ഐഫോൺ SE യുടെ ചില ഗുണങ്ങളും പോരായ്മകളും

ആപ്പിൾ ഇപ്പോൾ പുതുതായി ഇറക്കിയ ഐഫോൺ SE യുടെ ചില സവിശേഷതകളെക്കുറിച്ചു മനസ്സിലാക്കാം. അതിൽ കുറച്ചു മേന്മകളെയും പോരായ്മകളെയും കുറിച്ച് നമുക്ക് വിലയിരുത്താം. പ്രത്യേകമായും ശ്രദ്ധിക്കാൻ ആപ്പിൾ മാർക്കെറ്റ് ചെയ്യുന്നത് ഒരു ബഡ്‌ജറ്റ്‌ ഫോൺ ആയിട്ട് തന്നെയാണ്. ഇന്ത്യൻ വിപണിയിൽ ഈ അടുത്തിടെയാണ് ഐഫോണിന്റെ ഈ ഒരു മോഡൽ ലോഞ്ചു ആയതു. ഈ ബഡ്‌ജറ്റ്‌ ഫോണിന്റെ കൂടെ ലഭിക്കുന്ന ചാർജർ 5 വാൾട് 1 ആംപിയർ ആണ്.

വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഡിസൈൻ ആയ ഐഫോൺ 7 ന്റെ അതെ മോഡലിൽ തന്നെയാണ് ഫോണിന്റെ രൂപീകരണം. മൂന്ന് കളർ കോമ്പിനേഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണികളിൽ എത്തുന്നത്. റെഡും, വൈറ്റും, ബ്ലാക്കുമാണ് ഫോണിന് നല്കിയിരിക്കുന്നതു. മറ്റുള്ള സ്മാർട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ഏതു കളർ കോമ്പിനേഷൻ ഉള്ള ഫോൺ എടുത്താലും ഇതിന്റെ ഡിസ്പ്ലേ വരുന്നത് ബ്ലാക്ക് തന്നെയാണ്.

കൂടാതെ വളരെ ഫാസ്റ്റിംഗ് ആയിട്ടുള്ള ഒരു ഫിംഗർപ്രിന്റ് ഐഡി ആണ് ഈ ആപ്പിൾ എസ് ഇ യുടെ സീരീസുകളിൽ ഉള്ള ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഫോണിന്റെ എടുത്തു പറയാവുന്ന മറ്റൊന്നാണ് ഇതൊരു കുഞ്ഞൻ ഫോൺ എന്നുള്ളത്. വളരെ ഈസി ആയി ഫോൺ ഹാൻഡിൽ ചെയ്യാൻ സാധിക്കും. 4.57 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ സൈസ് വരുന്നത്.

ഈ ഫോണിന്റെ ഒരു പോരായ്മ എന്നത് വളരെ പിക്സെൽ ഡെൻസിറ്റി വളരെ കുറവാണ്. ഈ വിലക്ക് ലഭിക്കുന്ന മറ്റുള്ള സ്മാർട്ഫോണുകളെ അപേക്ഷിച്ചു ഡിസ്പ്ലേക്ക് വളരെ ക്ലാരിറ്റി കുറവാണു എന്ന് തന്നെ പറയാം. സ്മാർട്ഫോൺ SE യുടെ പോരായ്മ എന്നത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ്. അത്തരത്തിൽ ചില പോരായ്മകളെക്കുറിച്ചും നല്ല വശങ്ങളെക്കുറിച്ചും വിശദമായി നമുക്ക് തൊട്ട് താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply