വിവോയുടെ ഇറങ്ങാനിരിക്കുന്ന ലേറ്റസ്റ്റ് മോഡൽ X50 പ്രൊ പ്ലസ്

പ്രധാനപ്പെട്ട സ്മാർട്ഫോൺ കമ്പനികളിൽ ഒന്നാണല്ലോ വിവോ. വിവോ ഇന്ന് വെത്യസ്തമായ വേരിയന്റുകളിലും മോഡലുകളിലുമായി അനേകം സ്മാർട്ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. അത്തരത്തിൽ വിവോയുടെ പുതുതായി ഇറങ്ങാനിരിക്കുന്ന ഒരു ലേറ്റസ്റ്റ് മോഡലിനെക്കുറിച്ചു പരിചയപ്പെടാം. 5G ഇന്റർനെറ്റ് ടെക്നോളജിയും കമ്പനി ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു.

2020, ജൂലൈ ലാണ് ഈ ഒരു മോഡൽ ലോഞ്ചു ചെയ്യുമെന്ന് കമ്പനി ഇപ്പോൾ പുറത്തുവിടുന്ന വിവരം. 158.5 x 72.8 x 8 എം എം ബോഡി ഡയമെൻഷനിലും ഏകദേശം 181 ഗ്രാമോളമാണ് ഇതിന്റെ ഭാരം. പ്രധാനമായും മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കുന്നത്. 128 ജിബി, 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12GB റാം എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ.

ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 ൽ അടിസ്ഥനമാക്കിയാണ് ഈ ഫോണിനെ പ്രവർത്തനമാക്കിയിരിക്കുന്നത്. 6.56 ഇഞ്ചും, 104.6 സെന്റീമീറ്റർ ആണ് ഇതിന്റെ ഡിസ്പ്ലേ സൈസ് വരുന്നത്. കൂടാതെ 1080 x 2376 പിക്സെൽസ് റെസൊല്യൂഷനും ഡിസ്‌പ്ലേയിൽ സജ്ജീകരിച്ചിരിക്കുന്നു. മെയിൻ ക്യാമെറകൾക്കായി 50 മെഗാപിക്സെലും 16 എം എം അൾട്രാ വൈഡ് ആംഗിൾ ലെൻസും ക്രമീകരിച്ചിട്ടുണ്ട്.

സെൽഫി ക്യാമെറകൾക്കായി 32 മെഗാപിക്സെലും 26 എം എം വൈഡ് ആംഗിൾ നൽകുന്നു. വിഡിയോകൾക്ക് ഒറിജിനാലിറ്റി നൽകുന്നതിനായി 4K, 30fps, 1080p, 30fps സപ്പോർട്ടിങ്ങും ഉണ്ട്. സ്മാർട്ഫോണിന്റെ നല്ല പ്രവർത്തങ്ങൾക്ക് കരുത്തേകുന്നത് ക്വാൽകോം SM8250 സ്നാപ്ഡ്രാഗൻ എന്ന പ്രോസസ്സർ ആണ്. 4315 എം എ എച്ഛ് ബാറ്ററിയും 44 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഉണ്ട്. ആകർഷണീയമായ രണ്ടു കളർ വേറിയന്റളിലാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കുന്നത്.

Leave a Reply