ഷവോമിയുടെ ഫാസ്റ്റിങ് കാർ ചാർജർ

അനേകം ഇലക്ട്രോണിക്സ് ബ്രാൻഡുകൾ വിറ്റഴിക്കുന്ന ഒരു കമ്പനി ആണല്ലോ ഷവോമി. ടെക്നോളജി രംഗത്തെ സജീവമായി നിലനിൽക്കുന്ന ഒരു കമ്പനികളിൽ ഒന്ന് തന്നെ ഷവോമി എന്ന് പറയാം. ഈ ഇടയായി നിരവധി ബ്രാൻഡുകൾ ഷവോമി പുറത്തിറക്കുകയുണ്ടായി. അതിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് സ്മാർട്ട് ഫോണുകൾ. ഇപ്പോൾ അടുത്ത് പുതുതായി ഇറക്കിയ ഷവോമി കാർ ചാർജർന്റെ സവിശേഷതകൾ ഒത്തിരിയാണ്. നമ്മൾ എല്ലാവരും കാറുകളിൽ സഞ്ചരിക്കുന്നവരാണല്ലോ. യാത്രകൾക്കിടയിൽ നമ്മുടെ ഫോണുകൾ ചാർജ് ചെയ്യേണ്ടതായി വരും. ഇത്തരം സന്ദർഭങ്ങളിൽ ആണ് കാർ ചാർജറിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്.

അത്തരത്തിൽ ഉപയോഗപ്രധമായ ഒരു ഫാസ്റ്റ് ചാർജിങ് കാർ ചാർജർ ആണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ വില 799 രൂപ മാത്രം. കാർ ചാർജർ പ്രൊ എന്ന പേരുള്ള ഈ അഡാപ്റ്റർ 15 വാട്സ് ആണ് നൽകിയിരിക്കുന്നത്. ഈ ചാർജിങ് അഡാപ്റ്റർ എം ഐ യുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ചാർജറിൽ രണ്ടു ചാർജിങ് യൂ എസ്‌ ബി പോർട്ടുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ ഒരു പോർട്ടിനു 18 വാട്സ് ഫാസ്റ്റ് ചാർജിങ് ഒരു സ്മാർട്ട് ഫോണിന് നൽകാൻ കഴിയും. അതായതു രണ്ടു പോർട്ടിലും ഒരേ സമയം 18 വാട്സ് നൽകാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ തുല്യമായ വാട്സ് മാത്രമേ നൽകുകയുള്ളൂ.

ഈ കാർ ചാർജർ പ്രൊ യ്ക്ക് പ്രീമിയും മെറ്റാലിക് ബിൽഡ് ആണ് നൽകിയിരിക്കുന്നത്. ചാർജിങ് അഡാപ്റ്ററിൽ വെളുത്ത എൽ ഇ ഡി റിങ് ഉണ്ട്. ഈ റിങ് രാത്രിയിൽ ചാർജറിനെ കണ്ടെത്താൻ സഹായിക്കുന്നു. വൈധ്യുതി ലഭ്യമാകുമ്പോൾ ഈ റിങ് പ്രകാശിക്കുകയും ചെയ്യുന്നു. കൂടാതെ ഹീറ്റിങ് പ്രോബ്ലം, ഷോർട് സർക്യൂട്ട്, ഓവർ ചാർജിങ്, എന്നിവയെ എല്ലാം ഒഴിവാക്കിക്കൊണ്ട് തന്നെ ഈ ചാർജറിന്റെ ബിൽഡ് ക്വാളിറ്റി. ഒരൊറ്റ വേരിയന്റിലും ഒറ്റ നിറത്തിലും മാത്രം ഇറക്കിയ ഈ അഡാപ്റ്റർ ഷവോമിക്ക് എന്നും വിജയം തന്നെയാണ്.

, , ,

Leave a Reply