പഴയ സ്മാർട്ഫോൺ ബാറ്ററികൾ ഉപയോഗിച്ച് ഉഗ്രൻ പവർ ബാങ്ക് ഉണ്ടാക്കാം

ദൂരെ യാത്ര ചെയ്യുന്നവർക്കു ഏറെ ഉപകാരപ്രദമായ ഒന്നാണല്ലോ പവർബാങ്കുകൾ. ഇത് നിരവധിപേർ കൂടുതൽ പണം ചിലവഴിച്ചു വിപണികളിൽ നിന്നും വാങ്ങാറുണ്ട്. എന്നാൽ ഇത്രയൊന്നും പണം ചിലവഴിക്കാതെ തന്നെ നമുക്ക് സ്വന്തമായി പവർ ബാങ്കുകൾ നിർമ്മിക്കാം. നമ്മൾ ഉപയോഗിച്ച് കളയുന്ന പഴയ ലാപ്ടോപ്പിന്റെയും ഫോണുകളുടെയും ബാറ്ററികൾ ഉപയോഗിച്ച് നമുക്ക് സ്വന്തമായി തന്നെ ഉഗ്രൻ പവർബാങ്കുകൾ നിർമ്മിക്കാം. നമ്മൾ വിപണികളിൽ നിന്നും വാങ്ങുന്ന പവർ ബാങ്കുകളുടെ അതേ ക്വാളിറ്റിയിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്.

ആദ്യം ഇതിനായി നമുക്ക് പഴയ കുറച്ചു ലാപ്ടോപ്പുകളുടെയും ഫോണുകളുടെയും ബാറ്ററി എടുക്കാം. ഒരു മൂന്നോ നാലോ ഫോണിന്റെ ബാറ്ററി കൊണ്ട് ഉണ്ടാക്കാവുന്നതാണ്. ആദ്യം ലാപ്ടോപ്പിന്റെ ബാറ്ററി ഉപയോഗിച്ച് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ബാറ്റെറിയുടെ പുറമെയുള്ള കവറിങ് ആയിട്ടുള്ള ഭാഗം ഇളക്കി മാറ്റുക. ഇളക്കി മാറ്റുന്ന സമയം ഉള്ളിലുള്ള ബാറ്ററിക്ക് യാതൊരു വിധ കേടുപാടും കൂടാതെ സൂക്ഷിക്കണം. റിമൂവ് ചെയ്യുന്ന സമയം നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ എക്സ്പ്ലോഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇതിനുള്ളിലായുള്ള ഓരോ ബാറ്റെറികളും സൂക്ഷിച്ചു സെപ്പറേഷൻ ചെയ്‌തു എടുക്കുക. ഇതിനുള്ളിൽ ഉള്ള ഒരോ ബാറ്റെറികളും ഇളക്കി അത് നല്ലതാണോ എന്ന് ചെക്ക് ചെയ്യുക. മൾട്ടിമീറ്ററിന്റെ സഹായത്താൽ ചെക്ക് പോസിറ്റീവും നെഗറ്റീവും ചെയ്യാവുന്നതാണ്. നല്ല വോൾട്ട് ലഭിക്കുകയാണെങ്കിൽ ഈ ബാറ്ററികൾ നമുക്ക് ഇതിനായി നമുക്ക് ഉപയോഗിക്കാം. പോസിറ്റീവുകൾ എല്ലാം ഒരു സൈഡിലും നെഗറ്റീവ്സ് എല്ലാം ഒരു സൈഡിലുമായി വെച്ച് ഒരു ടേപ്പ് ഉപയോഗിച്ച് ചുറ്റുക. ശേഷം ഒരു വയർ ഉപയോഗിച്ച് രണ്ടു സൈഡിലായും കണക്ട് ചെയ്‌തു സോൾഡർ ചെയ്യുക. ഈ പവർ ബാങ്ക് തയ്യാറാക്കുന്നത് എന്ന് വളരെ വിശദമായി തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Leave a Reply