വൺപ്ലസ് 8 5G യുടെ തകർപ്പൻ ഫീച്ചർ നൽകുന്ന ഒരു സ്മാർട്ഫോൺ

വ്യത്യസ്ത മോഡലുകളിലും ഫീച്ചറുകളിലും സ്മാർട്ഫോണുകൾ ഇറക്കി വിപണി പിടിച്ചടക്കിയ ഒരു കമ്പനി ആണല്ലോ വൺ പ്ലസ്. വൺ പ്ലസിന്റെ തന്നെ നിരവധി ഫീച്ചറുകൾ കോർത്തിണക്കിക്കൊണ്ടു ഇറക്കിയ വൺ പ്ലസ് 8 5G എന്ന മോഡലിനെക്കുറിച്ചു പരിചയപ്പെടാം. 5G ഇന്റർനെറ്റ് ടെക്നോളജിയും ഉൾപ്പെടുത്തിക്കൊണ്ട് മൊത്തം 6 നെറ്റ്‌വർക്ക് ഓപ്‌ഷനുകളും ഇതിൽ നൽകിയിരിക്കുന്നു. 2020 ഏപ്രിൽ 14 നാണു ഈ ഒരു സ്മാർട്ഫോൺ ലോഞ്ചു ചെയ്യുന്നത്.

160.2 x 72.9 x 8 എം എം ബോഡി ഡയമെൻഷനും, ഏകദേശം 180 ഗ്രാമോളം ഭാരവുമാണ് ഈ സ്മാർട്ഫോണിന് വരുന്നത്. ഫോണിന് പ്രൊട്ടക്‌ഷൻ നൽകുന്നത് ഫ്രണ്ടും ബാക്കും ഗൊറില്ല ഗ്ലാസ് ഫൈവിന്റെ സഹായത്താൽ ആണ്. കൂടെ ഒരു അലുമിനിയം ഫ്രെയിം ന്റെ കോട്ടിങ്ങും നൽകിയിട്ടുണ്ട്. നൽകിയിരിക്കുന്ന ഡിസ്പ്ലേ ഫ്ലൂയിഡ് അമോലെഡ് കപ്പാസിറ്റിവ് ടച്ഛ് സ്ക്രീനും 16 മില്യൺ കളറുകളുടെ കോമ്പിനേഷനുമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

6.55ഇഞ്ചും 103.6 cm2 ആണ് സ്മാർട്ഫോണിന്റെ സൈസ്. കൂടാതെ 1080 x 2400 പിക്സെൽസ് റെസൊല്യൂഷനാണ് ഡിസ്‌പ്ലേയ്ക്കു നൽകിയിട്ടുള്ളത്. മറ്റുള്ള ഫോണുകളിൽ നിന്നും വ്യത്യസ്തമായി 90 ഹെഡ്‌സ് റിഫ്രഷ് റേറ്റും ക്രമീകരിച്ചിരിക്കുന്നു. സ്മാർട്ഫോണിന്റെ നല്ല പ്രവർത്തങ്ങൾക്ക് പുത്തൻ ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 ൽ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ os ന്റെ സഹായത്താൽ ആണ്. സ്മാർട്ഫോണിനെ നല്ല പെർഫോമൻസ് നൽകുവാനായി ക്വാൽകോം SM8250 സ്നാപ്ഡ്രാഗന്റെ പ്രൊസസ്സറാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹയർ വേരിയന്റായ 128 ജിബി 8 ജിബി റാമിലുമാണ് ഈ ഒരു സ്മാർട്ഫോൺ വിൽപ്പനക്കായി എത്തുന്നത്. മെയിൻ കാമെറക്കായി 48 മെഗാപിക്സെലും സെൽഫിയ കാമെറകൾക്കായി 16 മെഗാപിക്സെലും ആണ് കൊടുത്തിരിക്കുന്നത്. കൂടാതെ 14 ന്റെ ഒരു അൾട്രാ വൈഡ് അങ്കിൾ ലെൻസും ക്രമീകരിച്ചിട്ടുണ്ട്. ൪ക്‌ യുടെയും എച്ഛ് ഡി യുടെയും ഹയർ ഓപ്‌ഷൻ സപ്പോർട്ടിങ്ങും ലഭ്യമാക്കിയിട്ടുണ്ട്. ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 4300 എം എ എച്ഛ് ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സംവിധാനത്തിനായി 30 വാട്സ് നൽകുന്നു. പ്രധാനമായും രണ്ടു കളർ വേരിയന്റുകളിലാണ് സ്മാർട്ഫോൺ നിർമ്മിക്കുന്നത്

Leave a Reply