റെഡ്‌മി നോട്ട് 8 വെറും 12,499 രൂപ മാത്രം

വ്യത്യസ്ത മോഡലുകളിലും സീരീസുകളിലും സ്മാർട്ഫോണുകൾ ഇറക്കി ജനഹൃദയങ്ങൾ കീഴടക്കിയ ഒരു കമ്പനി ആണ് ഷവോമി റെഡ്‌മി. അത്തരത്തിൽ അനേകം സവിശേഷതകൾ കോർത്തിണക്കിക്കൊണ്ടു പുറത്തിറക്കിയ ഷവോമി റെഡ്‌മി നോട്ട് 8 എന്ന മോഡലിനെ കുറിച്ച് പരിചയപ്പെടാം. 2019 ഒക്ടോബർ മാസം 16 നാണു ഈ ഒരു മോഡൽ ലോഞ്ച് ചെയ്യപ്പെടുന്നത്. വെത്യസ്തമായിട്ടുള്ള അഞ്ചു തരം വേരിയന്റിലാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

32ജിബി 3ജിബി റാം, 64ജിബി 4ജിബി റാം, 64ജിബി 6ജിബി റാം, 128ജിബി 4ജിബി റാം, 128ജിബി 6ജിബി റാം എന്നിങ്ങനെ അഞ്ചു വേരിയന്റുകൾ. 6.3 ഇഞ്ചും 1080 x 2340 പിക്സെൽ റെസൊല്യൂഷനിലുമാണ് ഡിസ്പ്ലേ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഏകദേശം 190 ഗ്രാമോളമാണ് സ്മാർട്ഫോണിനു വെയ്റ്റ് വരുന്നത്. സ്മാർട്ഫോണിന്റെ ബോഡിയുടെ പ്രൊട്ടക്‌ഷനായി ഗൊറില്ല ഗ്ലാസ് ഫൈവിന്റെ പ്രൊട്ടക്‌ഷൻ ഫ്രണ്ടിലും ബാക്കിലുമായി നൽകിയിരിക്കുന്നു.

ആൻഡ്രോയിഡിന്റെ ലേറ്റസ്റ്റ് ആയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റെം 9.0 ൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കൂടാതെ സ്മാർട്ഫോണിന്റെ ഫാസ്റ്റായുള്ള പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ എന്ന പ്രോസസ്സർ ആണ്. 4000 എം എ എച്ചിന്റെ ബാറ്റെറിയാണ് ഈ സ്മാർട്ഫോണിന് കരുത്തു പകരുന്നു എന്ന് തന്നെ പറയാം. ഫോട്ടോകൾ വളരെ ഭംഗിയോടുകൂടി ചിത്രീകരിക്കാൻ ക്വാഡ് ക്യാമറയുടെ സജ്ജീകരണവും ഒരുക്കിയിരിക്കുന്നു.

48 മെഗാപിക്സെൽ വൈഡ് ആംഗിൾ ലെൻസും, 8 മെഗാപിക്സെൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും, 2 മെഗാ പിക്സെൽ മാക്രോയും, 2 മെഗാപിക്സെൽ ഡെപ്തും എന്നിങ്ങനെ റിയർ ക്യാമറയെ വേർതിരിച്ചിരിക്കുന്നു. കൂടാതെ സെൽഫി ക്യാമെറകൾക്കായി 13 മെഗാപിക്സെലിന്റെ ലെൻസും നൽകിയിട്ടുണ്ട്. ഈ സ്മാർട്ഫോണിനെ അത്ഭുതപ്പെടുത്തുന്നത് ഇതിന്റെ വില തന്നെയാണ്. ഇത്രയും ഫീച്ചറുകൾ നൽകിയിരിക്കുന്ന ഈ സ്മാർട്ഫോണിന്റെ വില വെറും 9,999 രൂപമാത്രമാണ്.

Leave a Reply