ഷവോമി ഇനി മുതൽ 5ജി ഫോണുകൾ നിർമിക്കുന്നു.

ഇന്ത്യൻ മാർക്കറ്റിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കമ്പനിയാണ് ഷവോമി. ചെറിയ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്നു എന്ന പ്രത്യേകതയാണ് ഈ കമ്പനിയുടെ മൊബൈലുകൾ ആളുകൾ സ്വീകരിക്കാനുള്ള കാരണം. ഇപ്പോൾ പുതിയ റിപ്പോർട്ട് അനുസരിച്ചു ഷവോമി 4ജി ഫോണുകളുടെ നിർമാണം അവസാനിപ്പിക്കുന്നു. ഇനി ഷവോമി 5ജി ഫോണുകയുടെ നിർമാണത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇത് വരെ 5ജി സാങ്കേതികവിദ്യ ഇന്ത്യയിൽ എത്തിയിട്ടില്ല. അത് കൊണ്ട് തന്നെ ആദ്യം ഇത് ചൈനീസ് മാർക്കറ്റിൽ മാത്രമാകും ലഭിക്കുന്നത്.

5 ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഉപഭോകതാക്കൾക്ക് അതിവേഗ കണക്റ്റിവിറ്റി ലഭിക്കുകയും അത് വഴി 4 കെ/8 കെ വീഡിയോ കോണ്‍ഫറന്‍സിംഗ്, ക്ലൗഡ് ഗെയിമിംഗ്, ഓട്ടോ പൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും ലീ ജുന്‍ പറയുന്നു. ചൈനയിൽ 5 ജി നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയുട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തിലാണ് 5 ജിയിലേക്ക് ഷവോമിയുടെ മാറ്റം. മറ്റു ചില യൂറോപ്യന്‍, യുഎസ് വിപണികളും 5 ജി നെറ്റ്‌വര്‍ക്കുകളിലേക്ക് മാറാൻ തുടങ്ങി . പക്ഷെ, ഇന്ത്യയിൽ ഇതുവരെ 5 ജി നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്നില്ല.

നിലവില്‍ ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്ന ഷവോമിയുടെ ഒരേയൊരു 5 ജി സ്മാര്‍ട്ട്‌ഫോണ്‍ എംഐ 10 ആണ്, സ്‌നാപ്ഡ്രാഗണ്‍ 865 ഉപയോഗിച്ച് ( സ്‌നാപ്ഡ്രാഗണ്‍ എക്‌സ് 55 5ജി മോഡം വെച്ച് സംയോജിപ്പിച്ച ) നിർമിച്ച മോഡൽ ആണത്. ഇന്ത്യയിൽ ഇത് വരെ 5 ജി ചിപ്പുകളുള്ള ഫോണുകള്‍ എത്തിയില്ലെങ്കിലും വരും ദിവസങ്ങളിൽ സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്‌സെറ്റും മീഡിയടെക് ഡൈമെന്‍സിറ്റി 820 ചിപ്‌സെറ്റും ഉപയോഗിക്കുന്ന ഫോണുകള്‍ എത്തിയേക്കും എന്നാണ് വിവരം.

, ,

Leave a Reply