ലോകത്തിലെ 12 അത്യുഗ്രൻ സഞ്ചരിക്കുന്നവീടുകൾ

ക്യാരവാൻ എന്ന് കേട്ടിട്ടില്ലെ നിങ്ങൾ. ഇന്ന് ലോകത്തു ആയിരത്തിലധികം മോഡലുകളിൽ അത്യാധുനികമായ സജ്ജീകരിച്ച ക്യരവാനുകൾ നമ്മൾ വീഡിയോ കളിലൂടെയും ഫോട്ടോകളിലൂടെയും നേരിട്ടും കാണാൻ ഇടയായിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന ലക്ഷ്വറി സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് ഒരുക്കുന്ന ക്യാരവാനുകളുടെ സവിശേഷതകളെ കുറിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അത്യാധുനിക സജ്ജീകരണങ്ങൾ കൊണ്ട് ക്രമീകരിച്ച കുറച്ചു ക്യാരവനുകളുടെ പ്രത്യേകതകളാണ് ഇനി വിവരിക്കുന്നത്.

ഈ ക്യാരവാനിൽ ഉൾപ്പെടുന്ന സഞ്ചരിക്കുന്ന വീടുകളുടെ ഭാഗമായ മോട്ടോർ ഹോംസിനെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്. ഒന്നാമതായി യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലെ മാർഷി മൊബൈൽ കമ്പനി നിർമ്മിച്ച മാർഷി മൊബൈൽ എലമെന്റ് പലാസോ സുപ്പീരിയർ എന്ന ക്യാരവാനേ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. പ്രധാനമായും പലാസോ എന്ന പേരുള്ള ഈ വാഹനം ഒരു കൊട്ടാരത്തിനു സാമാനം ആണ് എന്ന് തന്നെ പറയേണ്ടതുണ്ട്. ചക്രങ്ങൾ ഉള്ള കൊട്ടാരം എന്ന് വിളിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ഈ ഒരു ബ്രാൻഡ് മോട്ടോർ ഹോംസിൽ തന്നെ അത്രയും ആഡംബര സെറ്റപ്പ് കൊണ്ട് വന്നിരിക്കുന്നു.

അതിനേക്കാളേറെ ഒരു മനുഷ്യൻ ആഗ്രഹിക്കുന്നതു എല്ലാം ഇതിലുണ്ട്. വിശാലമായിട്ടുള്ള ലിവിങ്, അടുക്കള, ട്വിൻ സൈസിലുള്ള ബെഡ്, നാൽപ്പതു ഇഞ്ചു ടീവി, വികസിപ്പിക്കാവുന്ന തരത്തിലുള്ള മേൽക്കൂരയിലുള്ള ഡക്ക് എന്നിങ്ങനെ പോകുന്ന ഉള്ളിലുള്ള മനോഹരമായ കാഴ്ച്ചകൾ. മറ്റുള്ള മോട്ടോർ വാഹന വീടുകളെയും പോലെ താമസിക്കുന്ന സ്ഥലത്തിന്റെ വീതി പതിനാറു അടിയായി ഇരട്ടിപ്പിക്കുന്ന മതിലുകളും ഇതിലുണ്ട്.

ഈ മൊബൈൽ മാൻഷനിൽ രണ്ടു നിലകളിലായി മൊത്തവും 732 അടി ചതുരശ്ര ലിവിങ് സ്പേസ് നൽകിയിരിക്കുന്നു. ഇത് നിങ്ങൾ ആലോചിച്ചു നോക്ക് ഇതൊരു വീട് തന്നെയോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയോ. നാലുചക്ര വാഹനങ്ങൾക്ക് ഇത്രയും കാര്യമോ. ഒരു മോട്ടോർ ഹോമിന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കഴിയുമത്രേ. ഇത്തരത്തിലുള്ള അത്യാധുനിക സെറ്റപ്പിൽ നിർമ്മിച്ച മറ്റുള്ള ക്യാരവാനുകൾ കുറിച്ച് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply