അമേസ് ബിപ് ഫിറ്റിന്റെ 30 ദിവസം ബാറ്ററി ലൈഫ് ലഭിക്കുന്ന സ്മാർട്ട് വാച്ച്

സ്മാർട്ട് വാച്ചുകൾ ആർക്കാ ഇഷ്ടമല്ലാത്തത് അല്ലേ. ഇന്ന് വിപണികൾ വ്യത്യസ്ത മോഡലുകളിലും സീരീസുകളിലും ലഭ്യമായ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അത്തരത്തിൽ അമേസ് ഫിറ്റിന്റെ ബിപ് എസ് ലൈറ്റ് എന്ന് പറയുന്ന അനേകം ഫീച്ചറുകൾ നൽകിക്കൊണ്ട് ഇറക്കിയ ഈ സ്മാർട്ട് വാച്ചിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം. ആദ്യമായി തന്നെ പറയുവാണെങ്കിൽ വളരെ അധികം ആകർഷണീയമായിട്ടുള്ള രൂപ ഭംഗിയിൽ തന്നെയാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഗുഡ് ക്വാളിറ്റിയിലും കൂടുതൽ സോഫ്റ്റ് ആയിട്ടുള്ള മെറ്റീരിയൽ കൊണ്ടാണ് വാച്ചിന്റെ സ്ട്രാപ്പ് നിർമ്മിച്ചിരിക്കുന്നത്.

ഏകദേശം 30 ഗ്രാമോളം ഭാരമാണ് വാച്ചിനുള്ളത്. അതുകൊണ്ട് കൈകളിൽ കെട്ടിക്കൊണ്ടു നടക്കാൻ യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നില്ല. കൂടാതെ നിരവധി കളർ കോമ്പിനേഷനുകളിലും വാച്ച് നിർമ്മിക്കുന്നുണ്ട്. വാച്ചിന്റെ റിയർ സൈഡിലായി സെൻസറും മറ്റുകാര്യങ്ങളും നൽകിയിരിക്കുന്നു. അതിനു താഴെയായി ചാർജ് ചെയ്യുവാനായി ഒരു മാഗ്നെറ്റിക് പോയിന്റ് കൂടി നൽകിയിട്ടുണ്ട്. വാച്ചു ഫിക്‌സ് ചെയ്തു ചാർജ് ചെയ്യുവാൻ വേണ്ടി വാച്ചിന്റെ അതേ ഷെയ്പ്പിലുള്ള ഒരു ചാർജിങ് സോക്കറ്റും ലഭ്യമാകുന്നു.

ബിൽട്ട് ക്വാളിറ്റിയുടെ കാര്യം എടുത്തു പറയുകയാണെങ്കിൽ വളരെ അധികം സ്ട്രോങ്ങായതും നല്ലൊരു എക്സ്പീരിയൻസും ഈ വാച്ച് നമ്മൾ ഉപയോഗിക്കുമ്പോൾ മനസ്സിലാകും. 1.28 ഇഞ്ചു ഡിസ്‌പ്ലെ ലഭ്യമാക്കിക്കൊണ്ട് ട്രാൻസ്പ്ലിറ്റ്റീവ് കളർ ഡിസ്പ്ലേ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ സൺലൈറ്റ് വിസിബിളിറ്റിയും യാതൊരു വിധ പ്രശനവും കാണിക്കുന്നില്ല. 176/ 176 പിക്സെൽ റെസൊല്യൂഷനാണ് ഈ വാച്ചിന് വരുന്നത്. കൂടാതെ സ്മാർട്ട് വാച്ചിൽ നോട്ടിഫിക്കേഷൻ വരുന്ന ടൈമിൽ നമുക്ക് ഒരു വൈബ്രേഷൻ ആയി അറിയിപ്പ് നൽകുന്നു.

ബ്ലൂട്ടൂത് ഫൈവ് ന്റെ സഹായത്താൽ ആണ് സ്മാർട്ഫോണുമായി കണക്ട് ചെയ്യുന്നത്. മാക്സിമം പത്തു മീറ്റർ ഡിസ്റ്റൻസിൽ നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. 200 എം എ ഏച്ചു ബാറ്റെറിയാണ് ഫോണിന് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ 2 മണിക്കൂർ കൊണ്ട് ചാർജ് ഫുൾ ആക്കുവാനും ഏകദേശം 30 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുകയും ചെയ്യുന്നു. 3799 രൂപയ്ക്കു ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് പർച്ചയ്സ് ചെയ്യാൻ സാധിക്കുന്നതാണ്‌.

Leave a Reply