പോക്കോയുടെ ഇറങ്ങാനിരിക്കുന്ന ഒരടിപൊളി സ്മാർട്ഫോൺ

ഷവോമിയുടെ സബ് ബ്രാൻഡായ പൊക്കോ അനേകം സവിശേഷതകൾ കോർത്തിണക്കിക്കൊണ്ടു നിരവധി സ്മാർട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണികളിൽ ഇറക്കിയിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ ലേറ്റസ്റ്റ് ആയി ലോഞ്ച് ചെയ്യാനിരിക്കുന്ന ഷവോമി പോക്കോ M2 Pro എന്ന മോഡലിന്റെ പ്രധാനപ്പെട്ട സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം. പ്രധാനമായും മൂന്നു നെറ്റ്‌വർക്ക് ടെക്‌നോളജിയിൽ പൂർത്തീകരിച്ചിറക്കുന്ന ഈ സ്മാർട്ഫോൺ 2020, ജൂലൈ 14 നു ലോഞ്ചുചെയ്യുമെന്നാണ് കമ്പനി ഇപ്പോൾ പുറത്തു വിടുന്ന വിവരം. ഈ സ്മാർട്ഫോണിന് കമ്പനി ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വില വെറും 13,999 രൂപ മാത്രമാണ്.

165.8 x 76.7 x 8.8 mm ഡയമെൻഷനിലും ഏകദേശം 209 ഗ്രാമോളമാണ് ഇതിന്റെ ഭാരം വരുന്നത്. ഗൊറില്ലാ ഗ്ലാസ് ഫൈവിന്റെ പ്രൊട്ടക്‌ഷനാണ് ഫോണിന്റെ ഫ്രണ്ടും ബാക്കും ഗ്ളാസിനു നൽകിയിട്ടുള്ളത്. കൂടാതെ ഒരു പ്ലാസ്റ്റിക് കവർ കോട്ടിങ്ങും ബാക്കിൽ നൽകിയിട്ടുണ്ട്. ഡ്യൂവൽ നാനോ സിം ഇടാനുള്ള സജ്ജീകരണവും ഇതിലുണ്ട്. IPS LCD യുടെ ടച് സ്ക്രീനും 16 മില്യൺ കളർ കോമ്പിനേഷനും ഈ ഫോണിന്റെ ദൃശ്യമികവിനായി നൽകിയിട്ടുണ്ട്. 6.67 ഇഞ്ചും 107.4 cm2 ലുമാണ് ഈ സ്മാർട്ഫോൺ രൂപീകരിച്ചിരിക്കുന്നത്.

1080 x 2400 പിക്സെൽസ് റെസൊല്യൂഷനിലാണ് ഡിസ്പ്ലേ തയ്യാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡിന്റെ ഏറ്റവും ലേറ്റസ്റ്റ് പതിപ്പായ ആൻഡ്രോയിഡ് 10 ൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്നത് ഫോണിൽ നൽകിയിട്ടുള്ള മറ്റൊരു പ്രത്യേകതയാണ്. ഫോണിന്റെ നല്ല പെർഫോമൻസിനു കരുത്ത് പകരുന്നത് ക്വാൽകോം SM7125 സ്നാപ്ഡ്രാഗൻ എന്ന ഉഗ്രൻ പ്രോസസ്സർ തന്നെയാണ്. പ്രധാനമായും മൂന്നു വേരിന്റ്‌കളിലാണ് ഈ സ്മാർട്ഫോൺ വിപണികൾ എത്തിക്കുന്നത്.

48 മെഗാപിക്സെൽ മെയിൻ ക്യാമറയും കൂടെ 26 mm ന്റെ ഒരു വൈഡ് ആംഗിൾ ലെൻസും ക്രമീകരിച്ചിരിക്കുന്നു. സെൽഫി കാമെറകൾക്കായി 16 മെഗാപിക്സെൽ ക്വാളിറ്റിയും നൽകിയിട്ടുണ്ട്. ഹെഡ്സെറ്റ് കണക്ട് ചെയ്തു പാട്ടു കേൾക്കുവാനായി 3.5 mm ന്റെ ഒരു ഓഡിയോ ജാക്കും കൊടുത്തിട്ടുണ്ട്. ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറും പ്രവർത്തനമാക്കിയിട്ടുണ്ട്. ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്നാണ് 5000 എം എ എച്ചിന്റെ ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങിനായി 33 വാട്സ് അഡാപ്റ്ററും ലഭ്യമാകുന്നു. ആകർഷണീയമായ മൂന്നു കളർ വേരിയന്റുകളിലാണ് ഫോണിന്റെ നിർമ്മാണം.

Leave a Reply