പഴയ ബൈക്കുകൾ വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാവരും വളരെ അധികം ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് സ്വന്തമായി ഒരു വാഹനം വേണമെന്നുള്ളത്. എന്നാൽ തന്നെയും ചില സാഹചര്യങ്ങൾ കൊണ്ട് പുതിയ വാഹനം വാങ്ങാൻ കഴിയണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ കയ്യിലുള്ള പണം ചിലവഴിച്ചു ഒരു സെക്കൻഡ് വാഹനം വാങ്ങുക എന്ന ലക്ഷ്യമാണ്. ഈ ലക്ഷ്യത്തോടെ പലരും ശ്രദ്ധിക്കാതെ വണ്ടിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാതെ പണം ചിലവഴിച്ചു വണ്ടി സ്വന്തമാക്കാറുണ്ട്. ഇങ്ങനെ ചെന്ന് കബളിക്കപ്പെട്ടവർ നിരവധിയാണ്.

അതുകൊണ്ടു തന്നെ സെക്കൻഡ് വാഹനം വാങ്ങുമ്പോൾ അതിൽ വഞ്ചിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നമുക്ക് നോക്കാം. ആദ്യമായി വാഹനം വാങ്ങുമ്പോൾ വാഹനത്തിന്റെ ഫ്യുവൽ ടാങ്ക് ഓപ്പൺ ചെയ്‌തു അതിൽ തുരുമ്പ് ഉണ്ടോ എന്ന് നല്ലപോലെ ചെക്ക് ചെയ്യുക. ഇതിനു ശേഷം ഫ്യുവൽ ടാങ്കിന്റെ അടിഭാഗത്തായി പേസ്റ്റിങ്ങോ വേൾഡിങ്ങോ ക്രാക്കോ ഉണ്ടോ എന്ന് കൂടി നോക്കുക. ഇതിനു ശേഷം ബൈക്കിന്റെ ടയറുകളുടെ ശേഷി നോക്കുക.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് ടയറുകളുടെ ഒരു വശങ്ങളിൽ വിള്ളലുകൾ വീണിട്ടുണ്ടോ എന്ന് നോക്കുക. അങ്ങനെയുണ്ടെങ്കിൽ അത് കട്ട് ചെയ്ത ടയറാകാൻ സാധ്യതയുണ്ട്. അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഭാഗമാണ് വണ്ടിയുടെ എൻജിൻ. കുറഞ്ഞത് രണ്ടു കിലോമീറ്റർ എങ്കിലും വാഹനം ഓടിച്ചു വണ്ടിയുടെ എൻജിൻ ഒരു കുഴപ്പവും ഇല്ലന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിൽ വാഹനം ഡ്രൈവ് ചെയ്ത ചെക്ക് ചെയ്യുമ്പോൾ വേഗത കൂട്ടിയും കുറച്ചും ശേഷം വണ്ടി നിർത്തി ആക്സിലേറ്റർ കൂടുതൽ കൂട്ടി ഒന്ന് നോക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ വണ്ടിയുടെ സൈലൻസറിൽ നിന്ന് വെള്ള നിറത്തിലുള്ള പുക വരുന്നുണ്ടോ എന്ന് നോക്കുക. ഇങ്ങനെ പുക വരുന്നുണ്ടെങ്കിൽ അതിന്റെ എൻജിന് സാരമായ എന്തോ പ്രശനം പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ശേഷം വണ്ടിയുടെ എൻജിൻ സൗണ്ടിനു എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് നോക്കണം. എൻജിന്റെ ഭാഗത്തു നിന്നും ചെയിൻ ഉരയുന്ന സൗണ്ട്പോലെ കേൾക്കുന്നുവെങ്കിൽ ബൈക്കിന്റെ ടൈമിംഗ് ബെൽറ്റിന് കംപ്ലയിന്റ് ഉണ്ടെന്ന് മനസ്സിലാക്കാം.

ഇതുപോലെ തന്നെ എൻജിൻ അടുത്തായി കിക്കെർ ലിവറിന്റെ അടുത്ത് ഓയിൽ ലീക്കുണ്ടോ എന്നും ചെക്ക് ചെയ്യുക. കൂടാതെ കുറച്ചു നേരം ബൈക്ക് ഓടിച്ചു മിസ്സിംഗ് എന്തെങ്കിലും ഉണ്ടോ എന്നും ചെക്ക് ചെയ്യേണ്ടതായുണ്ട്. ഇതിനെല്ലാം പുറമെ വണ്ടിയുടെ മെയിൻ പാർട്സുകളും ബോഡി കിറ്റുകളും നല്ലപോലെ ഒന്ന് ഒന്ന് നോക്കുക. ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾ വാങ്ങുന്ന വാഹനത്തിൽ നിന്ന് വഞ്ചിതരാകാതിരിക്കാൻ ഒരു പരിധി വരെ സഹായകമാകുന്നു.

,

Leave a Reply