടുത്ത് നിന്നാരോ പറഞ്ഞു…

വൈകാതെ ആരൊക്കെയോ കലപില കൂട്ടും പോലെ…എന്തൊക്കെയോ പറയുന്നു ഒന്നും മനസ്സിലായില്ല…

വീണ്ടും നിശബ്ദത…പതിയെ കണ്ണുകൾ അടഞ്ഞു വന്നതും നെറ്റിയിൽ നേർത്തൊരു തണുപ്പ് അനുഭവപ്പെട്ടു…കൂടെ ചൂട് നിശ്വാസവും…

ഹൃദയം തുടിച്ചു…കാണാൻ കൊതിച്ചു…കണ്ണുകൾ തുറക്കാൻ ആവതും ശ്രമിചു.. കഴിഞ്ഞില്ല….കരച്ചിലും പരിഭവവും ദേഷ്യവും വന്ന നിമിഷം..

I love you and i want you…

കാതിൽ നേർത്ത നിശ്വാസം…പ്രിയപ്പെട്ടവന്റെ ശബ്ദം…അത്രയും പ്രിയപ്പെട്ട വാക്കുകൾ…തിരിച്ചോരു ആയിരം വട്ടം പറഞ്ഞു നോക്കി…കഴിയുന്നില്ല…
ശബ്ദം പോലും സഹകരിക്കുന്നില്ല…

സ്വയം വെറുപ്പ് തോന്നിയ നിമിഷം…
മരിച്ചു പോവുമെന്ന് തോന്നിപോയി…ബോധം നഷ്ട്ടപെട്ടു..
ആ നിമിഷത്തിലും ഉള്ളിൽ സ്വപ്നങൾ മാറി മാറി വന്നു…

ആരൊക്കെയോ ശബ്ദം കേട്ട് കണ്ണുകൾ തുറന്നു…മുന്നിൽ കണ്ണീരോടെ എല്ലാവരും നിൽക്കുന്നു..

ചേർത്തു നിർത്തി പരിഭവം പറയുന്നു….ചേച്ചിയുടെയും അച്ചുവിന്റെയും മുഖം കണ്ണുനീർ കൊണ്ട് നിറഞ്ഞിരിക്കുന്നു….

എല്ലാവരുമുണ്ടെങ്കിലും ആഗ്രഹിച്ചയാൾ അടുത്തില്ലേങ്കിൽ മനസ്സിൽ വീർപ്പു മുട്ടലല്ലേ…

കണ്ണുകൾ പലയിടത്തും തിരഞ്ഞു…കണ്ടില്ല…

അറിയാതെ കൈകൾ വയറിനെ പൊതിഞ്ഞു പിടിച്ചു…ഇതിനെ കുറിച് ആരോട് ചോദിക്കും…

“എത്ര ദിവസം ആയെന്നറിയോ നീയീ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്…ഞങ്ങളെ ഒക്കെ തീ തീറ്റിച്ചല്ലൊ മോളെ…”

കാശിഏട്ടന്റെ അമ്മയാണ്..സ്നേഹത്തോടെ തലയിൽ തലോടി കൊണ്ട് പരിഭവം പറഞ്ഞു…ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിചു…

“മോളെ നന്ദേ…നീ ഈ കൊച്ചിന് ഇച്ചിരി കഞ്ഞി കൊടുത്തേക്കനെ…വിഷക്കുന്നുണ്ടാവും..അമ്മ അച്ഛമ്മേടെ അടുത്തേക്ക് പോവാ…മോൾക്ക് സുഖപെട്ടത് നേരിട്ട് പറഞ്ഞില്ലേൽ അമ്മക്ക് ആദിയാവും…നിങ്ങൾ ഒക്കെ കൂടെ വൈകീട്ട് വന്നാ മതി…”

ഞാനും ചേച്ചിയും അച്ചുവും മാത്രമായി…അച്ചു ഫോണിലാണ്…ശ്രീയാണെന്ന് തോന്നുന്നു…കൂടുതലും എന്നെ കുറിച്ചാണ് പറയുന്നത്…

“വാ തുറക്ക് ലില്ലി…” ചേച്ചി സ്പൂൺ എന്റെ ചുണ്ടിൽ മുട്ടിച്ചു കൊണ്ട് പറഞ്ഞു..

“ഞാൻ എത്ര ദിവസായി ചേച്ചി ഇങ്ങനെ…”അറിയാനുള്ള ആകാംഷയിൽ ചോദിച്ചു…കേട്ടതെ ഒള്ളൂ…ചേച്ചി വീണ്ടും കരച്ചിൽ…

“ചേച്ചി ഇങ്ങനെ കരയാതെ…ഞാൻ മരിച്ചു പോയൊന്നുമില്ലല്ലോ…ദൈവാനുഗ്രഹം കൊണ്ട് നല്ലപോലെ ഇവിടെ നിൽക്കുന്നില്ലേ…ഇനിയും ഇങ്ങനെ കരയല്ലേ…”

ഒന്നും പറയാതെ വീണ്ടും കഞ്ഞി തന്നോണ്ടിരുന്നു…

പെട്ടന്നാണ് വാതിൽ തുറന്ന് കാശിയേട്ടനും ചേട്ടനും വന്നത്…

ആകെ ആശ്ചര്യം നിറഞ്ഞിരുന്നു ആ കണ്ണിൽ…ആളുകളെ ഒന്നും വക വെക്കാതെ ഓടി വന്നേനെ അണച്ചു പിടിചു…

കാറ്റ് പോലും കടക്കാത്ത രൂപത്തിൽ…കവിളിലും ചുണ്ടിലും തുടങ്ങി മുഖതാകമനം ചുംബനം കൊണ്ട് മൂടുന്നുണ്ട്…കൈകൾ തോളിലും പുറത്തും വയറിലുമെല്ലാം വാത്സല്യത്തോടെ തലോടുന്നുണ്ട്…

കൈക്ക് നല്ല വേദനയുണ്ട്…ആളെ തിരിചോന്ന് ചേർത്ത് നിർത്താൻ കഴിയുന്നില്ല…സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു…ആൾടെ കണ്ണിലും പരിഭവമാണ്…ഒന്ന് കണ്ണ് തുറന്ന സന്തോഷമാണ്…

പരിഭവവും പരാതിയും ഏറെ നേരം നീണ്ടു…ആളിൽ നിന്നൊന്ന് വിട്ട് നിന്നപ്പോയാണ് ഡോറും ചാരി നിൽക്കുന്ന മീരയെയും അവളുടെ അച്ഛനെയും കണ്ടത്…

മടിയോടെ ഞാൻ തല കുനിച്ചു..പതിയെ ഇടം കണ്ണിട്ട് കാശിഏട്ടനെ നോക്കി…അവിടെ യാതൊരു കുലുക്കവുമില്ല….

അച്ചുവും ചേച്ചിയും അവൾ കാണട്ടെ എന്ന മട്ടിൽ നിൽക്കുന്നു….

സമയം കടന്നു നീങ്ങി…വൈകീട്ട് വീട്ടിലേക്ക് പോയി…നല്ലോണം റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്…നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഒരാളെ സഹായം ഇല്ലാതെ ഒന്നനങ്ങാൻ കൂടി കഴിയില്ല…

വർമ്മ പാലസിലേക്കാണ് പോയത്…
താഴെ ഒരു മുറിയിൽ എന്നെ ആക്കി ആവിശ്യമുള്ളപ്പോ വിളിക്കാൻ പറഞ്ഞവർ പോയി..

തൊട്ടടുത്താരോ…തിരിഞ്ഞ് നോക്കി…

കാശിയേട്ടനാണ്..

എന്തെ എന്ന് കണ്ണ് ഉയർത്തി ചോദിച്ചു ഒന്നുമില്ലേന്ന് തലയാട്ടി കാണിച്ചു…

എന്റെ അടുത്ത് വന്നിരുന്നു…പതിയെ എന്നെ ചേർത്ത് പിടിച്ചു…ആ നെഞ്ചിൽ തല വെച് ഞാനും കിടന്നു

“എന്നിൽ നിന്നെന്തേങ്കിലും മറച്ചു വെക്കുന്നുണ്ടോ നീ..” അരുമയായി ചോദിച്ചു..പതിയെ തല ഉയർത്തി ആളെ മുഖത്തേക്ക് നോക്കി

” ഇവിടെ ഉണ്ടായിരുന്നത് ഇനി ഇല്ല…അന്ന് ആ ആക്‌സിഡന്റ്ൽ.. നല്ല ശക്തമായ വീഴ്ചയായത് കൊണ്ടാണെന്ന അവര് പറഞ്ഞത്… നമ്മുക്ക് തന്നതിനെ ദൈവം തന്നെ തിരിച്ചെടുത്തു എന്ന് കരുതിയ മതി…സങ്കടം തോന്നരുത്…ഇവിടെ ആർക്കുമൊന്നുമറിയില്ല…”

പതിയെ വയറിൽ തലോടി കൊണ്ട് പറഞ്ഞു

പ്രതീക്ഷിച്ചിരുന്നു…പക്ഷെ ഇല്ല എന്നൊരു വാർത്ത കേൾക്കാൻ ആഗ്രഹിച്ചിരുന്നില്ല

ശബ്ദം ഇല്ലാതെ തേങ്ങി…

“സങ്കടം കടിച് പിടിക്കേണ്ട…കരഞ് തീർക്…നിന്നെ സമാധാനിപ്പിക്കാൻ അല്ലെ ഞാൻ ഉള്ളത്..”

കേൾക്കാൻ കാത്തെന്ന പോലെ ആൾടെ നെഞ്ചിൽ അള്ളി പിടിച്ചു ഞാൻ കരഞ്ഞു…ഒന്നും പറയാതെ പുറത്ത് തലോടികൊണ്ട് ആളും ആശ്വസിപ്പിച്ചു…

 

•••••••••••••••••••••••

“നീ ഇവിടെ ഇരിക്കായിരുന്നോ…വന്നേ കിടക്കണ്ടേ…”

വിളിക്കാൻ വന്ന ആൾടെ കയ്യിൽ പിടിച്ചു ഞാൻ അടുത്തിരുത്തി…

“ഈ സ്ഥലം ഓർക്കാറുണ്ടോ കാശിയേട്ടാ…”

“ആഹ് ബെസ്റ്റ്…എന്നും രാത്രി ഇവിടെ വന്നിരുന്നിട്ടല്ലേ നീ റൂമിലോട്ട് വരൂ..”

“അതല്ലന്നെ…”

“പിന്നെ…”

“ഇവിടെ വെച്ചാണ് കാശിയേട്ടൻ ആദ്യമായി എന്നെ ചുംബിച്ചത്…നെഞ്ചോട് ചേർത്തത്..”

“ആണോ..” ആള് കള്ള ചിരിയോടെ എന്നിലേക്ക് ചാരി ഇരുന്നു…

“ഇവിടെ വെച്ചാണ് ഈ കാശിയേട്ടൻ…അയ്യേ…എനിക്ക് പറയാൻ തന്നെ നാണമാവുന്നു…”

“എന്ത് ചെയ്‌തെന്ന്…”

“എന്നെ ഫ്രഞ്ച് കിസ്സ് ചെയ്തില്ലേ…”

“ഓഹ് പിന്നെ അതിലും മേലെയുള്ളത് കഴിഞ്ഞു അപ്പോഴാ അവളുടെ ഒരു ഫ്രഞ്ച് കിസ്സ്..നീ വന്നേ…ഇവിടെ ഇരുന്നാൽ തണുപ്പടിക്കും”

“ഇന്നൊരു രാത്രി നമ്മുക്ക് ഇവിടെ കെട്ടിപിടിച് കിടക്കാം…പ്ലീസ്”

“കെട്ടിപിടിച് കിടക്കാം അത് ഒകെ…പക്ഷെ മോള് പറഞ്ഞ മറ്റേത് ഉണ്ടല്ലോ അത് നടക്കില്ല…ഏറി പോയാൽ ഒരു പതിനഞ്ചു മിനിറ്റ് കൂടി ഇരിക്കാം…അത് കഴിഞ്ഞാൽ നേരെ റൂമിലോട്ട്…”

“ആഹ് ശെരി…കാശിയേട്ട…അന്ന് കിസ്സ് ചെയ്ത പോലെ ഇന്ന് ഒന്ന്കൂടെ ചെയ്യാ വോ..” വളരെ അധികം നിഷ്കളങ്കതയോടെ ഞാൻ ചോദിച്ചു..

“എന്നും നിനക്ക് വാരി കോരി തരാറുള്ളതല്ലേ…ഇന്നെന്താ ഇത്ര പ്രതേകത…”

“അറിയില്ലന്നെ…ഇന്ന് പലതിനും കൊതിയാവാ…തണുപ്പടിച്ചു ഈ ബാൽക്കണിയിൽ ഇങ്ങനെ ഇരിക്കുമ്പോ പലതിനും…തരുവോ…”

ഒരു ചിരിയോടെ ആളെന്നെ ചേർത്ത് പിടിച്ചു…ഇരുകൈകൾ കൊണ്ടെന്റെ മുഖം പിടിച്ചു ഉയർത്തി ആ ചുണ്ടുകൾ കൊണ്ടെന്റെ ചുണ്ടുകൾ പൊതിഞ്ഞു പിടിച്ചു…

പതിയെ നുണഞ്ഞു തുടങ്ങി അതൊരു ദീർഘചുംബനമായി മാറി..

ഇടക്ക് വെച് പെട്ടന്ന് അവൾ ചുണ്ടു വേർപെടുത്തി അവനെ തറപ്പിച്ചു നോക്കി..

മധുരം നഷ്ട്ടപെട്ട ദേഷ്യത്തിൽ അവനവളെയും…

“എന്താടി…”

“പണ്ട് ആ മീരയുടെ വാക്കും കേട്ട് നിങ്ങളെന്നെ എത്ര തവണ ഇവിടെ അടിച്ചിട്ടുണ്ട് എന്നറിയോ മനുഷ്യ..” പരിഭവത്തോടെ ഇടത് കവിൾ തൊട്ട് കാണിച്ചവൾ പറഞ്ഞു…

“പോത്തേ…അതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു..അവൾ ക്കോരോന്ന് ഓർക്കാൻ കണ്ട സമയം…ഈ കൈ പതിഞ്ഞതിനെക്കാൾ കൂടുതൽ ഇപ്പൊ ഈ ചുണ്ടുകൾ അവിടെ പതിഞ്ഞിട്ടില്ലേ…പിന്നെ മീരാ…അവളിപ്പോ സൂരജിന്റെ നെഞ്ചിൽ തല വെച് സുഗമായി കിടന്നുറങ്ങുന്നുണ്ടാവും…നീ മാത്രം എന്നെ ഉറങ്ങാൻ വിടാതെ ബാൽക്കണിയിൽ ഇരുത്തി കൊണ്ടിരുന്നോ…ആ മീരയേ വലതും കെട്ടിയ മതിയായിരുന്നു…”

അവസാനതെ വാക്ക് കേട്ടതും പരിഭവത്തോടെ അവൾ മുഖം തിരിച്ചു…ആളൊരു കള്ള ചിരിയോടെ തോളിൽ മുഖം കയറ്റി അവളെ വട്ടം ചുറ്റിപിടിച്ചു….

“നീ പിണങ്ങല്ലേ പെണ്ണെ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ…നീ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുമ്പോ ഉണ്ടല്ലോ…ഒറ്റയടിക്ക് അങ്ങ് കടിച് തിന്നാൻ കൊതിയാവും…തിന്നട്ടെ ഞാൻ…”അവളുടെ ശരീരത്തിലൂടെ തണുപ്പ് അരിച്ചു കയറി…

“അല്ലേൽ വേണ്ടല്ലേ…കുറച്ചു മാസങ്ങൾ കൂടി ഞാൻ ക്ഷമിക്കും…അത് കഴിഞ്ഞാൽ ഉണ്ടല്ലോ എന്നെ പിടിച്ചാൽ കിട്ടില്ല…”

അവളുടെ വീർത്തു ഉന്തിയ വയറിൽ ഇക്കിളി ആക്കി കൊണ്ട് ആള് പറഞ്ഞു..ഞാനും ഒരു ചിരിയോടെ ആളിലേക്ക് ചാഞ്ഞു…ആ കൈകൾ എനിക്ക് നൽകുന്ന സംരക്ഷണത്തിൽ ഞാൻ സന്തോഷവതിയാണെന്ന് അറിയിച്ചു കൊണ്ട്…

തണുത്ത കാറ്റ് മെല്ലെ തഴുകി പോകുന്നുണ്ടായിരുന്നു…മാനത്തെ നക്ഷത്രങ്ങളെക്കാൾ തിളക്കം അവളുടെ കഴുത്തിലെ താലിക്കുണ്ടായിരുന്നു…
നിർത്താതെ ഫോണിലൂടെ അപ്പോഴും ഗാനം ഒഴുകി കൊണ്ടിരുന്നു…

•••ഇതേ അഴ്ത്തം അഴ്ത്തം…
ഇതേ അണയ്പ്പ് അണയ്പ്പ്…
വാഴ് വിൽ ഇല്ലൈ വരെ വേണ്ടും വേണ്ടും…
വാഴ് വിൽ ഇല്ലൈ വരെ വേണ്ടും വേണ്ടുമെ….
സ്നേഹിതനെ….സ്നേഹിതനെ
രഗസിയ സ്നേഹിതനെ•••

 

അവസാനിച്ചു…

 

••••••••••••

 

നിങ്ങൾ വിചാരിച്ച എൻഡിങ് കിട്ടിയോ എന്നറിയില്ല…അധികം വലിച്ചു നീട്ടിയാൽ ബോർ ആവത്തെ ഒള്ളൂ…അതാ നിർത്തിയെ…

ലില്ലിയെയും കാശിയെയും നെഞ്ചിലെറ്റിയവർക്കെല്ലാം സ്നേഹം മാത്രം…കഥയേ കുറിച്ചുള്ള അഭിപ്രായം എന്ത് തന്നെ ആയാലും എഴുതി അറിയിക്കുക…

ഒരുപാട് കഷ്ട്ടപെട്ട് എഴുതുന്നതല്ലേ അവസാനിക്കുമ്പോ എങ്കിലും എനിക്കായ് രണ്ട് വാക്ക് കുറിക്കണം..

അടുത്ത കഥയുമായി ഉടനെ വരാം..

Leave a Reply