ഷവോമി ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി100 പുറത്തിറക്കി. വെറും 549 രൂപ മാത്രം

ആയിരത്തിലധികം ബ്രാൻഡുകൾ വിറ്റഴിക്കുന്ന ഷവോമി ഇപ്പോൾ പിതുതായി ഒരു ഇലക്ട്രിക്ക് ടൂത്  ബ്രഷ് ഇറക്കിയിരിക്കുകയാണ്. ഒത്തിരി സവിശേഷതകളോടെ കമ്പനി ഇറക്കുന്ന രണ്ടാമത്തെ ടൂത് ബ്രഷ് ആണ് ഇത്. കുറച്ചു മാസങ്ങൾക്കു മുന്നേ ടൂത് ബ്രഷ് ടി 300 എം ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടാതെ 30 ദിവസത്തെ ബാറ്ററി ലൈഫ് ആണ് കമ്പനി ഉറപ്പുവരുത്തുന്നത്. ഒരൊറ്റ നിറത്തിൽ മാത്രം ലഭ്യമാകുന്ന ഈ ബ്രഷ് ഒരു പ്രത്യേക രൂപ ശൈലിയും കുറഞ്ഞ ശബ്ദവും ആണ് ഇതിനുള്ളത്.

പുതുതായി ഇറക്കിയ ഈ ഇലക്ട്രിക്ക് ടൂത് ബ്രഷിൽ നിരവധി മോഡുകൾ എം ഐ കൊണ്ട് വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഇക്വി ക്ലീന്‍ ഓട്ടോ ടൈമറിനൊപ്പം ഡ്യുവല്‍ പ്രോ ബ്രഷ് മോഡുകള്‍ ആണ് നൽകിയിരിക്കുന്നത്. ഒരു 30 സെക്കന്റുകൾക്ക് ശേഷം താൽക്കാലികമായി നിർത്തുകയും ബ്രഷ് ചെയ്യുന്ന വശങ്ങളെ മാറ്റുവാൻ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.  ഇതിൽ ക്രമീകരിച്ചിരിക്കുന്ന ജിഎംസോഫ്റ്റ് സോണിക് ഹൈഫ്രീക്വന്‍സി മോട്ടോർ കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു.

ഇതിൽ നൽകിയിരിക്കുന്ന എൽ ഇ ഡി ഇൻഡിക്കേറ്റർ ബാറ്ററിയുടെ ശതമാനത്തെ രേഖപ്പെടുത്തുന്നു. ഈ ടൂത് ബ്രഷിന്റെ മറ്റൊരു ഉഗ്രൻ പ്രത്യേകത എന്നത് ഐപിഎക്‌സ് 7 വാട്ടര്‍ റെസിസ്റ്റന്റ് ആണ്. അതായത് നമ്മുടെ ബ്രഷ് വെള്ളം ഉപയോഗിച്ച് കഴുകുന്നത് കൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാകുന്നില്ല. പല്ലിന്റെ സുരക്ഷിതത്വത്തിനു വിദഗ്ധ ഡോക്ടർമാരുണ്ട് സഹായത്താൽ ആണ് ഷവോമി ഈ ബ്രഷിനു രൂപകൽപ്പന നൽകിയിരിക്കുന്നത്.

ഈ ബ്രഷിൽ നൽകിയിരിക്കുന്ന രണ്ടു മോഡുകളുടെ സഹായത്താൽ പല്ലിന്റെ ആഴത്തിൽ വൃത്തിയാക്കുകയും പല്ലിനിടയിലുള്ള അഴുക്കുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ബ്രഷുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രോണിക് ബ്രഷിനു പല്ലിന്റെ സുരക്ഷിതത്വവും മികച്ച ക്ലീനിങ്ങും ഉറപ്പുവരുത്തുന്നു. ഇതിൽ നൽകിയിട്ടുള്ള മറ്റൊരു മോഡ് സ്റ്റാൻഡേർഡ് മോഡും സ്മൂത്ത് മോഡും ആണ്. സെൻസിറ്റിവ് ആയ പല്ലുകൾക്ക് സ്റ്റാൻഡേർഡ് മോഡും സ്മൂത്ത് മോഡും ആണ് സജ്ജീകരിച്ചിരിക്കുന്നത്.

360 ഡിഗ്രി മള്‍ട്ടിഡൈമന്‍ഷണല്‍ ക്ലീനിംഗും ഇത് ഉറപ്പു വരുത്തുന്നു. ഈ ബ്രഷിനു കരുത്തു പകരുന്നത് മിനിറ്റിന് 18000 വൈബ്രേഷനുകള്‍ വരെ ഉത്പാദിപ്പിക്കുന്ന ഹൈഫ്രീക്വന്‍സി മോട്ടോറാണ് ടി 100 ന്റെ പ്രത്യേകതയാണ്. ബ്രഷിനു വരുന്ന ഭാരം 46 ഗ്രാം ആണ്. അതുകൊണ്ടു തന്നെ ഇത് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും. പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നത് ഇതിന്റെ വിലയാണ്. 549 രൂപ നൽകി വാങ്ങി ഉപയോഗിക്കാൻ സാധിക്കും ഈ പ്രോഡക്റ്റ്.

Leave a Reply