വിലക്കുറച്ചിറക്കുന്ന വൺപ്ലസിന്റെ പുത്തൻ മോഡൽ

സ്മാർട്ഫോൺ രംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന ഒരു കമ്പനി ആണല്ലോ വൺ പ്ലസ്. നിരവധി സീരീസുകളിലായി വൺ പ്ലസ് ഇറക്കുന്ന സ്മാർട്ഫോണുകൾ വാങ്ങാൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. വൺ പ്ലസിന്റെ അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളാണ് പ്രേക്ഷകരെ ഈ സ്മാർട്ഫോൺ വാങ്ങാൻ ഏറെ പ്രേരിപ്പിച്ചത്. ഇപ്പോൾ നിരവധി പ്രേക്ഷകരുടെ ആവശ്യത്താൽ വൺപ്ലസ് സ്മാർട്ഫോണുകൾ വിലകക്കുറച്ചു കൊണ്ട് പുത്തൻ മോഡലുകളിൽ വിപണിയിൽ ഇറക്കുകയാണ്.

വരാനിരിക്കുന്ന വൺപ്ലസിന്റെ നോർഡ് എന്ന സീരിസിന്റെ സവിശേഷതകളെക്കുറിച്ചു നമുക്ക് പരിചയപ്പെടാം. വൺപ്ലസ് സാധാരണയായി ഇറക്കുന്ന 6, 7, 8 എന്ന സീരീസുകളിൽ നിന്ന് വ്യത്യസ്തമായി ആണ് ഇപ്പോൾ വൺപ്ലസ് നോർഡ് എന്ന ഈ സ്മാർട്ഫോൺ ഇറക്കുന്നത്. വൺപ്ലസ് കമ്പനി ഏതാനും കുറെ കാലങ്ങളായി ഫ്ലാക്ഷിപ് ഫോണുകളിൽ ശ്രദ്ധചെലുത്തുകയായിരുന്നു. ഇപ്പോൾ വൺപ്ലസിന്റെ ഫോണുകൾ തന്നെ സാധാരണക്കാരന് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന എന്ന ഉദ്ദേശത്തോടും കൂടിയാണ് ഈ ഒരു ലൈനപ്പ് കൊണ്ട് വരുന്നത്.

പണ്ട് ഇറക്കുന്ന വൺപ്ലസ് ഫോണുകളുടെ അതെ റെയ്‌ഞ്ചിൽ ആയിരിക്കും ഇപ്പോൾ ഇറക്കാൻ പോകുന്ന ഈ നോർഡ് സീരീസിന്റെ വില. ഈ നോർഡ് സീരീസിൽ ഇറങ്ങുന്ന ഈ സ്മാർട്ഫോണിന്റെ ക്യാമെറ ഒരു പഞ്ച് ഹോളിലായിരിക്കും ക്രമീകരിക്കുന്നത്. ടൈപ്പ് സി പോർട്ടിന്റെ സഹായത്താൽ ആയിരിക്കും ചാർജിങ് ലഭ്യമാക്കുക. 6.5 ഇഞ്ചു അമോലെഡ് ഡിസ്പ്ലേ ആണ് ഇതിൽ നൽകുന്നതെന്നും ഒരു സൂചന ലഭിക്കുന്നുണ്ട്.

ഇറങ്ങാൻ പോകുന്ന ഈ ഒരു സ്മാർട്ഫോണിനെക്കുറിച്ചു കമ്പനി കൂടുതൽ സവിശേഷതകൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. കൂടാതെ 5G ഇന്റർനെറ്റിന്റെ സഹായവും ലഭ്യമാകുമെന്ന് ഒരു സൂചനയും ഇപ്പോൾ ലഭിക്കുന്നുണ്ട്. കമ്പനി ഇറക്കാൻ പോകുന്ന ഈ ഒരു നോർഡ് സീരീസിനെക്കുറിച്ചു നമുക്ക് കൂടുതൽ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply