ചെറിയ ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കാം.

നിത്യേനെ പാചക വാതക ഗ്യാസുകൾക്ക് വില വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ വാങ്ങുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ ബയോഗ്യാസ് പോലൊരു ചെറിയ പ്ലാന്റ് നമുക്ക് സ്വന്തമായി തന്നെ നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ സംഭവം യാഥാർഥ്യം തന്നെ. നമുക്ക് സ്വന്തമായി തന്നെ ഒരു ചെറിയ ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കാം. എങ്ങനെയെന്നറിയേണ്ടേ?

നമ്മുടെ വീട്ടിൽ എങ്ങനെ ചെറിയൊരു ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കുന്നത് എന്നതിനെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ആദ്യമായി വെള്ളം സ്റ്റോർ ചെയ്തു വെക്കുന്ന ഒരു ക്യാൻ ആവശ്യമാണ്. ഇത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ സാധാരണ ഉണ്ടാകുന്ന ഒന്ന് തന്നെയാണ്. ഈ ക്യാൻ എടുത്ത ശേഷം ക്യാനിന്റെ അടപ്പിന് മുകളിലായി ഡ്രില്ലർ മെഷീൻ ഉപയോഗിച്ച് ഒരു ചെറിയ സുഷിരം ഇട്ടു കൊടുക്കുക. ശേഷം ഗ്യാസ് പുറത്തേക്കെടുക്കുവാനായി ഒരു ബോൾട്ട് രൂപത്തിൽ ഉള്ള നമുക്ക് പുറത്തു ഷോപ്പുകളിൽ നിന്നും ലഭ്യമാകുന്ന ഇത് ഈ സുഷിരത്തിലേക്ക് ഇറക്കി വെച്ച് പ്ലെയർ ഉപയോഗിച്ച് നന്നായി ടൈറ്റ് ചെയ്യുക.

അടുത്തതായി വേസ്റ്റും മറ്റും അകത്തേക്ക് പുറംതള്ളുവാനായി ക്യാനിന്റെ മുകൾ ഭാഗം പി വി സി പൈപ്പിന്റെ അളവിൽ വൃത്താകൃതിയിൽ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തി മുറിച്ചെടുക്കുക. ശേഷം ഒരു ഇഞ്ചു അളവിൽ ഒരു പി വി സി പൈപ്പ് എടുത്തു അതിന്റെ അഗ്രഭാഗം വി ഷെയ്പ്പിൽ കട്ടിങ് മെഷീൻ ഉപയോഗിച്ച് മുറിച്ചെടുക്കുക. അടുത്തതായി കട്ട് ചെയ്ത പൈപ്പിന്റെ മറുഭാഗത്തു ഒരു എൽബോയും അതിന്റെ കൂടെ ഒരു കപ്ലിങ്ങും വെച്ച് ഫിക്സ് ചെയ്തെടുക്കുക.

ഇത്രയും കഴിഞ്ഞു വി ഷെയ്പ്പിൽ കട്ട് ചെയ്‌ത പൈപ്പിന്റെ അഗ്രം വൃത്താകൃതിയിൽ ആയി മുറിച്ച ക്യാനിന്റെ മുകൾ ഭാഗത്തേക്ക് ഉറപ്പിച്ചു ഇറക്കി വെക്കുക. ഇതിനു ശേഷം ഇറക്കി വെച്ച പൈപ്പിന്റെ ചുറ്റും സ്മെൽ പുറത്തേക്ക് വരാതെ വിടവ് ഇല്ലാതെ നന്നായി ഒട്ടിച്ചെടുക്കുക. അടുത്തതായി ചെറിയ ലിറ്ററിന്റെ ക്യാൻ ബോട്ടിൽ എടുത്തു അതിന്റെ രണ്ടു ഭാഗവും മുറിച്ചെടുക്കുക. മുറിച്ചെടുത്തു വേസ്റ്റ് അകത്തേക്ക് ഇടുന്ന പൈപ്പിന്റെ മുകളിലായി വെച്ച് ഒട്ടിച്ചെടുക്കുക. ഇനി ക്യാനിന്റെ സൈഡിലായി ഒരു പൈപ്പ് ഫിറ്റ് ചെയ്യുക.

ശേഷം ക്യാനിന്റെ മുകളിലായി ബോൾട്ട് ഫിക്സ് ചെയ്തിരിക്കുന്ന ഭാഗത്തായി വാതകം പുറത്തേക്ക് എടുക്കുവാനായി ഒരു ഗ്യാസ് കേബിൾ കണക്ട് ചെയ്തു കൊടുക്കുക. അടുത്തതായി നമ്മുടെ കയ്യിലുള്ള വേസ്റ്റും മറ്റും ഇതിലേക്ക് ഇട്ടു കൊടുക്കുക. രണ്ടു ദിവസം കഴിഞ്ഞു ഗ്യാസ് കേബിൾ ഓപ്പൺ ചെയ്തു നമുക്ക് കത്തിച്ചു കത്തിച്ചു നോക്കാവുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മുകളിലായുള്ള വീഡിയോ പൂർണ്ണമായും കണ്ടു നോക്കു.

Leave a Reply