സ്റ്റൈലിഷ് ലുക്കിൽ ഗ്യാലക്സി ക്രോം ബുക്ക്

ഇലക്ട്രോണിക്സ് രംഗത്ത് വെത്യസ്തമായ അനേകം പ്രൊഡക്ടുകൾ ഇറക്കി ജനങ്ങൾക്കടയിൽ സ്ഥാനം പിടിച്ച ഒരു കമ്പനിയാണല്ലോ സാംസങ്. അത്തരത്തിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള നിരവധി പ്രൊഡക്ടുകൾ വിപണികളിൽ എത്തിച്ചിരുന്നു. സാംസങ് കമ്പനി ഇറക്കിയ ഗാലക്‌സി ക്രോം ബുക്ക് എന്ന സീരിസുകളിൽ ഉള്ള നിരവധി ഫീച്ചറുകൾ കോർത്തിണക്കിയ ഈ ഒരു പ്രൊഡക്ടിനെ കുറിച്ചാണ് ഇനി വിശകലനം ചെയ്യുന്നത്. ആകർഷണീയമായിട്ടുള്ള ഒരു ഉഗ്രൻ സ്റ്റൈലിഷ് ലൂക്കാണ് സാംസങ് കമ്പനി ഈ ഒരു പ്രൊഡക്ടിനു രൂപീകരണം നൽകിയിരിക്കുന്നത്.

പ്രധാനമായും 256 ജിബി ഇന്റെർണൽ സ്റ്റോറേജ് 8 ജിബി റാം എന്ന വേരിയന്റിൽ ആണ് ഈ ക്രോം ബുക്ക് പുറത്തിറക്കിയത്. കൂടാതെ രണ്ടു സ്റ്റാൻഡേർഡ് കളർ കോമ്പിനേഷനുകളാണ് ഈ ഒരു പ്രോഡക്ട് സീരീസിൽ ലഭ്യമാക്കിയിട്ടുള്ളത്. ഒന്നാമത്തേത് ഫീസ്റ്റാ റെഡ് എന്ന ഓപ്‌ഷനും രണ്ടാമത്തേത് മെർക്കുറി ഗ്രേ എന്ന ഓപ്‌ഷനും. ഈ രണ്ടു കളർ ഓപ്‌ഷനുകളും വളരെ അധികം ഭംഗി കൂട്ടുന്നു ഈ ക്രോം ബുക്കിനു. ഈ ഒരു സ്റ്റൈലിഷ് ആയിട്ടുള്ള പ്രൊഡക്ടിനു കമ്പനി അവകാശപ്പെടുന്ന വില എന്നത് യൂ എസ് ഡോളർ 349 യൂ എസ് ഡോളർ ആണ്. അതായതു ഏകദേശം 25000 രൂപയോളം.

9.9 എം എം സൈസിലാണ് ക്രോം ബുക്കിന്റെ ക്രമീകരണം. അതുകൊണ്ടു തന്നെ വളരെ അധികം സ്ലിം ആണെന്ന് തന്നെ പറയാം. ദൃശ്യങ്ങൾക്ക് വളരെ അധികം ഒറിജിനാലിറ്റി നൽകുന്നതിനായി 4 കെ അമോലെഡ് ഡിസ്പ്ളേയുടെ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്രോം ബുക്കിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിനായി ഒരു ക്രോം ബുക്ക് പെന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രോം ബുക്കിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറിന്റെ സഹായവും നൽകിയിട്ടുണ്ട്. ക്രോം ബുക്കിന്റെ വേഗതയേറിയ പ്രവർത്തനങ്ങൾക്കായി ടെൻത് ജനറേഷനിൽ ഉള്ള ഇന്റൽ കോർ പ്രോസസ്സർ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിശദംശങ്ങളെ കുറിച്ച് തൊട്ടു താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്‌തു നോക്കു.

https://www.samsung.com/us/computing/chromebooks/12-14/galaxy-chromebook–256gb-storage–8gb-ram—fiesta-red-xe930qca-k01us/

Leave a Reply