മികച്ച ഗെയിമിംഗ് പെർഫോമൻസ് ഉള്ള റീയൽമി നാർസോ 10

സ്മാർട്ഫോൺ രംഗത്ത് അനേകം വ്യത്യസ്തമായ സീരിസുകളിൽ സ്മാർട്ഫോണുകൾ പുറത്തിറക്കി ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കമ്പനി ആണല്ലോ റിയൽമി. നിരവധി സീരീസുകളിലും പ്രേക്ഷകർക്കിഷ്ട്ടപ്പെടുന്ന രീതിയിലുള്ള തകർപ്പൻ ഓപ്‌ഷനുകളും കൊണ്ട് വന്നിട്ടുണ്ട് റിയൽമി. ഓരോ മാസവും അല്ലെങ്കിൽ ഓരോ വർഷവും വ്യത്യസ്ത സീരീസുകളിൽ ഉള്ള സ്മാർട്ഫോണുകളാണ് കമ്പനി വിതരണക്കാർക്ക് ലഭ്യമാക്കുന്നത്. റീയൽമിയുടെ ഓരോ മോഡലുകളും വെത്യസ്തമായ ഫീച്ചറുകളും അതിലുപരി നിരവധി രൂപ ഭംഗിയിലുമാണ് പുറത്തിറക്കിയത്.

സ്മാർട്ഫോണുകൾ കൂടാതെ റീയൽമിയുടെ നിരവധി പ്രൊഡക്ടുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. ഓരോ പ്രൊഡക്ടുകൾക്കും അവരുടേതായ ഗുണമേന്മ ഉറപ്പുവരുത്തിക്കൊണ്ടാണ് റിയൽ മി ലഭ്യമാക്കുന്നത്. അത്തരത്തിൽ റിയൽമിയുടെ പുത്തൻ മോഡലായ റിയൽമി നാർസോ 10 എന്ന സ്മാർട്ഫോണിനെ കുറിച്ചാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ഫോൺ എന്ന് തന്നെ പറയാം. അതായത് നമുക്ക് അതികം പണം ചിലവഴിക്കാതെ തന്നെ മികച്ച ഗെയിമിങ് എക്സ്പീരിയൻസ് നമ്മുക് ഇതിൽ മനസ്സിലാക്കാൻ സാധിക്കുന്നു.

മറ്റുള്ള സ്മാർട്ഫോൺ കമ്പനികളിൽ നിന്നെല്ലാം വ്യത്യസ്തമായി റിയൽമിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഏറ്റവും വിലകുറച്ചു കൊണ്ട് പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തുന്നു എന്നതാണ്. സാധരണക്കാരന് അതികം പണം ചിലവഴിക്കാതെ തന്നെ ഈ ഒരു സ്മാർട്ഫോൺ സ്വന്തമാക്കാവുന്നതാണ്. 48 മെഗാ പിക്സെലിന്റെ ക്വാഡ് ക്യാമെറ സെറ്റപ്പും ഇതിൽ നൽകിയിട്ടുണ്ട്. ഹീലിയോ ജി 80 പ്രോസസ്സർ ആണ് ഈ ഒരു ഫോണിന്റെ നല്ല പെർഫോമൻസിനായി നൽകിയിരിക്കുന്നത്. സ്മാർട്ഫോണിന് കരുത്തു പകരുന്നത് 5000 എം എ എച്ഛ് ന്റെ ബാറ്ററിയാണ്.

കൂടാതെ 18 വാട്സിന്റെ ക്വിക്ക് ചാർജിങ് അനുഭവവും ഇതിൽ കൊണ്ട് വന്നിട്ടുണ്ട്. ഫോണിന്റെ ബാക്ക് പ്രൊട്ടക്‌ഷനായി ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് കവറിന്റെ സഹായവും നൽകിയിട്ടുണ്ട്. കൂടാതെ ഫോണിന്റെ സുരക്ഷക്കായി ബാക്കിൽ ഒരു ഫിംഗർ പ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ആകർഷണീയമായ രൂപഭംഗിയിൽ ആണ് ഫോൺ നിർമ്മിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം. പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന ഒന്ന് 4 ജിബി റാം 128 ഇന്റേണൽ എന്ന ഒറ്റ വേരിയന്റിൽ ആണ് ഈ ഫോൺ ലഭ്യമാകുന്നത്.

Leave a Reply