ഐട്യൂൺസിന്റെ സഹായം ഇല്ലാതെ ഫൈലുകളെല്ലാം കമ്പൂട്ടറിലേക്ക് കോപ്പി ചെയ്യാം

നമ്മളിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് ഐഫോൺ ആയിരിക്കും. എന്നാൽ പലർക്കും ഐഫോണിന്റെ പല ഫങ്ക്ഷൻസും അറിയാത്തവരായിരിക്കും അല്ലെ. അത്തരത്തിൽ ഐഫോണിനെ കുറിച്ചുള്ള ഉപയോഗപ്രദമായ കുറച്ചു വസ്തുതകളാണ് പരിചയപ്പെടുത്തുന്നത്. ഐഫോണിൽ നിന്ന് ഫോട്ടോസ് മ്യൂസിക് കമ്പ്യൂട്ടറിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം. ഐഫോൺ ഡേറ്റ ട്രാൻസ്ഫർ അങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. സാദാരണ രീതിയിൽ ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നത് ഐട്യൂൺസ് ഉപയോഗിച്ചാണ്. അതായത് ഐഫോണിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നിന്ന് ഐഫോണിലേക്ക്.

പക്ഷെ ചില സമയങ്ങളിൽ ഐട്യൂൺസ് ഉപയോഗിച്ചുള്ള ഡേറ്റ ട്രാൻസ്ഫർ ചില കോംപ്ലിക്കേഷൻസ് സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഡാറ്റകളും മറ്റും ട്രാൻസ്ഫർ ചെയ്യാനുള്ള ഒരു അടിപൊളി സോഫ്ട്‍വെയറാണ് പരിചയപ്പെടുത്തുന്നത്. ഈസ്യൂഅസ് മൊബൈൽ മോവർ എന്നാണ് ഈ സോഫ്ട്‍വെയറിന്റെ പേര്. ഈ സോഫ്ട്‍വെയർ ഉപയോഗിച്ച് ഒരു ഐഫോണിൽ നിന്ന് കമ്പ്യൂട്ടറിലേക്കും കംപ്യൂട്ടറിൽ നിന്ന് ഐഫോണിലേക്കും ഒരു ഐഫോണിൽ നിന്ന് മറ്റൊരു ഐഫോണിലേക്കും പുതിയ ഒരു ഐഫോൺ വാങ്ങിയാൽ പഴയ ഐഫോണിൽ നിന്നുള്ള എല്ലാ ഡേറ്റകളും പുതിയ ഫോണിലേക്കും ഈസിയായി മാറ്റാവുന്നതാണ്.

ഈ ഒരു സോഫ്ട്‍വെയർ വളരെ നേട്ടങ്ങൾക്കാണ് നമുക്ക് വഴിയൊരുക്കുന്നത്. പഴയ ഫോണിലുള്ള ഏത് ഡാറ്റയും സെലക്ട് ചെയ്തു ട്രാൻസ്ഫർ ചെയ്യാം. അല്ലെങ്കിൽ മൊത്തമായിട്ടും ട്രാൻസ്ഫർ ചെയ്യാം. ആദ്യം ചെയ്യേണ്ടത് ഈ സോഫ്ട്‍വെയർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക. ഇനി ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഓപ്പണാക്കുമ്പോൾ ഫോണിന്റെയും മൊബൈലിന്റെയും പടമുള്ള ഒരു ഹോം പേജാണ് കാണിക്കുന്നത്. ഇനി ചെയ്യേണ്ടത് ഐഫോണിന്റെ അല്ലെങ്കിൽ ഐപാഡിന്റെ ഡേറ്റ കേബിൾ വഴി കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുക. അങ്ങനെ കണക്ട് ചെയ്യുമ്പോൾ ട്രസ്റ്, ഡോണ്ട് ട്രസ്റ്റ് അങ്ങനെയുള്ള രണ്ട് ഓപ്ഷൻസ് വരും അതിൽ ട്രസ്റ്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.

അപ്പോൾ ഐഫോണിലുള്ള കുറച്ചു ഓപ്ഷൻ കാണിക്കും അതായത് ഐഫോണിലുള്ള എല്ലാ ഡീറ്റെയിൽസും ഈ പേജിൽ കാണിക്കും. അപ്പോൾ ഏതിലുള്ള ഡാറ്റകളാണ് വേണ്ടത് എങ്കിലും സെലക്ട് ചെയ്തു കോപ്പി ചെയ്യാൻ സാദിക്കും. അല്ലെങ്കിൽ മൊത്തമായിട്ടു വേണമെങ്കിലും ട്രാൻസ്ഫർ ചെയാം. ഇനി മ്യൂസിക്കയാലും പിക്ച്ചർസ് ആയാലും ഈ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്. ആദ്യം നോക്കാം എങ്ങനെയാണ് ഒന്നിൽ കൂടുതൽ ഫയൽസ് സെലക്ട് ചെയ്തു ട്രാൻസ്ഫർ ചെയ്യുന്നത് എന്ന്.

ആദ്യം പിക്ചർസ്‌ ആണ് എങ്കിൽ പിസ്ടഴ്സിൽ ക്ലിക്ക് ചെയുക അതിൽ നിന്ന് ഫോട്ടോസ് സെലക്ട് ചെയ്തു കമ്പ്യൂട്ടറിലേക്ക് ചില ഫോട്ടോസ് സെലക്ട് ചെയ്ത് ട്രാൻസ്ഫർ ചെയ്യൂ. ശേഷം മുകളിൽ ട്രാൻസ്ഫർ ടു പീസീ എന്ന ബട്ടൺ സെലക്ട് ചെയ്യുക. ശേഷം ഫോണിന്റെ ഏത് ഫോൾഡറിലേക്കാണ് ഈ ഫോട്ടോസ് പോകേണ്ടത് എന്ന് സെറ്റിങ്സിൽ പോയി സെലക്ട് ചെയ്യുക. അങ്ങനെ സെലക്ട് ചെയ്യാൻ ആഗ്രഹമുണ്ട് എങ്കിൽ എസ് എന്ന് ക്ലിക്ക് ചെയ്യുക. വേണ്ട എന്നുണ്ടെങ്കിൽ നോ എന്നും ക്ലിക്ക് ചെയ്യുക. അപ്പോൾ ആ ഫോട്ടോസ് എല്ലാം ഡിഫാൾട്ട് ആയിട്ട് ഡെസ്ക്ടോപ്പിലേക്കാണ് ആ പിക്ചർസ്‌ ട്രാൻസ്ഫർ ആയത്.

ആ ഫോട്ടോസ് അപ്പോൾ തന്നെ കാണണം എങ്കിൽ വ്യൂ ഫയൽസിൽ പിക്ചർസ്‌ ഫോട്ടോസ് അപ്പോൾ ട്രാൻസ്ഫർ ചെയ്ത എല്ലാ ഫോട്ടോസും കാണാം. നമുക്ക് ഏറെ ഉപകാരപ്പെടുന്ന ഇത്തരം അറിവുകൾ മിസ്റ്റർ പെർഫെക്റ്റ് ടെക് എന്ന യൂട്യൂബ് ചാനലിലൂടെ വളരെ വ്യക്തമാകുന്ന രീതിയിൽ കാണിച്ചു തന്നിരിക്കുകയാണ്. എല്ലാവർക്കും ഈ വീഡിയോ ഇഷ്ടമായി എങ്കിൽ മറക്കാതെ Mr perfect tech എന്ന യൂട്യൂബ് ചാനൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യണേ. ഇത്തരത്തിലുള്ള കൂടുതൽ അറിവുകൾക്കായി ഇദ്ദേഹത്തിന്റെ ചാനൽ സന്ദർശിക്കുക.

Leave a Reply