വീടു കുലുങ്ങാൻ ഇനി ഇവൻ മതി

തോംസൺ കമ്പനി ഒരുക്കുന്ന TSP-10 ടവർ സ്പീക്കറിന്റെ അനേകം സവിശേഷതകളെക്കുറിച്ചു മനസ്സിലാക്കാം. ലേറ്റസ്റ്റ് ടെക്‌നോളജിയും കൂടാതെ കട്ടിങ് എഡ്‌ജ്‌ ഡിസൈൻ ഉൾപ്പെടുത്തിക്കൊണ്ടാണ് തോംസണിന്റെ ഈ ടവർ സ്പീക്കർ കമ്പനി വിപണിയിൽ ഇറക്കിയിരിക്കുന്നത്. തോംസൺ മുന്നേ ഇറക്കിയ സ്പീക്കറുകൾ അപേക്ഷിച്ചു ഓഡിയോ വിഷ്വൽ ഹൈടെക്‌നോളജി ആസ്വദിക്കാനുള്ള ഒരു സംവിധാനവും ഈ ടവർ സ്പീക്കറുകളിൽ നൽകിയിരിക്കുന്നു. പ്രത്യേകമായ് സജ്ജീകരിച്ച വൂഫറുകളും സ്പീക്കറുകളും തോംസണിന്റെ ഈ ഒരു പ്രൊഡക്ടിൽ ഉണ്ട്.

മികച്ച സൗണ്ട് ഔട്ട്പുട്ട് ലഭിക്കാനായി എയർ പ്രഷർ കളയാനായിട്ടുള്ള ഹോളുകളും കൊടുത്തിട്ടുണ്ട്. ഒരേപോലെയുള്ള രണ്ടു ടവർ സ്പീക്കർ കോമ്പിനേഷനുകളാണ് ഓഡിയോ തരംഗങ്ങളെ സുന്ദരമാക്കുന്നതു. സ്പീക്കറിന്റെ ബാക്കിലായി നിരവധി കണക്റ്റിംഗ് പോർട്ടുകൾ നൽകിയിരിക്കുന്നു. കൂടാതെ ഇതിന്റെ കൂടെ ഒരു പവർ ബട്ടൺ കൂടി നൽകിയിരിക്കുന്നു. സ്പീക്കറിന്റെ മറ്റൊരു പ്രത്യേകത മൈക്ക് കണക്ട് ചെയ്യാനുള്ള ഒരു സംവിധാനവും കൂടി ഇതിൽ നൽകിയിരിക്കുന്നു.

കൂടാതെ ഒരു മൈക്കും ലഭ്യമാകുന്നു. ശബ്ദതരംഗങ്ങളെ വളരെ കൃത്യതയോടും ക്വാളിറ്റിയോടും പിടിച്ചെടുക്കുവാനായി ഈ മൈക്കിൽ അനേകം മൈക്രോഫോണുകൾ ക്രമീകരിച്ചിരിക്കുന്നു. ടവറിന്റെ മുകളിലായി നിരവധി കൺട്രോളിങ് ഓപ്ഷനുകൾ ഉണ്ട്. മോഡുകൾ ചെയിഞ്ചു ചെയ്യാനും പാട്ടുകൾ മാറ്റാനും വോളിയം ലെവൽ അഡ്‌ജസ്റ്റ് ചെയ്യാനുമാണ് കോൺട്രോൾസ് നൽകിയിരിക്കുന്നത്. ഈ ഒരു തോംസൺ ടവർ സ്പീക്കറിന്റെ കൂടുതൽ സവിശേഷതകളെക്കുറിച്ചു വിശദമായി കണ്ടു മനസിലാക്കാം. താഴെയുള്ള വീഡിയോ കണ്ടു നോക്കു.

 

Leave a Reply