ഷവോമിയുടെ പുത്തൻ ബാൻഡ് 5 ഇന്ത്യയിലെത്തും. ഒത്തിരി സവിശേഷതകളോടെ

ഷവോമി പുതുതായി ഇറക്കുന്ന സ്മാർട്ട് ബാൻഡ് ഒത്തിരി സവിശേഷത ആണ് കമ്പനി ഉറപ്പു വരുത്തുന്നത്. ജൂൺ 11 നു ഈ പുത്തൻ സ്മാർട്ട് ബാൻഡ് 5 വിൽപന ആരംഭിക്കുന്നു. മറ്റുള്ള ബ്രാൻഡുകളെ അപേക്ഷിച്ചു ഈ സ്മാർട്ട് ബാൻഡ് ഫൈവിൽ പുതിയ 7 സവിശേഷതകൾ കൂടി കൊണ്ട് വന്നിട്ടുണ്ട്. 1.2 ഇഞ്ച് എല്‍ഇഡി സ്‌ക്രീന്‍ ആകാവുന്ന എക്‌സ്ട്രാലാര്‍ജ് ഡൈനാമിക് ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. അതായത് ബാൻഡ് 4 നെ ക്കാൾ കൂടുതൽ വലിപ്പത്തിൽ. ഈ ഒരു പ്രൊഡക്ടിനെ വില കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ തന്നെയും ബാൻഡ് 4 നെ ക്കാൾ അൽപ്പം മാത്രം വില വെത്യാസമുള്ളൂവെന്ന് സൂചന. എസ്പിഒ സെന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രാധാന സെന്‍സറുകള്‍ക്കായുള്ള സജ്ജീകരണവും ഷവോമി നൽകിയിട്ടുണ്ട് ഈ സ്മാർട്ട് ബാൻഡിൽ.

കൂടാതെ ടെമ്പറേച്ചറും ശ്വസന പ്രവർത്തനവും അളക്കുന്നതിനുള്ള ഒരു പ്രത്യേക സെൻസറും ക്രമീകരിച്ചിരിക്കുന്നു. സ്മാർട്ട് ബാൻഡ് 4 നെ അപേക്ഷിച്ചു 11 പ്രൊഫഷണൽ സ്പോർട്സ് മോഡ് വരെ ബാൻഡ് 5 ഇൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിലുപരി മാഗ്നെറ്റിക്കിന്റെ സഹായത്താൽ ചാർജ് ചെയ്യാനുള്ള സംവിധാനവും ഷാവോമി ഒരുക്കുന്നു.എൻ എഫ് സി ഉപയോഗിച്ച് പേയ്മെന്റ് സംവിധാനത്തെ വിപുലീകരിക്കുകയും ബാൻഡ് 5 ചെയ്തിട്ടുണ്ട്. പുതുതായി 5 സ്പോർട്സ് മോഡുകളാണ് കൊണ്ട് വന്നിരിക്കുന്നത്. ആകെ 11 സ്പോർട്സ് മോഡുകൾ.

അതായത് നൽകിയിട്ടുള്ള പുതിയ മോഡുകൾ യോഗ, സ്‌കിപ്പിംഗ് റോപ്പ്, ഇന്‍ഡോര്‍ സൈക്കിള്‍,എലിപ്റ്റിക്കല്‍ മെഷീന്‍, റോയിംഗ് മെഷീന്‍ എന്നിങ്ങനെ. നല്ല ആരോഗ്യ നില പിന്തുടരാനുള്ള മനുഷ്യന് മുന്നറിയിപ്പുകൾ വളരെ വേഗം എത്തിച്ചു കൊടുക്കുന്ന ഹൃദയമിടിപ്പിന്റെ ഡാറ്റാസ് ശേഖരിച്ചു പേഴ്‌സണല്‍ ആക്റ്റിവിറ്റി ഇന്റലിജന്‍സ് ഫംഗ്ഷനുമായി കൂട്ടിയോചിപ്പിച്ചിട്ടുണ്ട്. ബാൻഡ് 4 നു ഇന്ത്യൻ വിപണിയിൽ 2,299 രൂപയാണ് ഈടാക്കുന്നത്. ബാൻഡ് 4 നു അടുത്ത് നിക്കുന്ന വിലയുമായിട്ടായിരിക്കും ബാൻഡ് 5 എത്തുന്നത്.

Leave a Reply