വാട്സാപ്പിന്റെ പുതു പുത്തൻ ട്രിക്സുകളും ടിപ്‌സുകളും

കൊടിയിൽപ്പരം ഉപഭോക്താക്കൾ ഉള്ള ലോകത്തിലെ തന്നെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആണല്ലോ വാട്സ്ആപ് എന്ന് പറയുന്നത്. വാട്സാപ്പ് ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കം ചിലരാണ് എന്ന് തന്നെ പറയാം. മറ്റുള്ള മെസ്സേജിങ് പ്ലാറ്റ് ഫോമുകൾ അപേക്ഷിച്ചു അനേകം ഫീച്ചറുകളാണ് വാട്സാപ്പിൽ നൽകിയിട്ടുള്ളത്. ഓരോ മാസം കൂടും തോറും അല്ലെങ്കിൽ ഒരു നിശ്ചിത മാസത്തിന്റെ ഇടവേളകളിൽ പുതു പുത്തൻ അപ്ഡേഷനുകളും ഫീച്ചറുകളും ഉപഭോക്താക്കൾക്കായി നൽകാറുണ്ട്.

വാട്സാപ്പിലെ ഹൈലൈറ്റ് ആയിട്ടുള്ള കുറച്ചു ടിപ്‌സുകളെ കുറിച്ചും ട്രിക്‌സുകളെ കുറിച്ചും നമുക്ക് പരിചയപ്പെടാം. നമ്മൾ ഉപയോഗിക്കുന്ന വാട്സാപ്പിന്റെ സ്റ്റോറേജ് നല്ലൊരു ശതമാനം ഉപയോഗിക്കുന്നു എന്ന് തന്നെ പറയാം. അത്തരത്തിൽ ആവശ്യമില്ലാത്ത ഫൈലുകളും സ്റ്റോറേജിനെ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലിയർ ചെയ്യാം എന്ന് നോക്കാം. അതിനായി മുകളിലായുള്ള മൂന്നു ഡോട്ട് ക്ലിക്ക് ചെയ്‌തു അതിൽ വരുന്ന സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ ഓപ്പൺ ചെയ്യുക. സെറ്റിംഗ്സ് എടുത്തു കഴിഞ്ഞു അതിൽ ടാറ്റ ആൻഡ് സ്റ്റോറേജ് എന്ന ഓപ്‌ഷൻ കാണും.

ഈ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ശേഷം അതിൽ വരുന്ന ഇന്റർഫെയ്‌സിൽ സ്റ്റോറേജ് യൂസേജ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ചാറ്റ് ചെയ്ത മുഴുവൻ ലിസ്റ്റും അതിന്റെ ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജും കാണിക്കുന്നതാണ്. ആ ലിസ്റ്റിലെ ഓരോ ഗ്രൂപ്പും ഓപ്പൺ ചെയ്യുമ്പോൾ നിങ്ങൾ അതിൽ എത്രത്തോളം സ്റ്റേറേജ് ഉപയോഗിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്നതാണു. ഇത്തരത്തിലുള്ള ഉപയോഗപ്രദമായ ടിപ്‌സുകളെ കുറിച്ച് താഴെയുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply