വളരെ കുറഞ്ഞ വിലയിൽ ഉഗ്രൻ ബാസ്സുമായി ഒരടിപൊളി ബ്ലൂട്ടൂത് സ്പീക്കർ

പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാനും ആർക്കാ ഇഷ്ടമല്ലാത്തത് അല്ലെ. അത്തരത്തിൽ പാട്ടുകൾ വളരെ അധികം ഭംഗിയോട്‌ കൂടി കേൾക്കാൻ സാധിക്കുന്ന അനേകം ഹോം തീയറ്ററുകളും ബ്ലൂട്ടൂത് സ്പീക്കറുകളും ഇന്ന് വിപണികളിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള പ്രൊഡക്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്. സൗണ്ടുകൾക്കു മികച്ച രീതിയിൽ ക്വാളിറ്റിയും ട്രൂലി ആയിട്ടുള്ള ബാസ്സും ട്രബിളും ക്രമീകരിച്ചു കൊണ്ട് ഇറക്കുന്ന ഒരു ബ്ലൂട്ടൂത് സ്പീക്കറിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം. L2 ബൂംസ് ബാസ്സ് എന്ന മോഡലിൽ ഇറക്കുന്ന ഈ ബ്ലൂട്ടൂത് സ്പീക്കറിന് നല്ലൊരു ബിൽഡ് ക്വാളിറ്റിയും അത്യാവശ്യം നല്ലൊരു വലിപ്പവും നൽകുന്നുണ്ട്.

കൂടാതെ ഒരു മാറ്റ് ഫിനിഷിങ്ങും നൽകുന്നു. സൈഡിൽ സ്പീക്കർ ഇരിക്കുന്ന ഭാഗത്തു ഒരു മെറ്റൽ ബോഡിയുടെ പ്രൊട്ടക്‌ഷനും ക്രമീകരിച്ചിരിക്കുന്നു. നാല് ഇഞ്ചിന്റെ ഒരു വൂഫറും കൂടാതെ ഒരു ടൂട്ടറോട് കൂടി സ്പീക്കറും നൽകിയിരിക്കുന്നു. ഇതേപോലെ രണ്ടു ഭാഗത്തായും കൊടുത്തിരിക്കുന്നു. നിരവധി മോഡുകൾ ആണ് ഈ ഒരു സ്പീക്കറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയർലെസ്സ് സ്പീക്കർ E 818 എന്ന സീരീസിലാണ് ഈ ബ്ലൂട്ടൂത് സ്പീക്കർ പുറത്തിറക്കിയിട്ടുള്ളത്. 8000 എം എ എച്ചിന്റെ ബാറ്ററിയും രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നു.

ഈ ബ്ലൂട്ടൂത് സ്പീക്കറിനു വളരെ അധികം ഭംഗി നൽകിക്കൊണ്ട് ആകർഷണീയമായി പാട്ടുകൾക്കനുസരിച്ചു ഒരു കളർ എൽ ഇ ഡി ലൈറ്റും നൽകിയിട്ടുണ്ട്. സ്പീക്കറിന്റെ ഫ്രണ്ടിലായി വോളിയം കൺട്രോൾ ചെയ്യുവാനായും പാട്ടുകൾ മാറ്റുവാനായും എൽ ഇ ഡി ലൈറ്റുകൾ കൺട്രോൾ ചെയ്യുവാനും നിരവധി ഓപ്‌ഷനുകൾ കൊടുത്തിരിക്കുന്നു. വ്യത്യസ്ത കളറുകളിൽ കത്തുന്ന ലൈറ്റുകളാണ് ഈ സ്പീക്കറിൽ സജ്ജീകരിച്ചിരിക്കുന്നത്. സ്പീക്കറിന്റെ ബാക്കിലായി ഹെഡ്‍ഫോൺ കണക്ട് ചെയ്യാനുള്ള ഒരു ഓഡിയോ ജാക്കും ഡി സി അഞ്ചു വാൾട്ടിന്റെ ഒരു ചാർജിങ് പോർട്ടും കൊടുത്തിരിക്കുന്നു.

കൂടാതെ ഒരു യൂ എസ് ബി പോർട്ടും ഒരു മൈക്രോ എസ് ഡി കാർഡ് ഇടാനുള്ള സോക്കറ്റും നൽകിയിരിക്കുന്നു. മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് നമുക്ക് ഇത് ചാർജ് ചെയ്യാവുന്നതാണ്. സാധാരണ എല്ലാ ബ്ലൂട്ടൂത് സ്പീക്കർ കണക്ട് ചെയ്യാവുന്നത് പോലെ തന്നെ ഈ സ്പീക്കറും നമുക്ക് ഫോൺ വഴി കണക്ട് ചെയ്യാവുന്നതാണ്. ശബ്ദങ്ങൾക്ക് വളരെ അധികം ഒർജിനാലിറ്റിയും അനേകം ഓപ്‌ഷനുകളിൽ ഈക്വലൈസേഷൻ കസ്റ്റം ചെയ്തിട്ടുമുണ്ട്. വെറും 5700 രൂപയാണ് ഇതിന്റെ വില

Leave a Reply