ആപ്പിൾ ആരാധകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഐഫോൺ 12

ടെക് ഭീമന്മാരായ ആപ്പിൾ അടുത്തതായി ഇറക്കാനിരിക്കുന്ന ഒരു സ്മാർട്ഫോൺ മോഡൽ ആണല്ലോ ഐഫോൺ 12. ഐഫോൺ പ്രേമികൾ വളരെ അധികം ആകാംഷയോടും പ്രതീക്ഷയോടും കാത്തിരിക്കുന്ന ഒരു മോഡൽ തന്നെയാണിത്. ഇതുവരെ വിപണിയിൽ ഇറക്കിയ മറ്റുള്ള ഐഫോൺ സീരീസുകളെ അപേക്ഷിച്ചു പക്കാ സ്റ്റൈലിഷ് ലുക്ക് നൽകുന്ന ഒരു മോഡൽ കൂടിയാണ് ഐഫോൺ 12 എന്ന് പറയുന്നതിൽ തെറ്റില്ല. ഐഫോൺ ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ മോഡൽ 2020 സെപ്റ്റംബർ മാസം പുറത്തിറങ്ങുമെന്നാണ് ആപ്പിൾ കമ്പനി ഇപ്പോൾ പുറത്തിറക്കിയ റിപ്പോർട്ട്.

6.7 ഇഞ്ചു ഡിസ്‌പ്ലേയും 1242×2688 പിക്സെൽ റെസൊല്യൂഷനിലുമാണ് ഐഫോൺ 12 നിർമ്മിച്ചിട്ടുള്ളത്. കൂടാതെ ഡിസ്‌പ്ലേയുടെ പ്രൊട്ടക്‌ഷനായി ഗുണമേന്മയുറപ്പുവരുത്തുന്ന സ്ക്രാച് റെസിസ്റ്റന്റ് ഗ്ലാസും ഒളിയോഭോബിക്ക് കോട്ടിങ്ങും നൽകുന്നു. ആപ്പിളിന്റെ ലേറ്റസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ആയ ഐ ഓ എസ് 14 ൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നു. പ്രധാനമായും മൂന്നു ടൈപ്പ് വേരിയന്റുകളിലാണ് ഐഫോൺ 12 പുറത്തിറക്കുന്നത്. 128 ജിബി 6 ജിബി റാം, 256 ജിബി 6 ജിബി റാം, 512 ജിബി 6 ജിബി റാം എന്നിങ്ങനെയുള്ള മൂന്നു വേരിയന്റുകൾ. മെയിൻ ക്യാമെറകൾക്കായി ക്വാഡ് ക്യാമെറകളുടെ സജീകരണവും ഉണ്ട്.

അതായതു വൈഡ് ആംഗിൾ ലെൻസും, ടെലിഫോട്ടോ ലെൻസും, അൾട്രാ വൈഡ് ലെൻസും കൂടാതെ ലിഡാർ സ്‌കാനർ ഡെപ്ത് ലെൻസും ഫോട്ടോകളെയും വിഡിയോകളെയും മനോഹരമാക്കുവാനായി ക്രമീകരിച്ചിരിക്കുന്നു. നൽകിയിരിക്കുന്ന ഈ ലെൻസുകൾക്കു 12 മെഗാ പിക്സെൽ ക്വാളിറ്റിയാണ് നൽകിയിരിക്കുന്നത്. കൂടാതെ സെൽഫികൾക്കായും 12 മെഗാ പിക്സെൽ ക്യാമെറ ഉൾപ്പെടുത്തിയിരിക്കുന്നു. 4100 എം എ എച്ഛ് നോൺ റിമൂവബിൾ ബാറ്റെറിയാണ് സ്മാർട്ഫോണിന്റെ നല്ല പ്രവർത്തനങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോൺ ചാർജ് ചെയ്യുവാനായി ലേറ്റസ്റ്റ് ടെക്നോളജിയായ 18 വാട്സിന്റെ വയർലെസ്സ് ചാർജിങും ലഭ്യമാക്കുന്നുണ്ട്. പ്രധാനമായും എടുത്തു പറയുകയാണെങ്കിൽ ആകർഷണീയമായ അഞ്ചു തരം കളർ കോമ്പിനേഷനുകളാണ് ഐഫോൺ 12 നു നൽകിയിട്ടുള്ളത്. മാറ്റ് സ്പേസ് ഗ്രേയ്‌, മാറ്റ് സിൽവർ, മാറ്റ് ഗോൾഡ്, മാറ്റ് മിഡ് നൈറ്റ് ഗ്രീൻ, മാറ്റ് ബ്ലൂ എന്നിങ്ങനെയുള്ള വ്യത്യസ്ത തരം കളർ കോമ്പിനേഷനുകൾ. ഹെക്‌സാ കോറിന്റെ ലേറ്റസ്റ്റ് പ്രൊസസ്സറാണ് ഐഫോൺ 12 ൽ കൊടുത്തിട്ടുള്ളത്. കൂടാതെ 5ജി നെറ്റ്‌വർക്ക് ടെക്നോളജിയും ആപ്പിൾ നൽകിയിരിക്കുന്നു.

Leave a Reply