പക്കാ സ്റ്റൈലിഷ് ലുക്കിൽ ഐഫോൺ 11

സ്മാർട്ഫോണുകൾ ഇറക്കി ജന ഹൃദയങ്ങൾ കീഴടക്കിയ ഒരു കമ്പനി ആണല്ലോ ആപ്പിൾ ഐഫോൺ എന്നത്. സ്മാർട്ഫോണുകളെ ഇഷ്ട്ടപ്പെടുന്ന കൂടുതൽ പേരുടെയും ഒരു മനസ്സിലെ ആഗ്രഹമാണ്‌ ഒരു ഐഫോൺ എടുക്കുക എന്നത്. ഒരു വർഷം കൂടുംതോറും അല്ലെങ്കിൽ നിശ്ചിത മാസങ്ങളുടെ ഇടവേളകളിൽ ആപ്പിൾ കമ്പനി വെത്യസ്തമായ സീരീസുകളിലും മോഡലുകളിലും സ്മാർട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കുറച്ചു മാസങ്ങൾക്കു മുന്നേ ആപ്പിൾ കമ്പനി പുറത്തിറക്കിയ ഒരു മോഡലാണ് ഐഫോൺ 11.

IMAGE CREDIT FOR ENGADGET.COM

ഐഫോൺ 11 എന്ന മോഡലിനെ ക്കുറിച്ചും അതിന്റെ പ്രധാന ഫീച്ചറുകളെ കുറിച്ചും നമുക്ക് പരിചയപ്പെടാം. പ്രധാനമായും മൂന്നു തരം വേരിയന്റിലും, പ്രൈസിലുമാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജിനു 68300 രൂപയും, 128 ജിബി ഇന്റേണൽ സ്റ്റോറേജിനു 73600 രൂപയും, 256 ജിബി ഇന്റേണൽ സ്റ്റോറേജിനു 84100 രൂപയുമാണ് ഈടാക്കുന്നത്. വളരെ അധികം കളർ ഫുൾ കോമ്പിനേഷനും കൂടാതെ സ്റ്റൈലിഷ് ലുക്കുമാണ് ഫോണിന്റെ ആകർഷണീയമായ മറ്റൊരു പ്രത്യേകത.

സ്മാർട്ഫോണിന്റെ സുരക്ഷക്കായി ഒരലൂമിനിയം ഫ്രയിമും കൂടാതെ ബാക്കിലും ഫ്രണ്ടിലും ഗ്ലാസ്ന്റെ പ്രൊട്ടക്ഷനും ഉറപ്പു വരുത്തുന്നു. ഏകദേശം 194 ഗ്രാമോളമാണ് ഇതിന്റെ ഭാരം. അതുകൊണ്ടു തന്നെ ഫോൺ ഹാൻഡിൽ ചെയ്യുന്നതിന് യാതൊരു വിധ ബുദ്ധിമുട്ടുമില്ല. ഡിസ്‌പ്ലെ സൈസ് 6.1 ഇഞ്ചും ഐ പി എസ് എൽ സി ഡി 1972×828 പിക്സെലുമാണ് നൽകിയിരിക്കുന്നത്. ഡോൾബി അറ്റ് മോസിന്റെയും, സ്പീഷ്യൽ ഓഡിയോസിന്റെയും സഹായത്താൽ ആണ് സൗണ്ടുകൾക്ക് മനോഹാരിത നൽകിയിരിക്കുന്നത്. സ്മാർട്ഫോണിന് കരുത്തു പകരുന്നതിനായി എ 13 ബയോണിക് ചിപ്പ് തേർഡ് ജെനറേഷൻ ന്യൂറൽ എൻജിൻ എന്ന പ്രോസസ്സറും ക്രമീകരിച്ചിരിക്കുന്നു. ഐഫോൺ 11 ന്റെ കൂടുതൽ സവിശേഷതകളെ കുറിച്ച് താഴെയുള്ള വീഡിയോ കണ്ടു നോക്കാം.

Leave a Reply