ഒപ്റ്റിക്കൽ ടെക്നോളജിയും ADSL ടെക്നോളജിയും തമ്മിലുള്ള വ്യത്യാസമെന്ത്

ഇന്ന് ബ്രോഡ്ബാൻഡ് ഉപയോഗിക്കാത്തവരുടെ വീടുകൾ വളരെകുറവായിരിക്കും. പ്രേത്യകമായും ഈ ലോക്‌ഡോൺ പശ്ചാത്തലത്തിൽ. ഇന്ന് നിരവധി ബ്രോഡ്ബാൻഡ് കണക്ഷനുകൾ ലഭ്യമാണ്. ഓരോ ബ്രോഡ്ബാൻഡ് കൺക്ഷനുകല്കും നിരവധി ഗുണങ്ങളും പോരായ്മകളും ഉണ്ട്. കൂടാതെ ഇപ്പോൾ ഗുണത്തിലും പണത്തിലും അനിയോജ്യമായ നിരവധി ഫൈബർ കണക്ഷനുകളും ഉണ്ട്. ഇന്ന് 4G ,5G ഇന്റർനെറ്റ് നമ്മുടെ സ്മാർട്ഫോണുകളിൽ തന്നെ ലഭ്യമാകും. എങ്കിലും ഇത്തരത്തിലുള്ള കുറഞ്ഞ ഡാറ്റാ ട്രാവലിനും മറ്റും ഉപയോഗിക്കാൻ വേണ്ടി ഉള്ളതാണ്.

നമ്മുടെ വീടുകളിൽ ഉള്ള എല്ലാ സ്മാർട്ഫോൺ ഡിവൈസുകൾ കണക്ട് ചെയ്യുന്നതിന് വേണ്ടീട്ടും അതുപോലെ ഹൈസ്പീഡിലും നമുക്ക് ഇന്റർനെറ്റ് ലഭ്യമാകണമെങ്കിൽ നമ്മുടെ മൊബൈൽ നെറ്റ് വർക്കിനെക്കാളും ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് ബ്രോഡ്ബാൻഡ് കണക്ഷൻസ് ഉപയിഗിക്കുക എന്നതാണ്. ഇപ്പോഴുള്ള ബ്രോഡ് ബാൻഡിലെ പുത്തൻ ടെക്നോളോജിയാണ് ഫൈബർ (FTTH) എന്ന് പറയുന്നത്. ഇതിന്റെ പ്രധാന പ്രത്യേകതകൾ എന്തെന്നും ഇതിന്റെ ഇൻസ്റ്റാളേഷൻ പ്രോസസ്സ് എന്തൊക്കെയെന്നും നമ്മുക്ക് വിശകലനം ചെയ്യാം.

പ്രധാനമായും നമുക്ക് FTTH ടെക്നോളജി എന്തെന്ന് പരിശോധിക്കാം. നമ്മുടെ വീടുകളിലേക്ക് ഒരു ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുകയും അത് ഒരു ഒപ്റ്റിക്കൽ നെറ്റവർക്ക് ടെർമിനലിലേക്ക് കണക്ട് ചെയ്യുകയും അതിൽ നിന്നും ഒരു വൈഫൈ റൂട്ടറിലേക്കും കണക്ട് ചെയ്തുമാണ് ഇന്റർനെറ്റിന്റെ സഹായം ലഭ്യമാകുന്നത്. ഇത്തരത്തിലുള്ള വയേഡ്‌ ബ്രോഡ്ബാൻഡ് നമുക്ക് മുന്നേ പരിചിതമാണ്. BSNL നൽകുന്ന ടെലിഫോൺ കേബിൾ വഴി നമുക്ക് ഇന്റർനെറ്റ് നൽകിയിരുന്നു. പക്ഷെ അതിനു ഉപയോഗിച്ചിരുന്നത് കോപ്പർ കേബിളുകളാണ്.

ഇതിനു ഉപയോഗിച്ചിരുന്നത് ADSL ടെക്നോളജി ആയിരുന്നു. ഇത്തരത്തിലുള്ള കണക്ഷനുകൾക്ക് പ്രോപ്പർ ആയിട്ടുള്ള സ്പീഡും ഇടക്ക് നെറ്റ് കട്ട് ആകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കോപ്പർ നെറ്റ്വർക്കിന്‌ ഇതുപോലുള്ള അനേകം ദൂഷ്യവശങ്ങൾ ഉണ്ട്. മഴയോ മറ്റോ വന്നാൽ തന്നെ കണക്‌ഷൻ കാട്ടകാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ അതിൽ നിന്നേൽ വ്യത്യസ്തമാണ് ഇപ്പോഴത്തെ പുത്തൻ ടെക്നോളജിയായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക്. ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ അനേകം സവിശേഷതകളെക്കുറിച്ചു നമുക്ക് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply