ഡെൽ പുറത്തിറക്കുന്ന പുത്തൻ ലാപ്പുകൾ

ലാപ്പുകൾക്കു പ്രാധാന്യം നൽകിക്കൊണ്ട് ഇറക്കുന്ന ഒരു ഇലക്ട്രോണിക്സ് കമ്പനി ആണല്ലോ ഡെൽ. ഇന്ന് വിപണികളിൽ ഇറക്കിയിട്ടുള്ള എല്ലാ ഡെല്ലിന്റെ ലാപ്പുകൾക്കും അനേകം സവിശേഷതകളാണ് കമ്പനി ഉറപ്പുവരുത്തുന്നത്. അതുപോലെ തന്നെ നിരവധി വ്യത്യസ്ത മോഡലുകളിലും സീരീസുകളിലുമായി ഇന്ന് ലാപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. വിലയിൽ മീഡിയം റേഞ്ചിൽ ഉള്ളതും ബഡ്‌ജറ്റ്‌ റെയ്ഞ്ചിൽ ഉള്ളതും ആയ ലാപ്പുകൾ ഇന്ന് കമ്പനി പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചു എന്ന് തന്നെ പറയാം.

എക്സ്പിയസ് 15 ലാപ്ടോപ്പുകളാണ് ഇന്ന് ഇന്ത്യയിൽ പുറത്തിറക്കിയത്. പ്രീമിയം ടച് നൽകുന്ന രീതിയിലുള്ള ലാപ്പുകളാണ് ഇപ്പോൾ വിപണികളിൽ എത്തിക്കുന്നത്. 16:10 ഇഞ്ചു ഡിസ്‌പ്ലേ സൈസ് നൽകുന്ന ലാപ്‌ടോപ്പുകള്‍, കൂടാതെ എക്‌സ്പിഎസ് 13 ല്‍ 100% വർക്കിങ്ങും എസ്ആര്‍ജിബി കളര്‍ ഗാമറ്റും എക്‌സ്പിഎസ് 15 ല്‍ 100% അഡോബ് ആര്‍ജിബി പെർഫോമൻസും 500 നിറ്റ് ബ്രൈറ്റ്നസ്സും, 4 കെ പ്ലസ് റെസല്യൂഷനും കമ്പനി ഉറപ്പുവരുത്തന്ന മറ്റൊന്നാണ്.

എക്‌സ്പിഎസ് 13 ഉം 15 ഉം ഐ സേഫ് ഡിസ്‌പ്ലേ ടെക്‌നോളജി ഉപയോഗിച്ച് കമ്പനി പുറത്തിറക്കുന്നു അത് ദോഷകരമായ നീല പ്രകാശം ത്വരിതപ്പെടുത്തുകയും പെർഫെക്റ്റ് ആയിട്ടുള്ള നിറം കൊണ്ട് വരികയും ചെയ്തിരിക്കുന്നു ഡെൽ ലാപ്‌ടോപ്പുകൾ. എക്‌സ്പിഎസ് 13 ജിഎസ്ടിയും കൂടി 1,44,807 രൂപയില്‍ തുടങ്ങി എക്‌സ്പിഎസ് 15 ജിഎസ്ടി കൂടി ചേർത്ത് 1,86,072 രൂപയില്‍ തുടങ്ങുമെന്നുമാണ് കമ്പനി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വിവരം.

Leave a Reply