പൈസ ചിലവില്ലാതെ ഒരടിപൊളി വാൾ പെയിന്റിങ്

ഇന്റീരിയർ ഡിസൈനും വാൾ പെയിന്റിങ്ങും എല്ലാവർക്കും ഇഷ്ടം തന്നെയാണല്ലോ. ഇന്നത്തെ കാലത്തു ഇന്ററീരിയർ ഡിസൈൻ ചെയ്യാത്ത വീടുകൾ വളരെ കുറവാണ്. ഇങ്ങനെ കൂടുതലും ചെയ്യുന്നത് പുറത്തു നിന്നും ജോലിക്കാരെ വെച്ച് ആവശ്യത്തിലധികം പണം ചിലവഴിച്ചു കൊണ്ടായിരിക്കും. എന്നാൽ നമുക്ക് സ്വന്തമായി തന്നെ കുറച്ചു പണം ഉണ്ടെങ്കിൽ വാൾ പെയിന്റിംഗ് അതിമനോഹരമായി ചെയ്യാവുന്നതാണ്. വാൾ പെയിന്റിങ് ചെയ്യാൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തൊക്കെ വേണമെന്ന് നോക്കാം.

ഒരു കാർഡ് ബോർഡ് ഷീറ്റ്, പെൻസിൽ, കട്ടർ, ബ്ലാക്ക് വൈറ്റ്, ബ്ലൂ കോസ്മോസ് സ്പ്രേ ക്യാൻസ്, ബെയ്‌സ് കോട്ടു കളർ കോഡ് 7232 ഏഷ്യൻ അപ്പെക്‌സിന്റിന്റെ പെയ്ന്റാണ് ആവശ്യമായി വേണ്ടത്. ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ നമുക്കും വിഡിയോയിൽ കാണുന്നതുപോലെ വളരെ ഈസി ആയി വാൾ പെയിന്റിങ് ചെയ്യാവുന്നതാണ്. ഇനി നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു ചെറിയ കാർഡ്ബോർഡ് കഷ്ണം എടുക്കുക.

ശേഷം അതിലേക്ക് ചുമരിലേക്ക് അപ്ലൈ ചെയ്യേണ്ട നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈൻ പെൻസിൽ ഉപയോഗിച്ച് വളരെ വൃത്തിയായി വരച്ചെടുക്കുക. വരച്ചു കഴിഞ്ഞു ഒരു ബ്ലൈഡ് ഉപയോഗിച്ച് ഡിസൈന്റെ ആകൃതിയിൽ കട്ട് ചെയ്തെടുക്കുക. കട്ട് ചെയ്തെടുത്ത ഡിസൈൻ മാറ്റി വെച്ച ശേഷം ബാക്കിയുള്ള കാർഡ് ബോർഡ് കഷ്ണം എടുത്തു അത് ചുമരിലേക്ക് വെച്ച് അതിനുള്ളിലായി സ്പ്രേ പെയിന്റ് ബോട്ടിലിലേക്ക് ഫിൽ ചെയ്‌തു കൊടുത്തു കൊണ്ട് പെയിന്റ് സ്പ്രേ ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോൾ ചുമരിന്റെ മറ്റുള്ള ഭാഗങ്ങളിലേക്ക് സ്‌പ്രെഡ്‌ ആകാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കൂടുതൽ ഭംഗി ലഭിക്കുവാനായി മുന്നേ വരച്ച ഡിസൈനിനോട് പകുതിയായി വെച്ച് വീണ്ടും പെയിന്റ് അപ്ലൈ ചെയ്‌തു കൊടുക്കാവുന്നതാണ്. ക്രീയേറ്റിവ്‌ ഹാക്‌സ് എന്ന യൂടൂബ് ചാനലിൽ നിന്ന് വളരെ അധികം ശ്രദ്ധയാകർഷിച്ച അതിലുപരി മനോഹരമായി തോന്നിയ വീഡിയോ എല്ലാവരും പൂർണ്ണമായും കണ്ടു നോക്കുക. ഇഷ്ട്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

Leave a Reply