ഐഫോൺ 12 ന്റെ അവതരണം ഉടൻ എത്തിയേക്കാം.

ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 12 ന്റെ നിർമ്മാണം ജൂൺ അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ ആദ്യം തന്നെ ഐഫോൺ 12 വിപണിയിൽ എത്തി തുടങ്ങും. നിരവധി സീരീസുകളിലായി ഇറക്കുന്ന ഐഫോൺ 12 ഓരോ സീരിസുകളിലായി മാത്രം മാർകെറ്റിൽ വില്പനക്കെത്തും എന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. കോറോണയുടെ ഭീതിയോടെ ആണ് മുന്നേ ഇറക്കാനിരുന്ന ഈ പ്രോഡക്റ്റ് ഇത്രയും വൈകിയത്. ജൂലൈ തുടക്കത്തിൽ തന്നെ ഐഫോൺ വിപണിയിൽ എത്തുമെങ്കിലും എല്ലാ വേരിയന്റുകളും പതിയെ പതിയെ മാത്രമേ വിൽപ്പനക്കെത്തുള്ളു.

ഐഫോൺ 12 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വേരിയന്റുകളായ 6.1 ഇഞ്ച്, 6.7 ഇഞ്ച് വേരിയന്റുകളിൽ രണ്ട് ഐഫോൺ പ്രോ മോഡലുകളും, നോൺ പ്രോ ഐഫോൺ 12 മോഡലുകളും 5.4 ഇഞ്ച്, 6.1 ഇഞ്ച് ഡിസ്‌പ്ലേകളുമായിട്ടാണ് വിതരണത്തിന് എത്തുക. ഐഫോണുകളിലെ ഏറ്റവും ടോപ്പെന്റ് മോഡലായ 12 പ്രൊ, 12 പ്രൊ മാക്‌സ്, എന്നി രണ്ടു വേരിയന്റുകളിൽ നിർമ്മാണം പൂർത്തീകരിക്കുന്നു.ഐഫോൺ 12 ന്റെ 5 ജി നെറ്റ്‌വർക്ക് 12 മാക്‌സ് എന്ന മോഡലുകളുമായി കമ്പയർ ചെയ്യുമ്പോൾ കുറച്ചു മാസങ്ങൾക്കു ശേഷം അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഐഫോൺ 12 മോഡലിന്റെ ഉഗ്രൻ ഫീച്ചറുകളും അതിലെ നൂതന സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയ മോഡലുകളായാണ് സ്മാർട്ഫോണിന്റെ അവതരണം. അത്ഭുതപ്പെടുത്തുന്ന ഇതിന്റെ ഡിസൈനും ക്യാമറയുടെ രൂപഭംഗിയും കൊണ്ട് പ്രേക്ഷകരെ ഏറെ ആകാംഷയിലാഴ്ത്തിയിരിക്കുകയാണ് ആപ്പിളിന്റെ ഈ ഒരു 12 വേർഷൻ. ആപ്പിൾ പ്രേമികളായ എല്ലാ ഉപഭോക്സ്താവിനേയും സംബന്ധിച്ചു വളരെ പ്രതീക്ഷ ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്.

Leave a Reply