വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ദൈർഘ്യം വീണ്ടും കൂട്ടുന്നു

ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഒരു മെസ്സഞ്ചർ ആണ് വാട്ട്സ്ആപ്പ് . ഈ അടുത്തായി
വാട്ട്സ്ആപ്പ്-ൽ വന്ന പുതിയ അപ്ഡേറ്റ് ആണ് ഇവിടെ വിവരിക്കുന്നത്. റിപ്പോർട്ട് പ്രകാരം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി നീട്ടിയേക്കും. വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാപതിപ്പായ 2.20.166 ബീറ്റാ അപ്‌ഡേറ്റിലാണ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിതായാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട്.

ഉപയോഗിക്കുന്ന വാട്ട്സ്ആപ്പ്-ന്റെ ബീറ്റാ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചർ ലഭിക്കും. ചിലർക്ക് മാത്രമാണ് ഇപ്പോൾ ഈ അപ്ഡേറ്റ് ലഭിച്ചിട്ടുള്ളത്. എല്ലവരിലേക്കും ഈ സേവനം എത്താൻ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റസിന്റെ ദൈർഘ്യം 5 സെക്കന്‍ഡായി കുറച്ചത് രണ്ട് മാസം മുമ്പാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ കാരണം ഇന്റർനെറ്റിലെ ട്രാഫിക് കുറയ്ക്കാനായിരുന്നു ഈ തീരുമാനം. വാട്ട്സ്ആപ്പ് കൂടാതെ മറ്റ് പ്രമുഖ വീഡിയോ സ്ട്രീമിംഗ് സര്‍വീസുകള്‍ എല്ലാം തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി ഈ കാലയളവില്‍ കുറച്ചിരുന്നു.

, ,

Leave a Reply