പഴയ ടീവിയും ഇനി സ്മാർട്ട് ടീവിയാക്കാം

പഴയ ടീവികളെ സ്മാർട്ട് ടീവിയിലേക്ക് കൺവെർട്ട് ചെയ്യാൻ സാധിക്കുന്ന എം ഐ അവതരിപ്പിക്കുന്ന ഒരു 4k ബോക്സിന്റെ സവിശേഷതകൾ നിരവധിയാണ്. സാധാരണക്കാരായ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന ഒന്നാണല്ലോ സ്മാർട്ട് ടീവിയിലെ വിശ്വമനോഹാരിത കണ്ടു ആസ്വദിക്കണമെന്നത്. എന്നാൽ ഈ അഗ്രങ്ങൾ എല്ലാം നിറവേറ്റികൊണ്ടു എം ഐ പഴയ ടീവിയെ സ്മാർട്ട് ടീവിയിലേക്ക് മാറ്റാൻ സാധിക്കുന്ന ഒരു 4K ബോക്സ് വിപണിയിൽ എത്തിച്ചിരിക്കുകയാണ്. നിങ്ങളുടെ ടീവിയിൽ എച് ഡി എം ഐ കണക്ടിവിറ്റി ഉണ്ടായാൽ മാത്രം മതി.

നിങ്ങൾക്കും ടീവിയെ സ്മാർട്ട് ടീവിയിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രിയോടും നിങ്ങൾക്കു ഇതിൽ ആസ്വദിക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞ വിലനിരക്കാണ് ഈ പ്രൊഡക്ടിനു എം ഐ രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 3499 രൂപ മുടക്കി ഈ ബോക്സ് വാങ്ങിക്കുകയും ടീവിയുമായി കണക്ട് ചെയ്‌തു സ്മാർട്ട് ടീവിയുട ദൃശ്യാനുഭവം വ്യക്തമാക്കാനും സാധിക്കും. കൂടാതെ ഈ ലോക്ക് ഡൌൺ കാലത്തു ഹോട്സ്റ്റാറും, നെറ്റ്ഫ്ലിക്‌സും, ആമസോൺ പ്രൈമും, യൂടൂബും കാണാതെ ഇരിക്കുന്നവർക്ക് ഈ ഒരു ഒറ്റ പ്രൊഡക്ടിൽ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെയാണ് എം ഐ യുടെ ഈ 4K ബോക്സിന്റെ ക്രമീകരണം.

ഗൂഗിൾ അസ്സിസ്റ്റിന്റെ ഒരു ഹെല്പ്കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതുമാത്രമല്ല നിരവധി എല്ലാ ആപ്ലിക്കേഷനുകളും ഇതിൽ ലഭ്യമാകുന്നുണ്ട്. ഈ ആപ്ലിക്കേഷൻസ് ഒക്കെ നിങ്ങൾക്ക് സുബ്സ്ക്രിപ്ഷൻ ചെയ്‌ത്‌ കഴിഞ്ഞാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുള്ളു എന്നത് മനസിലാക്കേണ്ട മറ്റൊന്ന് കൂടിയാണ്. ഈ ഒരു എം ഐ യുടെ പ്രൊഡക്ടിനെക്കുറിച്ചു വിശദമായി മനസ്സിലാക്കൂ. താഴെയുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

 

Leave a Reply