ട്രെൻഡി ലുക്കിൽ ഹോണറിന്റെ പുത്തൻ ഫോൺ

വെത്യസ്തമായ മോഡലുകളിൽ സ്മാർട്ഫോണുകൾ വിപണികൾ എത്തിച്ചു ജനഹൃദയം കീഴടക്കിയ ഒരു സ്മാർട്ഫോൺ കമ്പനി ആണല്ലോ ഹോണർ. അത്തരത്തിൽ ഇപ്പോൾ പുറത്തിറക്കിയ ഹോണറിന്റെ ഏറ്റവും ലേറ്റസ്റ്റ് മോഡലായ ഹോണർ 9 എസ് ന്റെ വിശേഷണങ്ങൾ കുറിച്ച് നമുക്ക് പരിചയപ്പെടാം. ആദ്യമായി തന്നെ ഈ സ്മാർട്ഫോണിനെ കുറിച്ച് എടുത്തു പറയാവുന്ന ഒന്നാണ് ഇതിന്റെ വില. പ്രേക്ഷകരെ വളരെ അധികം അത്ഭുതപ്പെടുത്തികൊണ്ട് ഹോണർ 9 എസ് എന്ന ഈ മോഡലിനു വെറും 6499 രൂപയാണ് ഈടാക്കുന്നത്.

അതുകൊണ്ട് തന്നെ സാധരണക്കാരായ ജനങ്ങൾക്ക് സ്മാർട്ഫോണിന്റെ ദൃശ്യമികവ് അനുഭവിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ ഭംഗിയും സ്റ്റൈലിഷ് രൂപ കൽപ്പനയും ആണ് ഈ ഒരു വിലക്കു കമ്പനി നൽകിയിട്ടുള്ളത്. പത്തു വാട്സിന്റെ ചാർജിങ് അഡാപ്റ്ററാണ് ഫോൺ ചാർജ് ചെയ്യുവാനായി നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഫാസ്റ്റ് ചാർജിങ് സംവിധാനം ഫോണിൽ നൽകിയിട്ടില്ല. ഈ ഒരു വില വെച്ച് നോക്കുമ്പോൾ അതൊരു പോരായ്മയായി തോന്നുന്നുമില്ല.

കൂടാതെ ചാർജ് ചെയ്യുവാനായി മൈക്രോ യൂ എസ് ബി കേബിളാണ് നൽകിയിരിക്കുന്നത്. 3020 എം എ എച് ബാറ്ററിയാണ് ഫോണിന്റെ നല്ല പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്. ആകർഷണീയമായിട്ടുള്ള മൂന്നു കളർ വേരിയന്റുകളായ റെഡ്, ബ്ലാക്, ബ്ലൂ എന്നീ കളറുകളിൽ സ്മാർട്ഫോൺ പുറത്തിറക്കുന്നു. പുത്തൻ ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 നെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനമാക്കിയിരിക്കുന്നതു. മീഡിയ ടെക്കിന്റെ എം ടി T6762R ഹിലിയോ എന്ന പ്രൊസസ്സറാണ് സ്മാർട്ഫോണിന്റെ വേഗതയേറിയ പെർഫോമൻസിനു പ്രചോദനം നൾകുന്നതു.

32 ജിബി ഇന്റേണൽ സ്റ്റോറേജും 2 ജിബി റാമും എന്ന ഒറ്റ വേരിയന്റിലാണ് സ്മാർട്ഫോൺ വിപണികളിൽ എത്തിച്ചിട്ടുള്ളത്. 8 മെഗാപിക്സെൽ ക്യാമെറായാണ് ബാക്കിൽ നൽകിയിരിക്കുന്നത്. കൂടാതെ സെൽഫികൾക്കായി 5 മെഗാപിക്സെലും കൊടുത്തിരിക്കുന്നു. ഏകദേശം 144 ഗ്രാമോളം ഭാരമാണ് സ്മാർട്ഫോണിന്റെ വരുന്നത്. ഈ ഒരു മോഡലിന്റെ കൂടുതൽ വിശേഷണങ്ങളെ കുറിച്ച് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply