ഐപാഡ് പ്രോയുടെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകത

സ്മാർട്ഫോൺ രംഗത്തു വളരെ പ്രസിദ്ധമായിട്ടുള്ള ഒരു സ്മാർട്ഫോൺ കമ്പനി ആണല്ലോ ആപ്പിൾ. ആപ്പിളിന്റെ നിരവധി വ്യത്യസ്ത മോഡലുകളിൽ ഇന്ന് സ്മാർട്ഫോണുകളും ടാബ്‌ലെറ്റുകളും ഇന്ന് ഇന്ത്യൻ വിപണികളിൽ സുലഭമാണ്. അത്തരത്തിൽ അനേകം സവിശേഷതകൾ കോർത്തിണക്കികൊണ്ട് ആപ്പിൾ പുറത്തിറക്കിയ ആപ്പിൾ ഐപാഡ് പ്രൊ 12.9 എന്ന മോഡലിനെക്കുറിച്ചു നമുക്ക് പരിചയപ്പെടാം. 2020 മാർച്ച് 19 നാണ് ആപ്പിളിന്റെ ഈ ഒരു വ്യത്യസ്തവും ആകർഷണീയവുമായ മോഡൽ വിപണിയിലേക്ക് എത്തുന്നത്. പ്രധനമായും

ആകർഷണീയമായ നാലു വേരിയന്റുകളിലാണ് ഈ ഒരു മോഡൽ വിപണികളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രധാനമായും ഈ ഒരു ടാബ് ആപ്പിൾ പുറത്തിറക്കിയത് രണ്ടു ടൈപ്പിലുള്ള ഉപയോഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഒന്നാമതായി ടാബിന്റെ സാധരണയുള്ള ഉപയോഗങ്ങൾക്കായി രണ്ടാമത് ഈ ടാബ് നമുക്ക് പിസി ക്കു പകരവുമായി ഉപയോഗിക്കാം എന്നത് കൂടിയാണ്. ഗെയിമിംഗ് നു വേണ്ടി ഏറ്റവും കൂടിയ പ്രോസസ്സർ ആണ് ഈ ടാബിൽ ഉപയോഗിച്ചിരിക്കുന്നത്.

128 ജിബി 6 ജിബി റാം, 256 ജിബി 6 ജിബി റാം, 512 ജിബി 6 ജിബി റാം, 1 റ്റീബി 6 ജിബി റാം എന്നിങ്ങനെ നാലു വേരിയന്റുകൾ. 280.6 x 214.9 x 5.9 എം എം ബോഡി ഡയമെൻഷനിലാണ് ഐപാഡ് പ്രൊ രൂപീകരിച്ചിരിക്കുന്നത്. ഏകദേശം 641 ഗ്രാമോളമാണ് ഇതിന്റെ ഭാരം. ഫ്രണ്ട് ഗ്ലാസും അലൂമിനിയം കൊണ്ടു കവർ ചെയ്‌ത ബാക്കും അലുമിനിയം ഫ്രെയിമും ആണ് ഈ ഐപാഡിന് പ്രൊട്ടക്‌ഷൻ നൽകുന്നത്. 12.9 ഇഞ്ചും 515.3 സെന്റീമീറ്ററുമാണ് ഇതിനു നൽകിയിട്ടുള്ള ഡിസ്പ്ലേ സൈസ്. 2048 x 2732 പിക്സെൽസ് ഡിസ്പ്ലേ റെസൊല്യൂഷൻ ആണ് ഐപാഡ് പ്രോയുടെ പ്രത്യേകത.

ഐപാഡിന്റെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം ആയ ഓ എസ് 13.4 ന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്റ്റൈലിഷ് ലൂക്കും കളറും നൽകുന്ന രീതിയിലാണ് ഐപാഡ് പ്രൊ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ആകർഷണീയമായ രണ്ടു കളർ കോമ്പിനേഷനാണ് ഐപാഡ് പ്രോയുടെ മറ്റൊരു പ്രത്യേകത. സിൽവർ, സ്പേസ് ഗ്രേയ്‌ എന്നിങ്ങനെ രണ്ടു ടൈപ്പ് കളർ വേരിയന്റുകൾ. 9720 എം എ എച്ഛ് ബാറ്റെറിയാണ് ഐപാഡിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നത്. കൂടാതെ 18 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനം ഒരുക്കിയിരിക്കുന്നു.

Leave a Reply