അനേകം സ്മാർട്ഫോൺ ബ്രാൻഡുകളിറക്കി പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉറപ്പിച്ച ഒരു ബ്രാൻഡാണല്ലോ ഷവോമി. അത്ഭുതപ്പെടുത്തുന്ന പുത്തൻ ഫീച്ചറുകളും അതിൽ ഒതുങ്ങുന്ന വിലയുമാണ് പ്രേക്ഷമനസ്സുകളിൽ ഇടംപിടിക്കാനുള്ള ഒരു പ്രധാന കാരണം. അത്തരത്തിൽ ഷവോമിയുടെ ഇറങ്ങാനിരിക്കുന്ന അനേകം ഫീച്ചറുകൾ നൽകിക്കൊണ്ടിറക്കിയ ഷവോമി എം ഐ മിക്സ് ആൽഫ എന്ന മോഡലിനെക്കുറിച്ചു നമുക്ക് പരിചയപ്പെടാം. 2020 ഈ വർഷത്തോടെ ഈ ഒരു മോഡൽ പുറത്തിറങ്ങുമെന്നാണ് ഷവോമി കമ്പനി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വിവരം.
512 ജിബി ഇന്റേണൽ സ്റ്റോറേജും 12 ജിബി റാമും നൽകിക്കൊണ്ടാണ് ഈ ഒരു മോഡൽ വിപണികളിൽ എത്തിക്കുന്നത്. ക്യാമെറകൾ ട്രിപ്പിൾ ക്യാമറയുടെ സജ്ജീകരണത്താൽ ആണ് പുറത്തിറക്കിയിട്ടുള്ളത്. 108 മെഗാപിക്സെൽ ക്യാമെറയും 12 മെഗാപിക്സെൽ ടെലിഫോട്ടോ ലെൻസും 20 മെഗാപിക്സെൽ അൾട്രാ വൈഡ് ലെൻസും ആണ് നൽകിയിട്ടുള്ളത്. കൂടാതെ സെൽഫി ക്യാമെറകൾക്കായി മെയിൻ ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. ലേറ്റസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 പ്രവർത്തിക്കുന്നു. സ്മാർട്ഫോണിന്റെ ഫാസ്റ്റ് ആയിട്ടുള്ള പ്രവർത്തനങ്ങൾക്ക് ക്വാൽകോം SM8150 സ്നാപ്ഡ്രാഗന്റെ പ്രോസസ്സർ ആണ് ക്രമീകരിച്ചിട്ടുള്ളത്.
ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറിന്റെ സഹായവും ഉറപ്പു വരുത്തുന്നു. 4050 എം എ എച് ബാറ്റെറിയാണ് സ്മാർട്ഫോണിന് കരുത്തു പകരുന്നത്. കൂടാതെ 40 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററും ചാർജിങിനായി ലഭ്യമാക്കിയിട്ടുണ്ട്. ആകർഷണീയമായും സ്റ്റൈലിഷ് ലുക്കിലും ബ്ലാക്ക് കളർ നൽകിക്കൊണ്ടാണ് സ്മാർട്ഫോൺ കമ്പനി പുറത്തിറക്കുന്നത്. ഏകദേശം 241 ഗ്രാമോളം ഭാരമാണ് ഈ സ്മാർട്ഫോണിന് വരുന്നത്.