120 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് ഉടൻ എത്തുന്നു

സ്മാർട്ഫോൺ രംഗത്ത് ഓരോ വർഷം കൂടും തോറും പുത്തൻ കണ്ടുപിടുത്തങ്ങളാണല്ലോ ഒരു കമ്പനികളും കൊണ്ട് വരുന്നത്. അതുപോലെ ഈ അടുത്തായി കൊണ്ട് വന്ന ഒരു ടെക്നോളജി ആണല്ലോ സ്മാർട്ഫോൺ ഫാസ്റ്റ് ചാർജിങ്. ഒരു സ്മാർട്ഫോൺ പത്തു മിനുട്ട് കൊണ്ട് അല്ലെങ്കിൽ പതിനഞ്ചു മിനുട്ട് കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ ഈ ഒരു ടെക്നോളജി വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ നമ്മുടെ സ്മാർട്ഫോണുകളൊക്കെ ഫുൾ ചാർജ് ചെയ്തെടുക്കാൻ ഒരു മണിക്കൂറോ ഒന്നിൽ കൂടുതൽ മണിക്കൂറോ എടുക്കാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വെറും അഞ്ചു മിനുട്ട് കൊണ്ട് തന്നെ അമ്പതു ശതമാനത്തോളം ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഒരു 4000 എം എ എച്ഛ് ബാറ്ററി ഒക്കെ ഒരു പതിനഞ്ചു മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആയി കിട്ടുക എന്നത് വളരെ സന്തോഷകരമായ കാര്യം തന്നെയാണല്ലോ. എന്ത് തന്നെ ആയാലും അത് വെറുതേ പറയുന്നതല്ല റിയൽ വേൾഡിൽ അത് സംഭവിച്ചു കഴിഞ്ഞു. എന്ത് തന്നെ ആയാലും ഐക്യു സ്മാർട്ഫോണിന്റെ ലോഞ്ചിങ്ങിൽ അവർ പരിചയപ്പെടുത്തി തന്നു 120 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ചുകൊണ്ട് അവർ ഒരു ഫോൺ ചാർജ് ചെയ്യുകയാണ്.

നോർമല്ലി അഞ്ചു മിനുട്ട് കൊണ്ട് തന്നെ അമ്പതു ശതമാനം ചാർജ് അതിൽ കയറുന്നു. പിന്നീട് അത് പതിനഞ്ചു മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആകുന്നു. അപ്പോൾ ഇത് വളരെ അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ഈ ഒരു ടെക്നോളജി ഐക്യു ചൈനയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഈ ഒരു ടെക്നോളജിയിൽ അവർ ഒരു ഫോണും രൂപകൽപ്പന ചെയ്യുന്നുണ്ട്. കൂടാതെ തന്നെ ഐക്യു വിന്റെ 44 വാട്സ് 33 വാട്സ് 55 വാട്സ് ഇതിനു മുന്നേ നമ്മൾ കണ്ടു കഴിഞ്ഞതാണല്ലോ. കൂടാതെ ഷവോമി 100 വാട്സവരെ അവതരിപ്പിച്ചിട്ടുമുണ്ട്.

വിവോയുടെ കാര്യത്തിൽ 125 വാട്സ് ചാർജിങ് സംഭിധാനം മുന്നേ അവതരിപ്പിച്ചു കഴിഞ്ഞു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ തന്നെയാണ് ഐക്യുവിന്റെ 120 വാട്സ് ഫാസ്റ്റ് ചാർജിങ് എത്തുന്നത്. പലർക്കും ഉള്ള സംശയമാണ് 120 വാട്സ് ഒക്കെ സ്മാർട്ഫോൺ താങ്ങുമോ അല്ലെങ്കിൽ ചാർജ് ചെയ്യുന്ന സമയം ഫോണിന് ഏതെങ്കിലും സംഭവിക്കുമോ എന്നത്. അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് തന്നെ പറയാം. അതിനു വേണ്ടിയുള്ള സജ്ജീകരണവും പ്രത്യേക കൂളിംഗ് സംവിധാനവും കമ്പനി ഒരുക്കുന്നു.

Leave a Reply