ഉടൻ തന്നെ വാട്സാപ്പ് ഉപഭോക്താക്കൾ ഈ ടു ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യൂ

ലോകത്തിലെ തന്നെ കോടിയിൽപരം ഉപഭോക്താക്കളുള്ള ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നാണല്ലോ വാട്സാപ്പ്. അനേകം ഫീച്ചറുകളാണ് വാട്സാപ്പിൽ നൽകിയിട്ടുള്ളത്. കൂടാതെ ഓരോ നിശ്ചിത ഇടവേളകളിൽ പുത്തൻ അപ്ഡേഷനുകൾ വാട്സാപ്പ് ഉപഭോക്താക്കളാക്കായി എത്തിക്കാറുണ്ട്.മറ്റുള്ള മെസ്സേജിങ് പ്ലാറ്റ് ഫോമുകളെ അപേക്ഷിച്ചു ഓരോ വാട്സാപ്പ് അക്കൗണ്ടുകൾക്കും അവരുടെ സ്വകാരിതയെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. എന്നാൽ തന്നെയൂം ഈ ഇടെയായി വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡയ പ്ലാറ്റ് ഫോമുകൾ ഹാക്ക് ചെയ്യുന്നു എന്ന വാർത്തയാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത്.

ഇത്തരം ഹാക്ക് ചെയ്യപ്പെടുന്നു എന്ന വാർത്തയെ തുടർന്നു കേരളം പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സാമൂഹികമായുള്ള മാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നത് അനേകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസിന്റെ ഭാഗത്തു നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഈ ഒരു പ്രശനം പരിഹരിക്കുവാനായി ഓരോ വാട്സാപ്പ് ഉപഭോക്താക്കളും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നാണ് പോലീസിന്റെ സന്ദേശം. വാട്സാപ്പ് ഉപഭോക്താക്കൾക്ക് നേരെയുള്ള ഹാക്കിങ് ഒഴിവാക്കാൻ ടു ഫാക്ടർ ഓതന്റിക്കേഷൻ ഇനേബിൾ ചെയ്യണമെന്നാണ് കേരളാപോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുള്ളത്.

വാട്സാപ്പ് ഉപഭോതാക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്കൂരിറ്റി പിൻ നമ്പറും ഈ മെയിലും ചേർക്കണമെന്നും പോലീസിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അനേകം പേരാണ് തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു എന്ന പരാതിയുമായി രംഗത്ത് എത്തിയത്. ഇവരുടെ എല്ലാം ഡിസ്‌പ്ലെ പിക്ച്ചർ അവർ അറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു. അത് കൂടാതെ തന്നെ മറ്റുള്ള കൊണ്ടാക്ടുകളിലേക്ക് അനാവശ്യമായി ലിങ്കുകളും അശ്ലീല ചിത്രങ്ങളും അയക്കുകയുണ്ടായി. കോണ്ടാക്ടുകൾ ഉൾപ്പടെ മറ്റുള്ള ഗ്രൂപ്പുകളിലേക്കും ഇത് അവർത്തിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പരാതികൾ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പോലീസ് തന്നെ രംഗത്തേക്ക് വന്നു സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്.

Leave a Reply