സ്മാർട്ഫോണിൽ വെള്ളം കയറിയാൽ നമ്മൾ ആദ്യമായി ചെയ്യേണ്ടത് എന്ത്

സ്മാർട്ഫോണുകൾ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താവിനും ഒരിക്കലെങ്കിലും പറ്റുന്ന ഒന്നാണ് ഫോൺ വെള്ളത്തിൽ വീഴുക അല്ലെങ്കിൽ മഴ നനയുക എന്നത്. ഇത്തരം സാഹചര്യത്തിൽ സ്മാർട്ഫോണുകൾ കൂടുതലും പഴയതു പോലെ വർക്കിങ് കണ്ടീഷൻ തന്നെ ആയിരിക്കും. എന്നാൽ തന്നെയും ഇതിനെ വകവെക്കാതെ ഭൂരിഭാഗം പേരും ഫോൺ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ഇതേസമയം ഫോണിന് യാതൊരുവിധ കുഴപ്പവും ഇല്ലെങ്കിലും തുടർന്ന് വരുന്ന ദിവസങ്ങളിൽ ഫോണിനു കംപ്ലയിന്റ്കൾ വന്നു തുടങ്ങും.

ഇത്തരം ഫോണിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ യാതൊരുകാരണവശാലും ഫോൺ പവർ ഓൺ ആക്കാൻ ശ്രമിക്കരുത്. കാരണം ഫോണിന്റെ ബോഡിൽ വെള്ളം കയറിക്കഴിഞ്ഞാൽ ഫോൺ ഓൺ ആക്കിയാൽ ബോഡിൽ ഷോർട് സർക്യൂട് ഉണ്ടാക്കാൻ വരെ ചാൻസ് കൂടുതലാണ്. അതുകൊണ്ടു തന്നെ ഫോൺ ഓൺ ആക്കാൻ ശ്രമിക്കരുത്. പകരം ഫോണിൽ ഇട്ടിട്ടുള്ള ബാറ്ററി ഊരി മാറ്റുന്നതാണ് കൂടുതൽ ഉത്തമം. ശേഷം ഫോണിന്റെ ഉള്ളിൽ കയറിയിരിക്കുന്ന വെള്ളം പോകാൻ പൊതുവെ ഉള്ള അബ്സോർബ്ഷൻ രീതികളൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്.

സ്മാർട്ട് ഫോൺ വാങ്ങുന്ന കൂടുതൽപ്പേരും മനസ്സിലാക്കിയിരിക്കുന്ന ഒന്നാണ് ഫോണിന് വാറന്റി ഉണ്ട് അതുകൊണ്ട് വെള്ളം കയറിയാലും പ്രശനം ഇല്ലാ എന്നുള്ളത്. അതുകൊണ്ടു നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് വാട്ടർ ഡാമേജിനു ഒരിക്കലും വാറന്റി കിട്ടില്ല എന്നുള്ള സത്യാവസ്ത. അതുപോലെ നിങ്ങൾ ആപ്പിൾ ഐഫോൺ 11 നിങ്ങൾ എടുത്താലും വാട്ടർ ഡാമേജിനു വാറന്റി ലഭിക്കുകയില്ല. അതിനുള്ള ഒരു പ്രധാന കാരണം സ്മാർട്ഫോണുകൾ കമ്പനി വാട്ടർ ടെസ്റ്റ് ചെയ്യുന്നത് അവരുടെ ലാബുകളിൽ ഉള്ള പ്യുവർ വാട്ടറിലും പ്യുവർ കണ്ടീഷനറിലുമാണ് പരീക്ഷിക്കുന്നത്.

അവിടെയാണ് വാട്ടർപ്രൂഫ്. സാധാരണ നമ്മൾ പുഴയിലോ മഴനനഞ്ഞോ ഉള്ള സാഹചര്യം അല്ല ഇത്തരം ലാബുകളിൽ ഉള്ളത്. അതുകൊണ്ടു നമുക്ക് ഒരു പരുധിവരെയൊക്കെ ഇതിൽ നിന്ന് രക്ഷപ്പെടാം എന്നല്ലാതെ അതൊരു വാറന്റി സംവിധാനം ലഭ്യമാകുന്ന പ്രൊട്ടക്ഷൻ അല്ല എന്നുള്ളത് മനസ്സിലാക്കേണ്ട ഒരു കടകം തന്നെയാണ്. നമ്മുടെ ഫോണുകളിൽ ഇത്തരം വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ നമ്മൾ എന്തൊക്കെ ചെയ്യണമെന്നു വളരെ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

 

Leave a Reply