ഐഫോൺ 12 ഉടൻ വിപണികളിൽ എത്തും

സ്മാർട്ഫോണുകളിൽ വെച്ച് ഏറ്റവും വലിയ പ്രീമിയം ബഡ്ജറ്റ് പ്രൈസിൽ ഇറക്കുന്ന ഒരു സ്മാർട്ഫോൺ ആണല്ലോ ഐഫോൺ. ആപ്പിൾ ഓരോ വർഷവും പുത്തൻ സീരീസുകളിൽ സ്മാർട്ഫോണുകൾ വിതരണത്തിന് എത്തിക്കുന്നുണ്ട്. അത്തരത്തിൽ ഇപ്പോൾ പുതുതായി ഇറക്കിയ ആപ്പിളിന്റെ ഏറ്റവും ലേറ്റസ്റ്റ് മോഡലായ ഐഫോൺ 12 ന്റെ സവിശേഷതകളെ കുറിച്ച് നമുക്ക് പരിചയപ്പെടാം. മുന്നേ ഇറങ്ങിയ ഐഫോണിന്റെ സീരീസുകളിൽ നിന്ന് കാര്യമായ മാറ്റം വരുത്തിയാണ് ഇപ്പോൾ ഇറക്കിയ ഐഫോൺ 12 ൽ കൊണ്ട് വന്നിരിക്കുന്നത്. ഐഫോണിന്റെ സീരീസുകളിൽ വെച്ച് ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ളതും ഹൈലൈറ്റ് ആയിട്ടുള്ളതും ആയ ഒരു മോഡൽ തന്നെയാണ് ഇത്.

OS ന്റെ ഏറ്റവും പുതിയ പതിപ്പായ iOS 14 ൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. മൂന്ന് വേരിയന്റുകളിലായാണ് കമ്പനി ഈ സ്മാർട്ഫോൺ പുറത്തിറക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ. ഈ മൂന്ന് മോഡലുകൾക്കും 6 ജിബി റാം ആണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്മാർട്ഫോണിൽ ക്വാഡ് ക്യാമെറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ആയിട്ടുള്ള രീതിയിൽ ആണ് കാമറയും ലെൻസും സജ്ജീകരിച്ചിരിക്കുന്നത്.

ഉഗ്രൻ സൂമിങ് ക്വാളിറ്റിയും ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ക്വാഡ് ക്യാമെറയിൽ സജ്ജീകരിച്ചിരിക്കുന്നു. 3x ന്റെ ഒപ്റ്റിക്കൽ സൂമും നൽകിയിരിക്കുന്നു. കാമെറകൾക്കായി ഒരു ക്വാഡ് LED ഡ്യൂവൽ ടോൺ ഫ്ലാഷ് ലൈറ്റും ഉണ്ട്. വിഡിയോകൾ ഒറിജിനാലിറ്റി നൽകുന്നതിനായി 4k വീഡിയോ സപ്പോർട്ടിങ്ങും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. സെൽഫി കാമെറകൾക്കായി 12 മെഗാപിക്സെൽ 23 MM വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. 2020 സെപ്റ്റംബറിൽ ഇതിന്റെ ലോഞ്ചിങ് എന്നാണ് കമ്പനി ഇതുവരെ പുറത്തു വിട്ടിരിക്കുന്ന വിവരം.

18 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് സംഭിധാനം കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റുള്ള സ്മാർട്ഫോണുകളെ അപേക്ഷിച്ചു ഏറ്റവും പുത്തൻ ടെക്നോളജിയായ വയർലെസ്സ് ചാർജിങും ലഭ്യമാണ്. വ്യത്യസ്ത കളർ കോമ്പിനേഷനുകളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സ്പേസ് ഗ്രേ, സിൽവർ ഗോൾഡ്, മിഡ്‌നൈറ്റ് ഗ്രീൻ, ബ്ലൂ, മാറ്റ് കളേഴ്‌സ് എന്നിങ്ങനെ അഞ്ചു കളർ കോമ്പിനേഷൻസ്. വരാനിരിക്കുന്ന ലേറ്റസ്റ്റ് ടെക്നോളോജിയായ 5G ഓപ്ഷനും നൽകിക്കൊണ്ടാണ് ഫോണിന്റെ അവതരണം. 6.7 ഇഞ്ചു ഡിസ്‌പ്ലേയും 1242 x 2688 പിക്സെൽസ് റേഷിയോയുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു.

Leave a Reply