ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത

ഇന്ന് നിരവധി അപ്ലിക്കേഷനുകൾ പ്ലെയ്‌സ്‌റ്റോറുകളിൽ ലഭ്യമാണല്ലോ. അതിൽ വളരെ വെത്യസ്തമായ ഉപയോഗപ്രദമായ ആപ്ലിക്കേഷനുകളും ഉണ്ട്. അത്തരത്തിൽ വളരെ ഉപയോഗപ്രദമായ അധികം ആർക്കും അറിയാത്ത ഒരു ആപ്ലിക്കേഷനെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. പ്ലെയ്സ്റ്റോറിൽ നിന്ന് ലഭ്യമായ ഈ ആപ്ലിക്കേഷന്റെ പേര് ഫോക്കോ ഡിസൈൻ ഇൻസ്റ്റാ സ്റ്റോറി എഡിറ്റർ ആൻഡ് ഹൈ ലൈറ്റ് മേക്കർ എന്നാണ്. പ്ലെയ്സ്റ്റോറിൽ മികച്ച റേറ്റിങ്ങും റിവ്യൂ ഉം ഈ ആപ്ലിക്കേഷനുണ്ട്. കൂടാതെ സബ്‌സ്‌ക്രിപ്‌ഷൻ ഫീ ഒന്നും കൂടാതെ തന്നെ നമുക്ക് ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നാണല്ലോ ഇൻസ്റ്റാഗ്രാം. കോടിയിൽപ്പരം ഉപഭോക്താക്കൾ ഇൻസ്റാഗ്രാമിന്‌ ഉണ്ടെന്നു തന്നെ പറയാം. മറ്റുള്ള ആപ്ലിക്കേഷനുകളിൽ നിന്ന് വളരെ വ്യത്യസ്തമായി ഇൻസ്റ്റാഗ്രാമിൽ നമ്മുടെ ഹൈ ലൈറ്റ് ആയിട്ടുള്ള ഫോട്ടോസും ഇമേജുമൊക്കെ ആഡ് ചെയ്യാൻ സാധിക്കും. ഇത്തരത്തിലുള്ള ഫോട്ടോസ് ഒക്കെ വളരെ ആകർഷണീയമായി തന്നെ എഡിറ്റ് ചെയ്യാനും നമ്മൾ ഇടുന്ന സ്റ്റോറി വിഡിയോസും ഫോട്ടോസും കൂടുതൽ ഭംഗി നൽകി എഡിറ്റ് ചെയ്യാനും സാധിക്കും. പ്രധാനമായും ആപ്ലിക്കേഷന്റെ ഒരു പ്രത്യേകത എന്നത് ഒരു തരത്തിലുള്ള ബാഡ് അഡ്വെർടൈസ്മെന്റ് ഒന്നും തന്നെ ഇല്ല എന്നതാണ്.

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയത് ഓപ്പൺ ചെയ്യുക. അപ്പോൾ വരുന്ന ഇന്റർഫെയ്‌സിൽ മുകളിലായി പതിനായിരത്തിൽ കൂടുതൽ ടെംപ്ലേറ്റ്സ് നമുക്ക് സെർച്ഛ് ചെയ്‌തു അത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ശേഷം അതിനു താഴെയായി ഫോട്ടോ എഡിറ്റർ എന്ന ഓപ്‌ഷനും കൂടെ വീഡിയോ എഡിറ്ററും കൊള്ളാഷ് എന്ന ഓപ്‌ഷനും ലഭ്യമാണ്. കൊള്ളാഷ് എന്ന ഓപ്‌ഷൻ നമുക്ക് ഒന്നാലതികം ഫോട്ടോ ഉപയോഗിച്ച് അത് ഫ്രീ സ്റ്റൈലായി എഡിറ്റ് ചെയ്യാൻ സാധിക്കും. ഇതിൽ തന്നെ നമുക്ക് അനേകം ടെംപ്ലേയ്ട്സും ആഡ് ചെയ്യാൻ സാധിക്കുന്നതാണ്‌. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉള്ളവർക്ക് ഈ ഒരു ഫോക്കോ ഡിസൈൻ എന്ന ആപ്ലിക്കേഷൻ വളരെ ഉപയോഗപ്രദമാണ്.

Leave a Reply