4990 രൂപ മാത്രം. സ്റ്റൈലിഷ് ലുക്കിൽ വൺപ്ലസിന്റെ ഇയർ ബഡ്ഡ്

ഇന്ന് വിപണികളിൽ അനേകം വൺ പ്ലസിന്റെ പ്രൊഡക്ടുകൾ വിറ്റഴിക്കുന്നുണ്ട്. വൺ പ്ലസിന്റെ പ്രൊഡക്ടുകളിൽ വെച്ച് വളരെ അധികം ഗുണമേന്മയുള്ള ഒരു പ്രോഡക്റ്റാണ് വൺ പ്ലസ് ബഡ്‌സ്. വൺ പ്ലസിന്റെ നിരവധി ഹെഡ്ഫോണുകളും എയർ ബഡ്സുകളും നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വെത്യസ്തമായിട്ടുള്ള ഒരു എയർ ബഡ്സിനെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എവരിതിങ് മലയാളം ഫ്രം ടി ബി സി എന്ന യൂടൂബ് ചാനലിൽ നിന്ന് ശ്രദ്ധേയമായ വൺ പ്ലസ് ബഡ്സിന്റെ ഇൻബോക്സിങ് വിഡിയോയെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

വീഡിയോ പൂർണ്ണമായും കാണുക. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ആദ്യമായി തന്നെ വൺ പ്ലസ് എയർ ബഡ്സിന്റെ എടുത്തു പറയേണ്ടുന്ന ഒന്നാണ് ഇതിന്റെ പ്രൈസ്. വെറും 4990 രൂപയാണ് ഇതിനു ഈടാക്കുന്നത്. അതായത് മറ്റുള്ള വയർലെസ്സ് ഹെഡ്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വില മാത്രം. ഹെഡ്‌ഫോൺ പാക്ക് ചെയ്തുകൊണ്ട് ഒരു ചെറിയ ബോക്സിലായി അതിനുള്ളിൽ ഒരു മാന്വൽ പേപ്പറും ലഭിക്കുന്നു. കൂടാതെ ഒരു ചാർജിങ് കേബിളും നൽകിയിരിക്കുന്നു.

യൂ എസ് ബി സി ടൈപ് ചാർജിങ് കേബിളാണ് നൽകിയിട്ടുള്ളത്. കൂടാതെ ഈ എയർപോഡിന്റെ ചാർജിങ് കെയ്‌സിനു വളരെ അധികം ബിൽഡ് ക്വാളിറ്റിയും നല്ല സ്റ്റൈലിഷ് ലുക്കിൽ രൂപകൽപ്പന ചെയ്‌തിട്ടുമുണ്ട്‌. ഒരു മാറ്റ് ഫിനിഷിങ് നൽകിക്കൊണ്ടാണ് ചാർജിങ് കെയ്‌സ് നിർമ്മിച്ചിരിക്കുന്നത്. ഒരു ഇൻഡിക്കേഷൻ ലൈറ്റും ഒരു പെയറിങ് ബട്ടണും ചാർജിങ് കെയ്‌സിൽ വളരെ ഭംഗിയോട്‌ കൂടി ക്രമീകരിച്ചിരിക്കുന്നു. പ്രധാനമായും മൂന്നു തരം കളർ വേരിയന്റിൽ ആണ് ഈ പ്രോഡക്ട് ലഭ്യമാക്കുന്നത്.

അടുത്തതായി ഈ ഹെഡ്‌ഫോണിന്റെ ഹൈലൈറ്റ് ആയിട്ടുള്ള മറ്റൊന്നാണ് ഇതിന്റെ മികച്ച സൗണ്ട് ക്വാളിറ്റി. 13.4 എം എം ഡ്രൈവറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പക്കാ ഒർജിനാലിറ്റി നൽകുന്ന ക്രിസ്റ്റൽ ക്ലിയർ സൗണ്ട് എഫക്റ്റാണ് നമുക്ക് ഈ ഹെഡ്‌ഫോണിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്നത്. കൂടാതെ ഹെഡ്‍ഫോണിൽ മൂന്നു തരം മൈക്രോ ഫോണുകളും നോയിസ് ക്യാൻസല്ലേഷൻ സജ്ജീകരണവും വൺ പ്ലസ് ഒരുക്കിയിരിക്കുന്നു.

Leave a Reply