സോണി എക്‌സ്പീരിയ 1 II ഒരടിപൊളി സ്മാർട്ഫോൺ

വ്യത്യസ്ത മോഡലുകളിലും സീരീസുകളിലും സ്മാർട്ഫോണുകൾ ഇറക്കി വിപണി കീഴടക്കിയ ഒരു കമ്പനി ആണല്ലോ സോണി. അത്തരത്തിൽ ഒത്തിരി സവിശേഷതകളോടെ കോർത്തിണക്കി കൊണ്ട് സോണി ഇറക്കിയ സോണി എക്‌സ്പീരിയ 1 II എന്ന മോഡലിനെ കുറിച്ച് പരിചയപ്പെടാം. ലേറ്റസ്റ്റ് ടെക്നോളജിയായ 5G ഇന്റർനെറ്റ് സംവിധാനം ഈ ഒരു മോഡലിൽ കമ്പനി കൊണ്ട് വന്നിട്ടുണ്ട്. 2020 ഫെബ്രുവരി 24 നാണു ഈ ഒരു സ്മാർട്ട്ഫോൺ ലോഞ്ച്‌ ചെയ്യപ്പെട്ടത്.

ഇപ്പോൾ വിപണികളിൽ ലഭ്യമായിട്ടുള്ള ഈ ഒരു മോഡൽ സ്മാർട്ഫോണിന്റെ സൈസ് 6.5 inches, 98.6 cm2 ആണ്. ഏകദേശം 184 ഗ്രാമോളമാണ് ഈ സ്മാർട്ഫോണിന്റെ ഭാരം. ഫ്രണ്ടും ബാക്കും ഗൊറില്ല ഗ്ലാസ് സിക്‌സ് കൊണ്ടാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. OLED ഡിസ്‌പ്ലേയും വൺ ബില്യൺ കളറുകളുടെ കോമ്പിനേഷനുകളും ആണ് ഈ സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. 1644 x 3840 തോതിലുള്ള പിക്സെൽ റെസൊല്യൂഷൻ ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത.

കോർണിങ് ഗൊറില്ലാ ഗ്ലാസ് സിക്സിന്റെ പ്രൊട്ടെക്ഷനാണ് കമ്പനി ഇതിൽ ഉറപ്പു വരുത്തിയിരിക്കുന്നത്. 54999 രൂപയാണ് ഇന്ത്യൻ വിപണികളിൽ ഈ സ്മാർട്ഫോണിന് ഈടാക്കുന്നത്. ലേറ്റസ്റ്റ് പ്ലാറ്റഫോം ആയ ആൻഡ്രോയിഡ് 10 അധിഷ്ഠിതമായി പ്രവർത്തനമാക്കിയിരിക്കുകയാണ് സോണി എക്‌സ്പീരിയ. കൂടാതെ സ്മാർട്ഫോണിന്റെ സ്മൂത്തായിട്ടുള്ള പ്രവർത്തങ്ങൾക്ക് സ്‌നാപ് ഡ്രാഗൻ 865 ന്റെ ക്വാൽകോം SM8250 പ്രോസസ്സർ ആണ് കരുത്തു പകരുന്നത്.

പ്രധാനമായും 256 ജിബി 8 ജിബി റാമും വേരിയന്റിലാണ് ഈ ഫോൺ വിപണികളിൽ എത്തിക്കുന്നത്.മെയിൻ ക്യാമെറകൾക്കായി 12 മെഗാപിക്സെലും 24 mm വൈഡ് അങ്കിൾ ലെൻസും സജ്ജീകരിച്ചിരിക്കുന്നു. 4k യുടെ ഹയർ വേർഷനായ 60fps സപ്പോർട്ടിങ്ങും ഫോണിൽ നൽകിയിരിക്കുന്നു. ഫോണിനെ കുറിച്ച് കൂടുതൽ സവിശേഷതകൾ മനസ്സിലാക്കുവാൻ തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കു. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.

Leave a Reply