വാട്സ്ആപ്പിൽ പുതുതായി എത്തുന്ന 5 ഫീച്ചറുകൾ

ലോകത്തു മുൻനിരയിൽ നിൽക്കുന്ന പ്രധാനിയായ ഒരു മെസ്സേജിങ് പ്ലാറ്റ്‌ഫോം ആണല്ലോ വാട്സ് ആപ്പ് എന്ന് പറയുന്നതു. മറ്റുള്ള അപ്ലിക്കേഷനുകൾക്കു മുന്നേ തന്നെ സമൂഹമാധ്യമങ്ങൾക്കിടയിൽ ഇടം നേടാൻ സാധിക്കുകയും ഈ പ്ലാറ്റഫോമിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയകളിൽ ഒന്നായ ഫേസ്ബുക് വാട്സാപ്പിനെ വാങ്ങുകയും ചെയ്‌തു. വാട്സാപ്പിനെ ജനഹൃദയങ്ങൾ ഏറ്റെടുക്കുകയും ആപ്ലിക്കേഷനിലെ ഒത്തിരി സവിശേഷതകൾ ഉപഭോക്താവിന്റെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.

വാട്സാപ്പിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്നത് ഓരോ മാസങ്ങൾ കൂടും തോറൂം അതിന്റെ ഫീച്ചറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുത്തൻ അപ്ഡേഷനുകൾ കൊണ്ട് വരുകയും ചെയ്യുന്നു. വാട്സാപ്പ് അവസാനമായി കൊണ്ട് വന്ന ഡാർക്ക് മോഡ് എന്ന ഫീച്ചറും ഉപഭോക്താവിനെ ഏറെ തൃപ്തികരമാക്കി. ഫേസ്ബുക്കിന്റെ പുതിയ തീരുമാനത്തിൽ 5 പുതിയ ഫീച്ചറുകൾ കൂടി നൽകി വാട്സാപ്പ് അപ്ഡേഷൻ നൽകാനാണ് ഒരുങ്ങുന്നത്. പ്രേക്ഷകർക്കിഷ്ടപ്പെടുന്ന തരത്തിലുള്ള അപ്ഡേഷനുകൾ തന്നെയാണ് ഫേസ്ബുക് ഒരുക്കുന്നത്.

ഒന്നാമതായി കൊണ്ട് വരുന്ന ഒരു ഫീച്ചറാണ് ലാസ്റ്റ് ആയി വന്ന ഡാർക്ക് എന്ന മോഡിൽ ചാറ്റ് ബബിൾ നിറം കൊണ്ട് വരാൻ കമ്പനി പരീക്ഷിക്കുന്നത്. വാട്സാപ്പിന്റെ ഗ്രീൻ കളർ കുറച്ചുകൊണ്ട് തന്നെയാണ് ഈ അപ്ഡേഷന്റെ ഒരുക്കം. രണ്ടാമതായി വരാൻ പോകുന്ന ഫീച്ചർ നമുക്ക് സ്റ്റാർ ചെയ്ത മെസ്സേജുകൾ ഒഴികെ എല്ലാം സെപ്പറേഷൻ ചെയ്‌തു ഡിലീറ്റ് ചെയ്യാം എന്നതാണ്. അടുത്തതായി വാട്സാപ്പ് ഉപഭോകതാക്കൾ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചർ തന്നെയാണ് പുതുതായി വരുന്ന അപ്ഡേഷനിൽ ഒരുക്കിയിരിക്കുന്നത്.

നമ്മൾ മുന്നേ അയച്ച മെസ്സേജസ് ഡേറ്റ് മുഖേനെ നമ്മുക് സെർച് ചെയ്‌ത്‌ കണ്ടെത്താൻ സാധിക്കുന്നതാണ്. അയച്ച ഏതു മെസ്സേജസ്സും നമുക്ക് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം സാധിക്കും. നാലാമതായി വരുന്ന വാട്സാപ്പിന്റെ ഫീച്ചർ നമ്മൾ അയക്കുന്ന ഫോട്ടോസും ഫയലുകളും ഒരു പ്രത്യേക സെക്ഷനിൽ സൂക്ഷിക്കുകയും കൂടുതൽ വെക്തമായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യും. അഞ്ചാമതായി ലഭ്യമാകുന്ന സവിശേഷത എന്നത് ഷെയർ ചാറ്റും വട്സാപ്പും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഇനി ഷെയർ ചാറ്റിന്റെ വീഡിയോ ലിങ്ക് വാട്സാപ്പിൽ ലഭിച്ചാൽ ഷെയർ ചാറ്റ് ഓപ്പൺ ചെയ്യാതെ തന്നെ വീഡിയോ വാട്സാപ്പ് മുഖേനെ കാണാവുന്നതാണ് .

Leave a Reply