ഇൻഫിനിക്സ് നോട്ട് 7. ഉഗ്രൻ പെർഫോമൻസ്

പ്രേക്ഷകരെ ഏറെ പ്രീതിപ്പെടുത്തിക്കൊണ്ടു ഇൻഫിനിക്സ് എന്ന സ്മാർട്ഫോൺ കമ്പനി അനേകം സവിശേഷതകൾ ഒത്തിണക്കിക്കൊണ്ട് ഇൻഫിനിക്സ് നോട്ട് 7 എന്ന സ്മാർട്ഫോൺ പുറത്തിറക്കി. ഈ ഫോണിന്റെ അതിശയിപ്പിക്കുന്ന മറ്റൊന്ന് ഇതിന്റെ വിലയാണ്. മറ്റുള്ള സ്മാർട്ഫോൺ ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒത്തിരി സവിശേഷതയും അതിലുപരി കുറഞ്ഞ ബഡ്ജെറ്റുമാണ് വിപണിയിൽ ആവശ്യക്കാർ ഏറെയായതു.

ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് നോട്ട് 7 നു കമ്പനി നിശ്ചയിച്ചിരിക്കുന്ന വില 10,000 രൂപയാണ്. വെറും പതിനായിരം രൂപയുള്ള ഈ സ്മാർട്ഫോണിന് മീഡിയ ടെക്കിന്റെ G70 പ്രൊസസ്സറും 2 റ്റീബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന എക്സ്പാൻഡബിൾ സ്റ്റോറേജുമാണ് ഇതിൽ നൽകിയിരിക്കുന്നത്. മികച്ച ഭംഗിയിൽ രൂപീകരിച്ചിരിക്കുന്ന ഈ സ്മാർട്ഫോൺ ഹൈലൈറ്റ് ആയിട്ടുള്ള കളർ കോമ്പിനേഷനുകളിൽ കമ്പനി മാർക്കെറ്റുകളിൽ ഇറക്കുന്നു.

ബാക്കിൽ 4 ക്വാഡ് ക്യാമറയുമായി സജ്ജീകരിച്ചു സെൽഫികൾക്കായി ഡിസ്‌പ്ലേയിൽ പഞ്ച് ചെയ്‌ത ക്യാമെറയുമാണ് ഇതിന്റെ പ്രത്യേകത. 6.95 ഇഞ്ചു എച്ഛ് ഡി പ്ലസ് ഇൻഫിനിറ്റി ഡിസ്പ്ലേ ആണ് വിഡിയോസിനും ഫോട്ടോകൾക്കും ഒറിജിനാലിറ്റി നൽകുന്നത്. പ്രധാനമായും 3 വേരിയന്റുകളിലായാണ് ഫോൺ ഇറക്കുന്നത്. 4 ജിബി റാം 64, 4 ജിബി റാം 128, 6 ജിബി റാം 128 എന്ന ഹയർ വേരിയന്റുകളിലുമാണ് ഫോണിന്റെ നിർമ്മാണം.

ആൻഡ്രോയിഡ് 10 ന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആപ്ലിക്കേഷനുകൾക്ക് മികച്ച പെർഫോമൻസ് നൽകുന്നു. 48 മെഗാപിക്സലാണ് മെയിൻ ക്യാമെറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രണ്ടിൽ 16 മെഗാപിക്സെലിന്റെ കാമറയും. കൂടാതെ 5000 എംഎഎച്ഛ് ന്റെ ബാറ്ററിയും 18 വാട്സിന്റെ ഫാസ്റ്റ്ചാർജിങ് പെർഫോമൻസും ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇത്രയും സവിശേഷതകൾ കോർത്തിണക്കിക്കൊണ്ടു ഇൻഫിനിക്സ് ഇറക്കുന്ന നോട്ട് 7 എന്ന സ്മാർട്ഫോൺ ഉപഭോക്താവിന് ഏറെ തൃപ്തികരം തന്നെയാണ്.

 

Leave a Reply